Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഒടുവില്‍ പൊലീസായി
reporter

കൊച്ചി: പൊലീസ് ജീപ്പില്‍ 'പൊലീസ്' എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ വന്ന അക്ഷരത്തെറ്റ് തിരുത്തി പനങ്ങാട് പൊലീസ്. ശനിയാഴ്ച എറണാകുളത്തു നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ അതുവഴി വന്ന പൊലീസ് ജീപ്പില്‍ പൊലീസ് എന്നതിനു പകരം 'പൊയില്‍സ്' എന്നാണ് എഴുതിയിരുന്നത്.പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളായി സംഭവം നിറഞ്ഞു. പൊലീസ് ശനിയാഴ്ച തന്നെ സ്റ്റിക്കര്‍ നീക്കം ചെയ്തു.പഴയ സ്റ്റിക്കര്‍ മോശമായതിനെ തുടര്‍ന്നായിരുന്നു ശനിയാഴ്ച രാവിലെ പൂത്തോട്ടയിലെ സ്ഥാപനത്തില്‍ നിന്നു പുതിയ സ്റ്റിക്കര്‍ ഒട്ടിച്ചത്. പിന്നാലെയാണ് അബദ്ധം ശ്രദ്ധയില്‍പ്പെട്ടത്.

 
Other News in this category

 
 




 
Close Window