Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
വാര്‍ത്തകള്‍
  01-01-2024
എന്നെ ആരും സ്‌നേഹിച്ചില്ല, എനിക്ക് നീതി ലഭിച്ചില്ല, കൊലപ്പെടുത്തും മുന്‍പ് ഭിത്തിയില്‍ കുറിച്ചു

കൊച്ചി: പിറവത്ത് ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ബേബി വര്‍ഗീസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്നെയാരും സ്നേഹിച്ചില്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തിയെന്നുമുള്ള ചിന്തയാണ് ബേബിയെ ക്രൂരകൃത്യത്തിന് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലയ്ക്ക് മുമ്പായി ബേബി വീടിന്റെ ഡൈനിങ് ഹാളിന്റെ ഭിത്തിയില്‍ മാര്‍ക്കര്‍ ഉപയോഗിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നു.തന്നെ ആരും സ്നേഹിച്ചില്ല. തനിക്ക് നീതി ലഭിച്ചില്ല, അതിനാല്‍ താന്‍ നീതി നടപ്പാക്കുന്നു എന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. തന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പഠനത്തിനായി വിട്ടുകൊടുക്കണമെന്നും ചെലവുകള്‍ക്കായി രണ്ടു ലക്ഷം രൂപ വെച്ചിട്ടുണ്ടെന്നും എഴുതി

Full Story
  31-12-2023
കേരളത്തിലെ രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ മാറുന്നു

തിരുവനന്തപുരം: രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തെ നേമം റെയില്‍വേ സ്റ്റേഷന്റെയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെയും പേര് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മതം നല്‍കിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. തുടര്‍ നടപടികളുടെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി.നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ആലോചനകള്‍ നടന്നിരുന്നു. റെയില്‍വേ ബോര്‍ഡ് അടക്കം

Full Story
  31-12-2023
ഒമ്പത് പവന്റെ സ്വര്‍ണമാല കാണാനില്ല, വ്യാപാരിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണുണ്ണിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ്. ദേഹത്ത് മറ്റു മുറിവുകളൊന്നുമില്ല. രണ്ടു കൈലിമുണ്ടും ഒരു ഷര്‍ട്ടും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചത് എന്നും, ഇതു കണ്ടെടുത്തതായും പത്തനംതിട്ട എസ്പി വി അജിത് പറഞ്ഞു.ശരീരത്തില്‍ മുറിവുകളോ മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. വ്യാപാരിയുടെ കഴുത്തില്‍ ഒമ്പതുപവന്റെ മാലയുണ്ടായിരുന്നു. ഇതു നഷ്ടപ്പെട്ടിട്ടുണ്ട്. പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്നും പത്തനംതിട്ട എസ്പി സൂചിപ്പിച്ചു.കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല വലിച്ചു പൊട്ടിച്ചിട്ടുണ്ട്. മാലയുടെ കൊളുത്ത് പൊട്ടിയ നിലയില്‍ മൃതദേഹത്തിന്

Full Story
  31-12-2023
മാറ്റിവച്ച നവകേരള സദസ് നാളെ മുതല്‍, പുതിയ മന്ത്രിമാര്‍ പങ്കെടുക്കും

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും.

തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കാനുള്ളത്.തൃക്കാക്കര നിയോജക മണ്ഡലം നവകേരള സദസ്സാണ് നാളെ ആദ്യം നടക്കുക. വൈകീട്ട് മൂന്നിന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടിലാണ് സദസ്സ് നടക്കുന്നത്.

തുടര്‍ന്ന് വൈകീട്ട് അഞ്ചിന് പിറവം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ പിറവം മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും.ജനുവരി രണ്ടിന് വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറ

Full Story
[270][271][272][273][274]
 
-->




 
Close Window