|
|
|
|
|
| എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ ഫ്രോഡ്, വ്യക്തിവിവരങ്ങള്‍ അജ്ഞാതര്‍ക്ക് നല്‍കരുത് |
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സൈബര്‍ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 'എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ഫ്രോഡ്' എന്ന സാമ്പത്തികത്തട്ടിപ്പാണെന്നും വ്യക്തി വിവരങ്ങള്‍ അജ്ഞാതര്‍ക്ക് നല്‍കരുതെന്നുണമാണ് പൊലീസ് മുന്നറിയിപ്പ്. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം, വ്യാജ ആധാര്‍ കാര്‍ഡുകള്‍, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാള്‍ അറിയിക്കുക. നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. നിങ്ങളുടെ ആധാര്‍ |
|
Full Story
|
|
|
|
|
|
|
| അമ്മയെ തല്ലിയത് ശരിയാണോ എന്ന മട്ടില്‍ ചോദിക്കരുതെന്ന് വിജയരാഘവന്‍ |
കണ്ണൂര്‍ : എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയും സര്‍ക്കാരും വേറെയാണെന്ന തരത്തിലുള്ള ചോദ്യം ശരിയല്ല. എപ്പോഴോ നടന്ന സംഭവമാണ് വലിയ വിവാദമായി ഇപ്പോള്‍ അവതരിപ്പിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയന്‍ തന്നെയാണ് കേരളത്തിലെ സര്‍ക്കാരിനെ നയിച്ചു വരുന്നത്. പാര്‍ട്ടിയിലെ മറ്റു സഖാക്കളും സര്‍ക്കാരിലുണ്ട്. ഇവരൊക്കെ കൂട്ടായി സ്വീകരിക്കുന്ന നടപടികള്‍ പാര്‍ട്ടി തീരുമാനം തന്നെയാണെന്ന് വിജയരാഘവന്‍ പറഞ്ഞു. ഈ വിഷയം |
|
Full Story
|
|
|
|
|
|
|
| അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിര്‍ത്തുന്നത് തന്നെ കുരുക്കാനെന്ന് അന്‍വര്‍ |
മലപ്പുറം: എംആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ മാത്രം പോരാ, ഇന്റലിജന്‍സ് കൃത്യമായി നിരീക്ഷിക്കണമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ സാമ്പത്തിക മേഖലയിലെ കള്ളക്കളികളാണ് പുറത്തുവന്നതെങ്കില്‍ ഇവര്‍ നടത്തിയ രാഷ്ട്രീയമായ അട്ടിമറികളുടെ ഞെട്ടിപ്പിക്കുന്ന വിവരമാണ് വരാനിരിക്കുന്നത്. അജിത് ക്രമസമാധാന ചുമതലയില്‍ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനാണെന്ന് അന്‍വര്‍ പറഞ്ഞു.
കേരളം കാതോര്‍ത്തിരുന്ന ചില കേസുകള്‍ അജിത് കുമാര്‍ അട്ടിമറിച്ചിട്ടുണ്ട്. അതിന്റെ വക്കും മൂലയും ഇപ്പോള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ കൈയില്‍ |
|
Full Story
|
|
|
|
|
|
|
| മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനം, ചെമ്പിനെ ടൂറിസം ഗ്രാമമാക്കി മാറ്റും |
കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമാക്കി മാറ്റാനൊരുങ്ങി ടൂറിസം വകുപ്പ്. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീ സൗഹാര്‍ദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളില്‍ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ വില്ലേജ് ലൈഫ് എക്‌സിപീരിയന്‍സ് ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനം ഇവിടെ നടന്നുവരുന്നുണ്ട്.
പ്രദേശവാസികള്‍ക്ക് |
|
Full Story
|
|
|
|
|
|
|
| എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച പൊളിറ്റിക്കല്‍ മിഷന്‍: വി.ഡി. സതീശന്‍ |
പത്തനംതിട്ട : തൃശൂര്‍ പൂരം കലക്കാനാണ് എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ല . തൃശൂര്‍ പൂരം കലക്കാനല്ല എഡിജിപിയും ആര്‍എസ്എസ് നേതാവും തമ്മില്‍ കൂടി കണ്ടത്. ബിജെപിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് കേരളത്തില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക എന്നത് എന്നും വിഡി സതീശന്‍ പറഞ്ഞു. അതിന് എഡിജിപി എന്ന ഉദ്യോഗസ്ഥന്‍ വഴി മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ്, അതിന് ഞങ്ങള്‍ സഹായിക്കാം പകരം കേസും പ്രശ്നവുമായിട്ട് ഞങ്ങളെ ഉപദ്രവിക്കരുതെന്ന്. അതിന്റെ തുടര്‍ച്ചയാണ് പൂരം കലക്കിയത്. സര്‍ക്കാരും സിപിഎമ്മും പറഞ്ഞത് തൃശൂര്‍ കമ്മീഷണര്‍ അഴിഞ്ഞാടി, |
|
Full Story
|
|
|
|
|
|
|
| തിരുവനന്തപുരം നഗരത്തില്‍ നാലാം ദിനവും കുടിവെള്ളത്തിനായി നഗരവാസികളുടെ നെട്ടോട്ടം |
തിരുവനന്തപുരം: നഗരത്തില്‍ നാലാംദിനവും കുടിവെളളം കിട്ടാതെ വലഞ്ഞ് നഗരവാസികള്‍. താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെളള വിതരണം പുനസ്ഥാപിക്കാനായെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ ദുരിതം തുടരുകയാണ്. ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പൂര്‍വ്വസ്ഥിതിയിലാകുമെന്നാണ് അധികൃതര്‍ പറയുന്നത്. കുടിവെള്ള ക്ഷാമത്തിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്നലെ രാത്രി സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് പിന്നീട് നിര്‍ത്തിവെച്ചു. വാല്‍വില്‍ ലീക്ക് കണ്ടതിനെ തുടര്‍ന്നാണ് പമ്പിങ് |
|
Full Story
|
|
|
|
|
|
|
| എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനെന്ന് വി.ഡി.സതീശന്‍ |
കൊച്ചി: ബിജെപിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൂരം കലക്കല്‍ എന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതില്‍ ആരും മറുപടി പറഞ്ഞിട്ടില്ല. അന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്നുമുള്ള പ്രതിരോധം എന്തായിരുന്നു? അതും ഒരു ഉദ്യോഗസ്ഥനാണ് അഴിഞ്ഞാടിയത്. അയാള്‍ പൂരം അലങ്കോലപ്പെടുത്തിയതാണ്. അയാള്‍ അവിടെ അലങ്കോലമാക്കുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അവിടെ ഉണ്ടല്ലോ? അപ്പോള്‍ ഇടപെടേണ്ടതല്ലേ? മുഖ്യമന്ത്രിയുടെ ദൂതനായാണ് ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപി പോയതെന്നും സതീശന്‍ ആരോപിച്ചു.
പിണറായി വിജയന്റെ ഓഫീസില്‍ ഒരു ഉപജാപക സംഘം |
|
Full Story
|
|
|
|
|
|
|
| അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവിനെയും കണ്ടു |
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം.
ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്. ആര്‍എസ്എസ് പ്രമുഖ് സമ്പര്‍ക്ക് ജയകുമാറാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. ദത്താത്രേയുമായുള്ള |
|
Full Story
|
|
|
|
| |