Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
വാര്‍ത്തകള്‍
  12-04-2026
രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ-ജലദോഷ സിറപ്പുകള്‍ നിരോധിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ചുമ, ജലദോഷ സിറപ്പുകള്‍ നിരോധിക്കാനൊരുങ്ങുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ പുറത്തിറക്കിയ 2026ലെ നാഷണല്‍ ഫോര്‍മുലറി ഓഫ് ഇന്ത്യയുടെ കരടിലാണ് നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2025-ല്‍ മരുന്നുകളില്‍ ഡൈഎഥിലിന്‍ ഗ്ലൈക്കോള്‍, എഥിലിന്‍ ഗ്ലൈക്കോള്‍ തുടങ്ങിയ വിഷാംശമുള്ള വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഇവ, അതിഗുരുതര സാഹചര്യങ്ങളില്‍ മാത്രമേ ഡോക്ടര്‍മാരുടെ

Full Story
  12-04-2026
ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ

കൊച്ചി: ആലപ്പുഴ ജില്ലാ ജഡ്ജിയായ ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ദിലീപ് കേസില്‍ വിധി പ്രസ്താവിച്ചത് ഹണി എം വര്‍ഗീസായിരുന്നു.

ഹണി എം വര്‍ഗീസിനൊപ്പം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരായ പി.എശ് ശശികുമാര്‍, കെ.കെ ബാലകൃഷ്ണന്‍, എന്‍. ഹരികുമാര്‍, എസ്. നസീറെ എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ നല്‍കി. നിലവില്‍ ഹൈക്കോടതിയില്‍ ഒന്‍പത് ജഡ്ജിമാരുടെ ഒഴിവുകളാണ് ഉള്ളത്.

Full Story
  12-04-2026
യുഎസ്-ഇറാന്‍ മാരത്തണ്‍ ചര്‍ച്ച പരാജയം

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ 21 മണിക്കൂറോളം നീണ്ട യുഎസ്-ഇറാന്‍ മാരത്തണ്‍ ചര്‍ച്ച ഫലം കണ്ടില്ല. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കന്‍ നിബന്ധനകള്‍ ഇറാന്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്, സമാധാന കരാറില്ലാതെ ചര്‍ച്ചകള്‍ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വാന്‍സ് വ്യക്തമാക്കി, ''ഞങ്ങള്‍ക്ക് ഒരു ഉടമ്പടിയിലെത്താന്‍ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ വാര്‍ത്തയാണ്. ഇത് അമേരിക്കയെക്കാള്‍ ഇറാനാണ് കൂടുതല്‍ ബാധിക്കുക. ചര്‍ച്ചകളില്‍ പാകിസ്ഥാനികള്‍ മികച്ച മധ്യസ്ഥത നടത്തി, പക്ഷേ ഇറാനികള്‍ ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ല.''

ആണവായുധവുമായി

Full Story
  11-04-2026
ഡല്‍ഹിയില്‍ ഇലക്ട്രിക് വാഹന നയം: മലിനീകരണ പ്രതിസന്ധി നേരിടാന്‍ കടുത്ത നിയന്ത്രണങ്ങള്‍

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്ത് ഇന്ധന വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഡല്‍ഹി സര്‍ക്കാര്‍ പുതിയ ഇലക്ട്രിക് വാഹന (EV) നയത്തിന്റെ കരട് പുറത്തിറക്കി. നഗരത്തെ പരിസ്ഥിതി സൗഹൃദ സംവിധാനത്തിലേക്ക് മാറ്റുക, വായു മലിനീകരണം കുറയ്ക്കുക എന്നിവയാണ് നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.



പ്രധാന തീരുമാനങ്ങള്‍:



2027 ജനുവരി 1 മുതല്‍: പുതിയ രജിസ്ട്രേഷന്‍ അനുവദിക്കുന്നത് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ക്ക് മാത്രം.



2028 ഏപ്രില്‍ 1 മുതല്‍: നിയന്ത്രണം ഇരുചക്ര

Full Story
  11-04-2026
കണ്ണൂരില്‍ കെപിസിസി അധ്യക്ഷനെതിരെ ഗുരുതര ആരോപണം

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെതിരെ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തോമസ് വര്‍ഗീസ് ഗുരുതര ആരോപണവുമായി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫാണെന്നതാണ് ആരോപണം. സുധാകരന്‍ മത്സരിച്ചാല്‍ തനിക്ക് മന്ത്രിയാകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതിനാലാണ് അദ്ദേഹം ഇത്തരം നീക്കങ്ങള്‍ നടത്തിയതെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.

