Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
നോട്ടിംഗ്ഹാമിലെ യുവതി 'ലോകത്തിലെ ഏറ്റവും ധനിക'യായി... പക്ഷേ കാപ്പിക്കടയില്‍ മാത്രം!
reporter

നോട്ടിംഗ്ഹാം: 29 കാരിയായ ബിസിനസ് ഉടമ സോഫി ഡൗണിംഗ്, ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയായി മാറിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. കാരണം, അവര്‍ക്കുള്ള ആസ്തി 63 ക്വാഡ്രില്യണ്‍ പൗണ്ട് (63,000,000,000,000,000 പൗണ്ട്)! എന്നാല്‍ ഇതിന് പിന്നില്‍ ഒരു രസകരമായ കഥയുണ്ട്.

ക്രിസ്മസ് സമ്മാനമായി '200 ഡിഗ്രി കോഫി' എന്ന കോഫി ഷോപ്പില്‍ നിന്ന് 10 പൗണ്ടിന്റെ ഗിഫ്റ്റ് കാര്‍ഡ് ലഭിച്ച സോഫി, മച്ച ലാറ്റെ വാങ്ങിയപ്പോള്‍ ബാക്കി തുകയുടെ ബാലന്‍സ് പ്രിന്റ് ചെയ്തപ്പോള്‍ 63 ക്വാഡ്രില്യണ്‍ പൗണ്ട് ആയി. കോഫി ഷോപ്പിലെ മെഷീന്‍ സംഭവിച്ച സാങ്കേതിക പിഴവാണ് ഇതിന് കാരണം.

ഈ തുക എലോണ്‍ മസ്‌കിന്റെ സമ്പത്തിനേക്കാള്‍ 1,00,000 മടങ്ങ് കൂടുതലും, ആഗോള സമ്പദ്വ്യവസ്ഥയുടെ 670 മടങ്ങും കൂടുതലുമാണ്. പക്ഷേ, പ്രശ്‌നം - ഈ ഗിഫ്റ്റ് കാര്‍ഡ് ആ കോഫി ഷോപ്പില്‍ മാത്രം ഉപയോഗിക്കാനാകും.

''ഇത് ശരിക്കും തമാശയായി തോന്നി. ഇതുപോലൊന്ന് ഞാന്‍ മുമ്പ് കണ്ടിട്ടില്ല,'' സോഫി മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 12-ന് ഫ്‌ലൈയിംഗ് ഹോഴ്സ് വാക്കിലെ കോഫി ഷോപ്പില്‍ കാര്‍ഡ് ഉപയോഗിച്ചപ്പോള്‍ കൗണ്ടറില്‍ നിന്നയാള്‍ ആശയക്കുഴപ്പത്തിലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

കോഫി ഷോപ്പ് പിന്നീട് വ്യക്തമാക്കിയതനുസരിച്ച്, ഗിഫ്റ്റ് കാര്‍ഡ് നമ്പര്‍ തെറ്റായി ബാലന്‍സായി പ്രിന്റ് ചെയ്തതാണ് സംഭവം. ''ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ എന്ന പദവി കടലാസില്‍ ഉള്ളിടത്തോളം കാലം ഞാന്‍ അത് ആസ്വദിക്കുന്നു,'' സോഫി ബിബിസിയോട് പറഞ്ഞു.

സോഫി ഗിഫ്റ്റ് കാര്‍ഡ് ഉത്തരവാദിത്തത്തോടെയാണ് ഉപയോഗിക്കുന്നതെന്നും, സാഹചര്യം മുതലെടുത്തിട്ടില്ലെന്നും ഉറപ്പുനല്‍കി

 
Other News in this category

 
 




 
Close Window