|
|
|
|
|
| വിദേശത്തേക്ക് പോയ പ്രതിഭകളെ തിരിച്ചുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി |
കോഴിക്കോട്: മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ രണ്ടര വര്‍ഷം കൊണ്ട് ഡിഗ്രി നേടാനുള്ള earn one semester സംവിധാനം സംസ്ഥാനത്ത് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ പഠനത്തിന് ഇടയ്ക്ക് ഇടവേള എടുക്കാനും കോളജോ സര്‍വകലാശാലയോ മാറാനും സൗകര്യം ഒരുക്കുന്ന വിധമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കാന്‍ വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടിക്ക് കോഴിക്കോട് തുടക്കമായി. ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി സംവദിച്ചു.
Full Story
|
|
|
|
|
|
|
| ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ആവശ്യം ഉന്നയിച്ച് സീറോ മലബാര്‍ സഭ |
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് സിറോ മലബാര്‍ സഭ. വന്യമൃഗശല്യം നിയന്ത്രിക്കുന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് സഭയുടെ ആവശ്യം. ആവശ്യങ്ങള്‍ വ്യക്തമാക്കി സിറോ മലബാര്‍ സഭ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനപ്പെട്ട ആവശ്യങ്ങളുമായി സിറോ മലബാര്‍ സഭ രംഗത്തുവന്നത്. അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ നാല് ആവശ്യങ്ങള്‍ സഭ മുന്നോട്ടുവെച്ചു.
ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ജെ ബി കോശി |
|
Full Story
|
|
|
|
|
|
|
| ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം, 25ന് പൊങ്കാല |
തിരുവനന്തപുരം: ഒരാണ്ട് നീണ്ട പ്രാര്‍ഥനകള്‍ക്കു സാഫല്യമായി ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. കുംഭമാസത്തിലെ കാര്‍ത്തികനാളായ ഇന്ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ രാവിലെ 8ന് ദേവിയെ കാപ്പുകെട്ടി പാട്ടുപാടി കുടിയിരുത്തിയതോടെയാണ് 10 ദിവസം നീണ്ടു നില്‍ക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായത്. 25നാണ് ഭക്ത ലക്ഷം വ്രതനിഷ്ടയോടെ കാത്തിരിക്കുന്ന പൊങ്കാല.
ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തുന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ശോഭ പറഞ്ഞു. ദേവീ ദര്‍ശനത്തിനുള്ള തിരക്ക് ഇക്കുറി വര്‍ധിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ അയ്യായിരം പേര്‍ക്ക് ഒരു സമയം വരി നില്‍ക്കാനുളള |
|
Full Story
|
|
|
|
|
|
|
| നിലമ്പൂർ - നഞ്ചൻകോട് റെയിൽപ്പാത വീണ്ടും ചർച്ചകളിൽ |
തിരുവനന്തപുരം: മലബാറിൻ്റെ യാത്രാ ദുരിതത്തിന് അറുതിവരുത്താൻ കഴിയുന്ന നിലമ്പൂർ - നഞ്ചൻകോട് റെയിൽപ്പാതയിൽ തുരങ്കത്തിൻ്റെ സാധ്യത ശക്തമാകുന്നു. പാത കടന്നുപോകുന്ന 22 കിലോമീറ്റർ വനമേഖലയിലൂടെയാണ്. ഈ ഭാഗത്താണ് തുരങ്കത്തിന് സാധ്യതയുള്ളത്. വനപ്രദേശത്തൂടെയുള്ള പാതയ്ക്ക് കർണാടക - കേരള വനംവകുപ്പ് എതിർപ്പറിയിച്ച സാഹചര്യത്തിലാണ് തുരങ്കം എന്ന ആശയം ശക്തമായത്.
