|
|
|
|
|
| സദാനന്ദ ഗൗഡ ബിജെപി വിടുന്നു, മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും |
ബംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ട് മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപിയുടെ വൈസികെ വഡിയാറിനെതിരെ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൊക്കലിഗ സമുദായംഗമായ ഗൗഡ, ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു. പിന്നീട് റെയില്‍വേ മന്ത്രാലയത്തില്‍നിന്നു മാറ്റിയതിലുള്‍പ്പെടെ ഗൗഡയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. പാര്‍ട്ടി നടപടികളെ പരസ്യമായി വിമര്‍ശിച്ച് അടുത്തിടെ അദ്ദേഹം |
|
Full Story
|
|
|
|
|
|
|
| റീല്‍ ഹിറ്റാകാന്‍ അഭ്യാസ പ്രകടനം, 26 പേരുടെ ലൈസന്‍സ് റദ്ദാക്കും |
തിരുവനന്തപുരം: റോഡിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പ്രകടനം അവസാനിപ്പിക്കാന്‍ കടുത്ത നടപടി. വിവിധ ജില്ലകളില്‍ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ടില്‍ 32 വാഹനങ്ങള്‍ പിടിച്ചെടുത്തു. 26 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും തീരുമാനിച്ചു. പൊലീസും മോട്ടര്‍ വാഹനവകുപ്പും ചേര്‍ന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. നാലു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും നടപടി സ്വീകരിച്ചു. അഭ്യാസ പ്രകടനം നടത്തിയവരില്‍ നിന്ന് 4,70,750 രൂപ പിഴ ഈടാക്കി.
വാഹനങ്ങള്‍ രൂപമാറ്റം വരുത്തി അമിതവേഗത്തില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിന്റെ വിഡിയോ വിവിധ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. |
|
Full Story
|
|
|
|
|
|
|
| സുരേഷ് ഗോപി അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ട, കലാമണ്ഡലം ഗോപിയുടെ മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് |
തൃശൂര്‍: സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപി പറഞ്ഞെന്ന് മകന്റെ ഫേസ്ബുക്ക് കുറിപ്പ്. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണമെന്നും ഗോപി ആശാന്റെ മകന്‍ രഘുരാജ് 'രഘു ഗുരുകൃപ' എന്ന ഫേസ്ബുക്ക് അക്കൗണ്ടിലെഴുതിയ കുറിപ്പില്‍ പറയുന്നു. വൈറലായതിനെത്തുടര്‍ന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാന്‍ വേണ്ടിയാണ് പോസ്റ്റിട്ടതെന്ന വിശദീകരണം മകന്‍ രഘുരാജ് ഫെയ്സ്ബുക്കിലൂടെ തന്നെ വ്യക്തമാക്കി. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ |
|
Full Story
|
|
|
|
|
|
|
| യാത്രക്കാരാണ് യജമാനന്‍ എന്ന പൊതുബോധം വേണം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രിയുടെ തുറന്ന കത്ത് |
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ തുറന്ന കത്ത്. യാത്രക്കാരാണ് യജമാനന്‍ എന്ന പൊതുബോധം ജീവനക്കാര്‍ക്ക് വേണമെന്നും അവരോട് മാന്യമായി പെരുമാറണമെന്നും മന്ത്രി കത്തില്‍ പറഞ്ഞു. രാത്രി 10 മണിക്ക് ശേഷം സൂപ്പര്‍ ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ള ശ്രേണിയിലെ ബസുകളും യാത്രക്കാര്‍ പറയുന്നിടത്ത് നിര്‍ത്തികൊടുക്കണം. ബസുകള്‍ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കണം. ഡിപ്പോകളില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ശീതീകരിച്ച മുറി നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെയാണ് ഒന്‍പതു പേജുകളുള്ള കത്ത് ജീവനക്കാര്‍ക്കായി മന്ത്രി സമര്‍പ്പിച്ചത്. മന്ത്രിയായി ചുമതലയേറ്റപ്പോള്‍ |
|
Full Story
|
|
|
|
|
|
|
| മട്ടന്നൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായെത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്തു യുവതിയെ ബൈക്കില്‍ കയറ്റി |
