|
|
|
|
|
| ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി, കേന്ദ്രസര്‍ക്കാരിന് തിരിച്ചടി |
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടു കേസില്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പദ്ധതി റദ്ദാക്കി. ഇതുവരെ നല്‍കിയ ബോണ്ടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ബാങ്കകുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം. വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. വിവരങ്ങള്‍ രഹസ്യമാക്കുന്നത് വിവരാവകാശ നിയമത്തിന്റെ ലംഘനമാണ്. കമ്പനികളേയും വ്യക്തികളേയും ഒരേപോലെ പരിഗണിക്കുന്ന നിയമഭേദഗതി ഏകപക്ഷീയമാണ്. വ്യക്തികളേക്കാള്‍ കമ്പനികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ |
|
Full Story
|
|
|
|
|
|
|
| സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിക്കും |
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധാനങ്ങളുടെ വില ഇനി മുതല്‍ വര്‍ധിക്കും. 13 സാധാങ്ങള്‍ക്ക് നല്‍കുയിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്‌സിഡി ഉല്‍പന്നങ്ങളുടെ വിലയിവും മാറ്റം വരുത്താനും യോഗത്തില്‍ തീരുമാനമായി. 2016ല്‍ ആദ്യ പിണറായി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടതില്ലെന്ന്.
ആ തീരുമാനത്തിനാണ് തുടര്‍ ഭരണം ലഭിച്ച് മൂന്നാം വര്‍ഷം പിന്നിടുമ്പോള്‍ മാറ്റം വരുന്നത്.വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കില്‍ സബ്‌സിഡി നല്‍കുന്ന രീതിയാണ് |
|
Full Story
|
|
|
|
|
|
|
| പെന്‍സില്‍ പാക്കിങ് ജോലി തട്ടിപ്പ്, ഇരകളാകരുതെന്ന് പൊലീസ് |
കൊച്ചി: പ്രമുഖ പെന്‍സില്‍ കമ്പനികള്‍ പാക്കിങ് ജോലി ചെയ്ത് വീട്ടിലിരുന്ന് ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ തട്ടിപ്പാണെന്ന് പൊലീസ്. ജോലിയുടെ രജിസ്‌ട്രേഷനും മറ്റുമായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പൊലീസ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയത്.
പൊലീസിന്റെ കുറിപ്പ്
പ്രമുഖ പെന്‍സില്‍ കമ്പനികളില്‍ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണ്. ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളില്‍ വിളിക്കേണ്ട |
|
Full Story
|
|
|
|
|
|
|
| മത്സ്യത്തൊഴിലാളിയുടെ കാലില്‍ സ്രാവ് കടിച്ചു, ആശങ്കയില്‍ ജനത |
മുംബൈ: മഹാരാഷ്ട്രയില്‍ ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് നേരെ സ്രാവിന്റെ ആക്രമണം. ചുറ്റും വട്ടമിട്ട് കറങ്ങിയ സ്രാവ് മത്സ്യത്തൊഴിലാളിയുടെ ഇടതുകാല് കടിച്ചെടുത്തു. രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. വിക്കി ഗൗരിയാണ് സ്രാവിന്റെ ആക്രമണത്തിന് ഇരയായത്. മറ്റു മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്രാവ് യുവാവിനെ ആക്രമിച്ചത്. സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇടതുകാലില്‍ മുട്ടിന് താഴെയാണ് വിക്കിക്ക് നഷ്ടമായത്.
രക്തം വാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് |
|
Full Story
|
|
|
|
|
|
|
| ലോകത്തിന് ആവശ്യം അഴിമതി മുക്ത സര്‍ക്കാരിനെയെന്ന് മോദി |
ദുബൈ: എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അഴിമതി മുക്തമായതുമായ സര്‍ക്കാരുകളെയാണ് ലോകത്തിന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മിനിമം ഗവണ്‍മെന്റ് മാക്സിം ഗവര്‍ണന്‍സ് എന്നതാണ് വര്‍ഷങ്ങളായി തന്റെ ആശയമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. യുഎഇ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ലോക ഗവണ്‍മെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. പൊതുവികാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതുകൊണ്ടാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി, |
|
Full Story
|
|
|
|
|
|
|
| മാനന്തവാടിയില്‍ ദൗത്യസംഘത്തിന് നേരേ പാഞ്ഞടുത്ത് മോഴയാന |
മാനന്തവാടി: ദൗത്യ സംഘത്തിന് നേരെ പാഞ്ഞെടുത്ത് ബേലുര്‍ മഖ്നയ്ക്കൊപ്പുള്ള മോഴയാന. ബാവലി വനമേഖലയില്‍ ദൗത്യസംഘത്തിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് റാപ്പിഡ് റെസ്പോന്‍സ് ടീം ആനയെ തുരത്തി. കഴിഞ്ഞ ദിവസമാണ് ബേലൂര്‍ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴായാനയെ കൂടി കണ്ടത്. അതിന്റെ ആകാശദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തുവിട്ടിരുന്നു.
ഇന്ന് ഉച്ചയോടെ ദൗത്യ സംഘം ബാവലി വനമേഖലയില്‍ ബേലൂര്‍ മഖ്നയെ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് മോഴയാന ദൗത്യസംഘത്തിന് നേരെ തിരിഞ്ഞത്. രണ്ടുതവണ മോഴയാന ദൗത്യസംഘത്തിന് നേരെ പാഞ്ഞെടുത്തു. തുടര്‍ന്ന് ദൗത്യസംഘം ആകാശത്തോക്ക് വെടിവച്ചതോടെയാണ് മോഴയാന |
|
Full Story
|
|
|
|
|
|
|
| ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം, കണ്ണീര്‍വാതകം പ്രയോഗിച്ചു |
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നിശ്ചലമാക്കി കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് തുടങ്ങി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ ഭാഗത്തു നിന്നുള്ള നൂറുകണക്കിന് കര്‍ഷകരാണ് ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത് തലസ്ഥാനത്തേക്ക് നീങ്ങുന്നത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിയമവിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങിയത്. സമരക്കാര്‍ പഞ്ചാബ് അതിര്‍ത്തി കടന്നു. കര്‍ഷകരെ പൊലീസ് തടഞ്ഞില്ല. ദിവസങ്ങളോളം താമസിക്കാനുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് കര്‍ഷകര്‍ ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. സമരക്കാരെ തടയാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. |
|
Full Story
|
|
|
|
|
|
|
| അരിക്കൊമ്പന്‍ ചരിഞ്ഞുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തമിഴ്‌നാട് |
ചെന്നൈ: ചിന്നക്കനാലില്‍ നിന്നും നാടു കടത്തിയ അരിക്കൊമ്പന്‍ ചരിഞ്ഞെന്ന വ്യാജ പ്രചാരണത്തിനെതിരെ തമിഴ് നാട് വനം വകുപ്പ്. കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പര്‍ കോതയാര്‍ അണക്കെട്ട് പ്രദേശത്ത് അരികൊമ്പനുണ്ടും ആന പൂര്‍ണ ആരോ?ഗ്യവാനാണെന്നും വനം വകുപ്പ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ദുരുദ്ദേശ്യപരമാണെന്നും വനം വകുപ്പ് കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പനെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അരിക്കൊമ്പന്‍ ആരോഗ്യവാനാണ്. മനുഷ്യ വാസസ്ഥലങ്ങളില്‍ നിന്ന് ഏറെ ദൂരെയാണ് ആനയുടെ സ്ഥാനം. റേഡിയോ കോളറില്‍ നിന്ന് കൃത്യമായി സിഗ്‌നലുകള്‍ ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് |
|
Full Story
|
|
|
|
| |