Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യുകെയിലെ മലയാളി വീട്ടമ്മ രണ്ടു മക്കള്‍ക്ക് വിഷം നല്‍കി: അറസ്റ്റിലായത് 38 വയസ്സുകാരി ജിലു മോള്‍ ജോര്‍ജ്
Text By: Team ukmalayalampathram
യുകെയിലെ മലയാളികളെ നടുക്കിക്കൊണ്ട് മലയാളി സമൂഹത്തില്‍ നന്നൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ഒന്‍പതും പതിമൂന്നും വയസ്സുള്ള രണ്ടു കുട്ടികള്‍ക്ക് മലയാളി വീട്ടമ്മ വിഷം നല്‍കി. കുട്ടികളെ കൊലപ്പെടുത്താനായി വിഷം നല്‍കിയ യുവതിയുടെ പേര് പോലീസ് പുറത്തു വിട്ടു. ജിലു മോള്‍ ജോര്‍ജ് എന്നു പേരുള്ള 38 വയസ്സുകാരിയാണ് അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ മലയാളിയാണ്. നഴ്‌സിങ് മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് പോലീസ് വൃത്തങ്ങളെ ആധാരമാക്കി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നാണ് ഇന്നലെ രാവിലെ ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഇംഗ്ലിഷ് മാധ്യമങ്ങളെ ആധാരമാക്കി പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ അറസ്റ്റിനെക്കുറിച്ചും വ്യക്തമാക്കിയിരുന്നു.
ഈസ്റ്റ് സസ്സിക്‌സിലെ ഹണ്ടേഴ്‌സ് വേയില്‍ നിന്നു ലഭിച്ച ഇന്‍ഫര്‍മേഷന്‍ പ്രകാരം എമര്‍ജന്‍സി വിഭാഗം എത്തിയപ്പോഴാണ് നടുക്കുന്ന വിവരം പുറം ലോകം അറിഞ്ഞത്. പ്രതിയെ ബ്രൈറ്റണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
കുഞ്ഞുങ്ങളുടെ മൃതദേഹത്തില്‍ മുറിവേറ്റതിന്റെ അടയാളങ്ങളുണ്ട്. പ്രാഥമിക തെളിവുകള്‍ പ്രകാരം ജിലുമോളുടെ പേരില്‍ കൊലപാതകക്കുറ്റം, മുറിവേല്‍പ്പിക്കല്‍ എന്നീ കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. അതേസമയം, കുറ്റകൃത്യത്തില്‍ മറ്റൊരാള്‍ക്കും പങ്കില്ലെന്നാണു കരുതുന്നതെന്ന് സസ്സിക്‌സ് പോലീസ് ചീഫ് ഇന്‍സ്‌പെക്ടര്‍ മാര്‍ക്ക് ഇവാന്‍സ് പറഞ്ഞു. അന്വേഷണം ദ്രുദഗതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
 
Other News in this category

 
 




 
Close Window