|
ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട ഉള്ളടക്കം കൗമാരക്കാര്‍ തുടര്‍ച്ചയായി ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ അക്കൗര്യം രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ. യുഎസ്, ബ്രിട്ടന്‍, ഓസ്ട്രേലിയ ,കാനഡ എന്നിവിടങ്ങളില്‍ ഈ സംവിധാനം വരുന്ന ആഴ്ചകളില്‍ നിലവില്‍ വരും. ഈ വര്‍ഷം തന്നെ മറ്റു രാജ്യങ്ങളിലും നിലവില്‍ വരും.
ഇന്‍സ്റ്റഗ്രാമിലെ പാരന്റല്‍ സൂപ്പര്‍വിഷന്‍ ടൂളുകള്‍ ഉപയോഗിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇ മെയില്‍, ടെക്സ്റ്റ് മെസേജ്, വാട്സ് ആപ്പ് എന്നിവ വഴി അറിയിപ്പു ലഭിക്കും.
ഇന്‍സ്റ്റഗ്രാം ആപ്പുവഴിയും കുട്ടികളുടെ തിരച്ചില്‍ വിവരം അറിയിക്കും. ഒപ്പം ആത്മഹത്യ , സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയില്‍ നിന്ന് കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന വിദഗ്ധരുടെ സഹായം ലഭ്യമാക്കാന്‍ വഴിയൊരുക്കും. സമീപകാലത്തു നിരവധിപ്പേരാണ് ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ തെരച്ചില്‍ നടത്തിവരുന്നത്. |