കോഴിക്കോട്: കോഴിക്കോട് നൊച്ചാട് യുവതി തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ ആള്‍ 55 കേസുകളിലെ പ്രതിയെന്ന് പൊലീസ്. യുവതിയെ നിഷ്ഠൂരമായിട്ടാണ് പ്രതി കൊലപ്പെടുത്തിയത്. മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് പ്രതി കൊലപാതകം നടത്തുന്നത്. 11-ാം തീയതി മോഷ്ടിച്ച ബൈക്കുമായി കൊണ്ടോട്ടിയിലെ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് പ്രതി പേരാമ്പ്ര വാളൂരിന് സമീപസ്ഥലത്തു നിന്നും കൊല്ലപ്പെട്ട അനുവിനെ കാണുന്നത്. സ്വന്തം വീട്ടില്‍ വന്ന യുവതി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതിയെ കണ്ടുമുട്ടുന്നത്. അസുഖബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതിന്റെ തിടുക്കത്തിലായിരുന്നു യുവതി. വാഹനങ്ങള്‍ ലഭിക്കാതെ അക്ഷമയായി |
|
Full Story
|
|
|
|
|
|
|
| രാജ്യത്ത് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരേ അതിക്രമം വര്‍ധിച്ചു, ലത്തീന്‍പള്ളികളില്‍ സര്‍ക്കുലര്‍ |
തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തുവെന്ന് വിമര്‍ശിച്ച് ലത്തീന്‍ അതിരൂപതയുടെ സര്‍ക്കുലര്‍. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നും കുറ്റപ്പെടുത്തി. സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. വരുന്ന വെള്ളിയാഴ്ച തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന ദിനം ആചരിക്കാന്‍ സര്‍ക്കുലര്‍ ആഹ്വാനം ചെയ്യുന്നു.
മതധ്രുവീകരണം രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തുവെന്നും കുറ്റപ്പെടുത്തുന്നു. മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയാണ്. ക്രൈസ്തവര്‍ക്കും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കും എതിരെ അക്രമങ്ങള്‍ പതിവ് സംഭവമായി |
|
Full Story
|
|
|
|
|
|
|
| കരുവന്നൂര്‍ ബാങ്കിന്റെ മാതൃകയില്‍ 12 സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടന്നതായി ഇഡി |
കൊച്ചി: തൃശ്ശൂരിലെ കരുവന്നൂര്‍ ബാങ്കിന് സമാനമായ ക്രമക്കേട് സംസ്ഥാനത്തെ മറ്റ് 12 സഹകരണബാങ്കുകളില്‍ക്കൂടി നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ അനുബന്ധ സത്യവാങ്മൂലത്തില്‍ ഇഡിയുടെ വെളിപ്പെടുത്തല്‍.അയ്യന്തോള്‍, മാരായമുട്ടം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജണല്‍, ബി.എസ്.എന്‍.എല്‍. എന്‍ജിനിയേഴ്‌സ്, മൂന്നിലവ്, പെരുംകാവില എന്നീ സഹകരണബാങ്കുകളിലും ക്രമക്കേട് നടന്നതായാണ് ഇഡി അറിയിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്നും ഇഡി അറിയിച്ചു.
കരുവന്നൂരുമായി ബന്ധപ്പെട്ടു |
|
Full Story
|
|
|
|
|
|
|
| അപകടം ഉണ്ടായതിന്റെ പേരില്‍ ഗതാഗതം നിരോധിക്കുമോ, ആചാരങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി |
കൊച്ചി: എവിടെയെങ്കിലും അപകടം ഉണ്ടായതിന്റെ പേരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സമമാണ് ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ട് നിരോധിക്കുന്നതെന്ന് ഹൈക്കോടതി. തൃശ്ശൂര്‍ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശ്ശേരിപൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ആചാരത്തിന്റെ ഭാഗമായ ക്ഷേത്രങ്ങളില്‍ മറ്റൊരിടത്ത് അപകടം ഉണ്ടായി എന്നതിന്റെ പേരില്‍ വെടിക്കെട്ട് അനുവദിക്കാതിരിക്കരുതെന്നും കോടതി പറഞ്ഞു. എഡിഎംമാരുടെ ഉത്തരവുകള്‍ റദ്ദാക്കിയ ഹൈക്കോടതി കര്‍ശനമായ നിബന്ധനകളോടെ വെടിക്കെട്ടിന് അനുമതി നല്‍കാനും ഉത്തരവിട്ടു.
Full Story
|
|
|
|
| |