Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
വാര്‍ത്തകള്‍
  18-04-2026
കണ്ണൂരില്‍ ഡെന്റല്‍ കോളജില്‍ കൂട്ടരാജി

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഓര്‍ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകരും ജീവനക്കാരും ഒരുമിച്ച് രാജിവെച്ചു. വകുപ്പിലെ ഏഴ് ജീവനക്കാരാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. എന്നാല്‍ ഇവരുടെ രാജിക്കത്തുകള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് പിന്നാലെ പ്രതിഷേധം

ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ആര്‍.എല്‍. നിതിന്‍രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചതിന് പിന്നാലെ ക്യാമ്പസില്‍ ശക്തമായ പ്രതിഷേധം തുടരുകയായിരുന്നു. നിതിന്‍രാജിന്റെ മരണത്തിന് അധ്യാപകരും ജീവനക്കാരും ഉത്തരവാദികളാണെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍

Full Story
  17-04-2026
വിഷു ആഘോഷത്തിനിടെ ആര്‍എംപിഐ പ്രവര്‍ത്തകന്‍ പരിക്കേറ്റ സംഭവത്തില്‍ വിവാദം

കോഴിക്കോട്: ആര്‍എംപിഐ പ്രവര്‍ത്തകനും കെ.കെ. രമ എംഎല്‍എയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ ആര്‍. റിജുവിന് വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുമ്പോള്‍ പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വിവാദം. ബോംബ് നിര്‍മാണത്തിനിടെ കൈപ്പത്തി അറ്റിയെന്ന പ്രചാരണമാണ് വിവാദത്തിന് വഴിയൊരുക്കിയത്.

ചൊവ്വാഴ്ച വൈകീട്ടാണ് വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ കുടുംബാംഗങ്ങളുമൊത്ത് വിഷു ആഘോഷിക്കുമ്പോള്‍ റിജുവിന് അപകടം സംഭവിച്ചത്. വലതുകൈയിലെ വിരലിലാണ് പരിക്ക്. തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം ബുധനാഴ്ച വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റെന്ന വ്യാജപ്രചാരണം

Full Story
  17-04-2026
മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ച പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നു: പിഎംഎ സലാം

മലപ്പുറം: മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച വിവാദത്തില്‍ അതൃപ്തി തുറന്ന് പറഞ്ഞ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തി. തെരുവില്‍ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ച നടത്തുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കലാണെന്നും പരസ്യപ്രസ്താവന നടത്തുന്ന നേതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കില്‍ വോട്ടെണ്ണി ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷമേ ചര്‍ച്ച നടത്താവൂ. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഉചിതമല്ലെന്നും ലക്ഷക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മഹാത്യാഗത്തെ വിസ്മരിക്കുന്ന നടപടിയാണിതെന്നും സലാം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ

Full Story
  17-04-2026
മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ട്ടിക്ക് ദോഷകരം: എംകെ രാഘവന്‍ എംപി

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചാവിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംകെ രാഘവന്‍ എംപി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയതിന് ശേഷമേ മുഖ്യമന്ത്രി ആര് എന്ന ചര്‍ച്ച നടക്കാവൂ എന്നും അതിനു മുന്‍പുള്ള ചര്‍ച്ച പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഇത്തരം ചര്‍ച്ചകള്‍ ആദ്യമായിട്ടാണ് നടക്കുന്നതെന്നും, ഇത് ഏത് ഭാഗത്തുനിന്ന് വന്നാലും നല്ല പ്രവണതയല്ലെന്നും രാഘവന്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ കഠിനാധ്വാനം ചെയ്യുന്ന സമയത്ത് ഇത്തരം വാക്പോര് പാര്‍ട്ടിക്ക് ദോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Full Story
  16-04-2026
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളെതിരെ ശക്തമായി പ്രതികരിച്ച് കെ മുരളീധരന്‍. ''സിംഗിള്‍ ഡാന്‍സ് കളിക്കാന്‍ ആരും ശ്രമിക്കേണ്ട. വെറുതെ ജനങ്ങളെ കൊണ്ട് മോശം അഭിപ്രായം പറയിപ്പിക്കരുത്,'' എന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിക്കുള്ളില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ നടപടിക്രമങ്ങളുണ്ടെന്നും, അതിന് മുന്‍പ് ഏതെങ്കിലും വ്യക്തികളെ ഉയര്‍ത്തിക്കാട്ടുന്ന രീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''രാഹുല്‍ ഗാന്ധി മുന്‍പ് പറഞ്ഞിട്ടുണ്ട് - സംഘനൃത്തം ചെയ്യുന്നതിനിടയില്‍ ഒരാള്‍ ഒറ്റക്ക് ഡാന്‍സ് കളിച്ചാല്‍ ശരിയാകില്ല. അത് ഓര്‍മ്മിപ്പിക്കുകയാണ്. വേണ്ട കാര്യങ്ങള്‍ വേണ്ട

Full Story
  16-04-2026
വനിതാ സംവരണ ഭേദഗതി അടക്കം മൂന്ന് ബില്ലുകള്‍ക്ക് അവതരണാനുമതി

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി അടക്കം മൂന്ന് പ്രധാന ബില്ലുകള്‍ക്ക് ലോക്സഭയില്‍ അവതരണാനുമതി നല്‍കി. വോട്ടെടുപ്പിലൂടെയാണ് അനുമതി നല്‍കിയത്. 251 അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തപ്പോള്‍, 185 പേര്‍ എതിര്‍ത്തു. 131-ാം ഭരണഘടനാ ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകള്‍ അവതരിപ്പിക്കാനാണ് അനുമതി. ചര്‍ച്ചയ്ക്കിടെ വാദങ്ങള്‍ അവതരിപ്പിക്കാമെന്ന് സ്പീക്കര്‍ ഓം ബിര്‍ല പ്രതിപക്ഷത്തോട് അറിയിച്ചു.



അവതരിപ്പിച്ച ബില്ലുകള്‍

വനിതാ സംവരണ ഭേദഗതി ബില്‍ ('നാരീശക്തി വന്ദന്‍ അധിനിയം'): ലോക്സഭയിലെ അംഗസംഖ്യ 543ല്‍ നിന്നും 850 ആക്കി ഉയര്‍ത്തി 33% വനിതാ സംവരണം നടപ്പിലാക്കുക. 2029ലെ

Full Story
  16-04-2026
മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ''ഇത്തരം ചര്‍ച്ചകളില്‍ താല്‍പര്യമില്ല. മെയ് നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കാം. കോണ്‍ഗ്രസിന് ലീഡര്‍ഷിപ്പുണ്ട്, പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്. എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും. പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല,'' എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസമെന്നും, അതിനാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുക മാത്രമാണ് വേണ്ടതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ''കേരളത്തിലെ

Full Story
  15-04-2026
ഇറാന്‍-അമേരിക്ക ചര്‍ച്ചകള്‍ക്ക് വീണ്ടും സാധ്യത: ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ വീണ്ടും നടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചു. രണ്ടാംഘട്ട ചര്‍ച്ച വ്യാഴാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകുമെന്നാണ് സൂചന. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്ഥാനില്‍ ചര്‍ച്ചകള്‍ക്കായി പോകാന്‍ താത്പര്യമുണ്ടെന്ന് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇറാനുമായുള്ള യുദ്ധം അവസാനത്തോട് അടുക്കുകയാണെന്നും, ഇരുപക്ഷവും തമ്മിലുള്ള പുതിയ സമാധാന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ഒരു സാധ്യതയും

Full Story
[56][57][58][59][60]
 
-->




 
Close Window