എഐസിസിക്ക് കെ സുധാകരനെ മത്സരിപ്പിക്കരുതെന്ന് കത്ത് നല്‍കിയതും സണ്ണി ജോസഫാണെന്നും, കത്തിലെ ഒപ്പ് അദ്ദേഹത്തിന്റേതാണെന്നും തോമസ് വര്‍ഗീസ് ആരോപിച്ചു. ''സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന വേളയില്‍ സണ്ണി ജോസഫിന്റെ ഒപ്പ് പലവട്ടം

Full Story
  11-04-2026
കേരള നിയമസഭാ തിരഞ്ഞെടുപ്പ്: സിപിഎം പ്രാഥമിക വിലയിരുത്തലുകള്‍ പ്രതീക്ഷയും ആശങ്കയും ഒരുമിച്ച്

കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും, സിപിഎം മണ്ഡലം-ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തലുകള്‍ പുറത്തുവരുമ്പോള്‍ ഇടത് ക്യാമ്പുകളില്‍ പ്രതീക്ഷയും ആശങ്കയും ഒരുമിച്ച് നിലനില്‍ക്കുന്നു. ചില മന്ത്രിമാര്‍ക്ക് പരാജയ സാധ്യതയുണ്ടെന്ന വിലയിരുത്തലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു.



തിരുവനന്തപുരത്ത് സിപിഎം മത്സരിച്ച നാല് മണ്ഡലങ്ങളില്‍ കടുത്ത മത്സരം നടന്നതായി വിലയിരുത്തല്‍. നെയ്യാറ്റിന്‍കര, അരുവിക്കര, കാട്ടാക്കട, നേമം എന്നിവിടങ്ങളില്‍ വിജയം നേരിയ ഭൂരിപക്ഷത്തിലാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

Full Story
  10-04-2026
ക്ഷേത്രാചാരങ്ങള്‍ പാലിക്കേണ്ടതെന്ന് സുപ്രീംകോടതി നിരീക്ഷണം

ന്യൂഡല്‍ഹി ന്മ ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കിലും അവിടുത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ശബരിമല വിഷയത്തിലെ വിശാലമായ നിയമപ്രശ്‌നങ്ങള്‍ പരിശോധിക്കുന്ന ഒമ്പതംഗ ബെഞ്ചിന്റെ നിരീക്ഷണമാണ് ഇത്. വ്യക്തിസ്വാതന്ത്ര്യം വിശ്വാസിസമൂഹത്തിന്റെ മതപരമായ അവകാശത്തെ ഹനിക്കരുതെന്ന് എന്‍.എസ്.എസ്., അയ്യപ്പസേവാസമാജം, ക്ഷേത്രസംരക്ഷണ സമിതി എന്നിവര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ വാദിച്ചു. ശബരിമലയില്‍ എല്ലാ മതക്കാര്‍ക്കും പ്രവേശനമുണ്ടെങ്കിലും, അവിടത്തെ പ്രതിഷ്ഠയുടെ ചൈതന്യത്തില്‍ വിശ്വസിക്കുകയും ആചാരങ്ങള്‍ പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Full Story

  10-04-2026
യുഡിഎഫ് നാലു ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ് ലക്ഷ്യമിടുന്നു: വി.ഡി. സതീശന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ നാല് ജില്ലകളില്‍ നിന്ന് ആകെ 40 സീറ്റുകള്‍ ലഭ്യമാകുമെന്നും, യുഡിഎഫ് 100-ലധികം സീറ്റുകള്‍ നേടുമെന്ന വിലയിരുത്തലിന് രാഷ്ട്രീയ അടിത്തറയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2001-ല്‍ യുഡിഎഫിന് 100 സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കിലും, പിന്നീട് പല വിഭാഗങ്ങളും വിട്ടുപോയിരുന്നു. എന്നാല്‍, 95 ശതമാനം പേരെയും തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് സതീശന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകള്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് നേടിയ വിജയങ്ങള്‍ മുന്നണിയുടെ ആത്മവിശ്വാസം

Full Story
[58][59][60][61][62]
 
-->




 
Close Window