|
|
|
|
|
| തൃപ്പൂണിത്തുറ സ്‌ഫോടനം: വെള്ളവും വൈദ്യുതിയും ഇല്ല, ആളുകള്‍ വീടൊഴിഞ്ഞുപോകുന്നു |
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ ദുരിതത്തിലായി ജനങ്ങള്‍. സ്‌ഫോടനത്തിന് പിന്നാലെ പുതിയകാവില്‍ വൈദ്യുതിയും വെള്ളവും മുടങ്ങി. ആളുകള്‍ പലരുടെ വീടൊഴിഞ്ഞു പോകുന്നു. പലരും ശ്വാസംമുട്ടലും ചുമയും കാരണം ചികിത്സയിലാണ്. വീടുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ ഇപ്പോഴും പൊളിഞ്ഞു വീഴുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
സ്ഫോടനത്തില്‍ 270 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ ഇതുവരെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കമ്മിറ്റി ഭാരവാഹികളായ സതീശന്‍, ശശികുമാര്‍ എന്നിവരും കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്. സംഭവത്തില്‍ |
|
Full Story
|
|
|
|
|
|
|
| മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട് |
മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നാനാ പഠോളയ്ക്കാണ് ചവാന്‍ രാജിക്കത്ത് നല്‍കിയത്. അശോക് ചവാന്‍ ബിജെപിയിലേക്ക് മാറുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപി എംപിയായി രാജ്യസഭയിലേക്ക് എത്തിയേക്കുമെന്നും സൂചനകളുണ്ട്. അതേസമയം പിസിസി അധ്യക്ഷന്‍ നാനാ പഠോളയുമായുള്ള അഭിപ്രായ ഭിന്നതകളാണ് ചവാന്റെ രാജിക്ക് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്. മഹാരാഷ്ട്ര മുന്‍ പിസിസി അധ്യക്ഷനാണ് അശോക് ചവാന്‍. 1987 മുതല്‍ 1989 വരെ ലോക്‌സഭാ എംപിയായിരുന്നു. 2014ല്‍ വീണ്ടും ലോക്സഭയിലേക്ക് |
|
Full Story
|
|
|
|
|
|
|
| മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐഒ |
കൊച്ചി: മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ. രേഖകള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു. ഒരു തെളിവും ഇല്ലാതെയാണ് അന്വേഷണമെന്ന് കെഎസ്ഐഡിസി വാദിച്ചു. അന്വേഷണം തടയാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. തങ്ങള്‍ക്ക് പണമൊന്നും കിട്ടിയിട്ടില്ല. തങ്ങളുടെ വിശ്വാസ്യതയെ സമന്‍സ് ബാധിക്കുമെന്നും കെഎസ്ഐഡിസി കോടതിയില്‍ വ്യക്തമാക്കി. സിഎംആര്‍എല്ലും എക്സാലോജികും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് അറിഞ്ഞപ്പോള്‍, സിഎംആര്‍എല്ലിനോട് വിശദീകരണം ആരാഞ്ഞിരുന്നതായി കെഎസ്ഐഡിസി കോടതിയെ അറിയിച്ചു.
എങ്കില്‍ എക്സാലോജിക് കരാറില്‍ സിഎംആര്‍എല്ലിനോട് വിശദീകരണം തേടിയതിന്റെ |
|
Full Story
|
|
|
|
|
|
|
| വെടിക്കെട്ടിന് അനുമതിയില്ല, കരിമരുന്ന് ഇറക്കാനും അപേക്ഷ നല്‍കിയില്ലെന്ന് കളക്ടര്‍ |
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനെത്തിച്ച പടക്കം സംഭരിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്. കരിമരുന്നിറക്കാന്‍ അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. പടക്കം സംഭരിച്ചത് നിയമവിരുദ്ധമായെന്നാണ് ഫയര്‍ഫോഴ്സിന്റേയും പൊലീസിന്റേയും വിശദീകരണം. വെടിക്കെട്ട് നടത്താനും അനുമതി ഇല്ലായിരുന്നു. ക്ഷേത്രത്തില്‍ ഇന്നലെ നടത്തിയ വെടിക്കെട്ടിനെതിരെ കേസെടുത്തിരുന്നു. അതിനിടെയാണ് ഇന്ന് വീണ്ടും വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് കരിമരുന്ന് ഇറക്കിയതെന്നും പൊലീസ് പറയുന്നു.
തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 16 പേരെ |
|
Full Story
|
|
|
|
|
|
|
| കാട്ടാന മണ്ണുണ്ടിയില്‍, ദൗത്യസംഘം സ്ഥലത്തേക്ക് |
മാനന്തവാടി: വയനാട് പടമലയില്‍ ആളെ കൊന്ന മോഴയാന എവിടെയാണെന്ന് തിരിച്ചറിഞ്ഞു. മോഴയാനയുടെ ദേഹത്ത് ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ അനുസരിച്ച് മണ്ണുണ്ടിയില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കാട്ടാനയെ പിടികൂടുന്നതിന് ഡിഎഫ്ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം സ്ഥലത്തെത്തി. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനായി നാല് കുങ്കിയാനകളെ ബാവലിയില്‍ എത്തിച്ചിട്ടുണ്ട്. അനുയോജ്യമായ സാഹചര്യത്തില്‍ ആനയെ കണ്ടാല്‍ വെടിവെയ്ക്കാനാണ് തീരുമാനം. ഭീതി വിതച്ച കാട്ടാനയെ മയക്കുവെടിവയ്ക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കാട്ടാനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകും. കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണമോ എന്നതില്‍ പിന്നീട് |
|
Full Story
|
|
|
|
|
|
|
| എന്‍.കെ പ്രേമചന്ദ്രനെ സംഘിയാക്കേണ്ടെന്ന് കെ. മുരളീധരന്‍ |
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ സംഘിയാക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മോദിയുടെ വിരുന്നില്‍ പ്രേമചന്ദ്രന്‍ പങ്കെടുത്തതില്‍ തെറ്റില്ല. രാഷ്ട്രീയം വേറെ, വ്യക്തി ബന്ധം വേറെയെന്ന് കെ മുരളീധരന്‍ എംപി വ്യക്തമാക്കി. പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോയി എന്നതിന്റെ പേരില്‍ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി എതിര്‍ക്കും. സ്വന്തം അന്തര്‍ധാര മറച്ചുവെക്കാന്‍ ഇതുപോലുള്ള വ്യക്തിപരമായ കാര്യങ്ങളെ ബന്ധപ്പെടുത്തുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പാപ്പരത്വത്തിന്റെ ഉദാഹരണമാണ്.
Full Story
|
|
|
|
|
|
|
| മുതിര്‍ന്ന കോണ്‍ഗ്രസ് കമല്‍നാഥും മകനും ബിജെപിയിലേക്കെന്ന് സൂചന |
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും മകനും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതൃത്വവുമായി കമല്‍നാഥ് ചര്‍ച്ച നടത്തിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരിച്ചു വരാനുള്ള സാധ്യത ദുഷ്‌കരമാണെന്ന തിരിച്ചറിവാണ് കമല്‍നാഥിനെ രാഷ്ട്രീയ കളംമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിരവധി തവണ കേന്ദ്രമന്ത്രിയായ, ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള കമല്‍നാഥ് പാര്‍ട്ടി വിട്ടാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. കമല്‍നാഥിന് രാജ്യസഭാ സീറ്റും മകന്‍ നകുല്‍ നാഥിന് ലോക്സഭ സീറ്റും |
|
Full Story
|
|
|
|
|
|
|
| യുകെയിലെ മലയാളി വീട്ടമ്മ രണ്ടു മക്കള്‍ക്ക് വിഷം നല്‍കി: അറസ്റ്റിലായത് 38 വയസ്സുകാരി ജിലു മോള്‍ ജോര്‍ജ് |
|
യുകെയിലെ മലയാളികളെ നടുക്കിക്കൊണ്ട് മലയാളി സമൂഹത്തില്‍ നന്നൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ഒന്‍പതും പതിമൂന്നും വയസ്സുള്ള രണ്ടു കുട്ടികള്‍ക്ക് മലയാളി വീട്ടമ്മ വിഷം നല്‍കി. കുട്ടികളെ കൊലപ്പെടുത്താനായി വിഷം നല്‍കിയ യുവതിയുടെ പേര് പോലീസ് പുറത്തു വിട്ടു. ജിലു മോള്‍ ജോര്‍ജ് എന്നു പേരുള്ള 38 വയസ്സുകാരിയാണ് അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ മലയാളിയാണ്. നഴ്‌സിങ് മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് പോലീസ് വൃത്തങ്ങളെ ആധാരമാക്കി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നാണ് ഇന്നലെ രാവിലെ ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഇംഗ്ലിഷ് മാധ്യമങ്ങളെ ആധാരമാക്കി പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ അറസ്റ്റിനെക്കുറിച്ചും വ്യക്തമാക്കിയിരുന്നു.
ഈസ്റ്റ് സസ്സിക്‌സിലെ ഹണ്ടേഴ്‌സ് |
|
Full Story
|
|
|
|
| |