വനപ്രദേശത്തെ 22 കിലോമീറ്റർ പാത തുരങ്കത്തിലൂടെയാക്കുന്നതിൽ കർണാടക വനംവകുപ്പ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. വനപ്രദേശത്തിലൂടെയുള്ള പാത ഒഴിവാക്കി പകരം തുരങ്കമെന്ന ആശയം മുന്നോട്ടുവെച്ചാൽ പരിശോധിക്കാമെന്ന് 2017ൽ കർണടാക വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിലമ്പൂർ - നഞ്ചൻകോട് റെയിൽപ്പാതയുടെ 22 കിലോമീറ്റർ |
|
Full Story
|
|
|
|
|
|
|
| വയനാട് കത്തിക്കണമെന്ന് ആഹ്വാനം, കേസെടുത്ത് പൊലീസ് |
മാനന്തവാടി: വയനാട് കത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സന്ദേശം പുറത്തുവന്നത്. സംഭവത്തില്‍ മാനന്തവാടി പൊലീസ് കലാപാഹ്വാനത്തിന് സ്വമേധയാ കേസെടുത്തു.രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വയനാട് കത്തിക്കണം, അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നാണു പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ളത്. സന്ദേശം പ്രചരിപ്പിച്ച ആള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ആനയുടെ ആക്രമത്തിനു പിന്നാലെ പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സന്ദേശം പ്രചരിച്ചത്.
അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും പോളിന്റെ ജീവന്‍ രക്ഷിക്കാന്‍ |
|
Full Story
|
|
|
|
|
|
|
| മരവിപ്പിച്ച അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കോൺഗ്രസിന് അനുമതി |
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് ആശ്വാസം. അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണല്‍ കോണ്‍ഗ്രസിന് അനുമതി നല്‍കി. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും ട്രിബ്യൂണല്‍ അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചതായി പാർട്ടി ട്രഷറര്‍ അജയ് മാക്കനാണ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ആദായനികുതി വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും, യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടും മരവിപ്പിച്ചതായും അജയ് മാക്കന്‍ പറഞ്ഞു. ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണമാണ് മരവിപ്പിച്ചത്. |
|
Full Story
|
|
|
|
|
|
|
| ബേലൂര്‍ മഖ്‌നയെ പിടികൂടാന്‍ പുതിയ നീക്കവുമായി വനംവകുപ്പ് |
മാനന്തവാടി: ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കര്‍ണാടക വനംവകുപ്പില്‍ നിന്നുള്ള 25 അംഗ സംഘത്തിന് പുറമേ വെറ്റിനറി വിദഗ്ധ ഡോക്ടര്‍ അരുണ്‍ സക്കറിയയും ദൗത്യത്തിനൊപ്പം ചേരും. ഒടുവിലത്തെ സിഗ്‌നല്‍ പ്രകാരം പനവല്ലി എമ്മട്ടി വനമേഖലയ്ക്ക് സമീപമാണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാന്‍ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി.
ദൗത്യത്തിന്റെ ഭാഗമായി ട്രാക്കിങ് സംഘം വനത്തിനുള്ളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതിനിടെ കുറ്റിക്കാട് നിറഞ്ഞ ഭൂപ്രകൃതിയും മറ്റൊരു മോഴയാനയുടെ സാന്നിധ്യവും വെല്ലുവിളിയാകുന്നുണ്ട്. ആനയുടെ സഞ്ചാര വേഗവും ദൗത്യം വൈകിപ്പിക്കുന്നുണ്ട്. പുലര്‍ച്ചെ റോഡിയോ |
|
Full Story
|
|
|
|
|
|
|
| കര്‍ഷക സമരം, ചര്‍ച്ച പരാജയം, നാലാം ഘട്ട ചര്‍ച്ച ഞായറാഴ്ച |
ന്യൂഡല്‍ഹി: പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളും കേന്ദ്രമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മൂന്നാമത്തെ ചര്‍ച്ചയിലും കാര്യമായ പുരോഗതിയുണ്ടായില്ല. താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. ഞായറാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും 14 കര്‍ഷക സംഘടനാ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ച അഞ്ച് മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. അടുത്ത യോഗം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ചേരുമെന്നും കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. വിഷയത്തില്‍ സമാധാനപരമായി പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
Full Story
|
|
|
|
| |