|
|
|
|
|
| സ്റ്റുഡന്റ് വിസകളില്‍ കടുത്ത നിയന്ത്രണങ്ങള്‍: വിസാ മാറ്റങ്ങളില്‍ നൂലിഴ കീറി പരിശോധന: ഡിപ്പന്റന്‍ഡ് വിസയ്ക്കും നിബന്ധന |
|
കര്‍ശനമായ നിരമങ്ങളുമായി കുടിയേറ്റം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് യുകെ. 2023 ജൂലൈ 17 മുതല്‍, സ്റ്റുഡന്റ് വിസയില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറുന്നതിന് നിബന്ധന വരും. സ്‌കില്‍ഡ് വര്‍ക്കര്‍, ഗ്ലോബല്‍ ബിസിനസ്സ് മൊബിലിറ്റി, ഗ്ലോബല്‍ ടാലന്റ്, സ്‌കെയ്ല്‍ അപ്, സര്‍ക്കാര്‍ അംഗീകൃത എക്സ്ചേഞ്ച്, ക്രിയേറ്റീവ് വര്‍ക്കര്‍ റൂട്ട് തുടങ്ങിയ വിസയിലേക്ക് മാറല്‍ നിബന്ധനകള്‍ക്കു വിധേയമാകും.
2024 ജുനുവരി 1 മുതല്‍ സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടുവരാന്‍ ആകില്ല. സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തവര്‍ക്കും യു കെയി ജനിച്ച കുട്ടികള്‍ക്കും പക്ഷെ ഈ നിയമം ബാധകമാകില്ല. പി എച്ച് ഡി, അതുപോലുള്ള മറ്റ് ഡോക്ടറല്‍ കോഴുസുകള്‍ എന്നിവയ്ക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും |
|
|
|
|
|
|
|
|
| യുകെ എന്‍എച്ച്എസും നോര്‍ക്ക റൂട്ട്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ''ടാലന്റ് മൊബിലിറ്റി ഡ്രൈവ്'' ഇപ്പോഴും തുടരുന്നു: നഴ്‌സുമാര്‍ക്ക് വന്‍ അവസരങ്ങള്‍ |
|
ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്കായി നോര്‍ക്ക റൂട്ട്സും യുണൈറ്റഡ് കിംഗ്ഡത്തിലെ പ്രമുഖ എന്‍എച്ച്എസ് ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച് വരുന്ന ''ടാലന്റ് മൊബിലിറ്റി ഡ്രൈവ്'' പുരോഗമിക്കുന്നു. ഇതുവഴി നഴ്‌സുമാര്‍ക്കും ഓപ്പറേഷന്‍ ഡിപ്പാര്‍ട്ടമെന്റ് പ്രാക്റ്റീഷണര്‍മാര്‍ക്കും (ODP) നിരവധി അവസരങ്ങള്‍ ലഭ്യമാണ്. എല്ലാ ആഴ്ചയിലും യു.കെയിലെ തൊഴില്‍ ദാതാക്കളുമായി ഇന്റര്‍വ്യൂ ഇതുവഴി സാധ്യമാണ്.
ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്‌കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണല്‍ ഓഫര്‍ ലെറ്റര്‍ നല്‍കുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. ജനറല്‍ മെഡിക്കല്‍ & സര്‍ജിക്കല്‍ നഴ്‌സ് തസ്തികയിലേക്ക് (ബിഎസ്സി) കഴിഞ്ഞ 3 |
|
|
|
|
|
|
|
|
| യുകെയില്‍ സ്റ്റുഡന്റ് വീസയില്‍ വരുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനു വിലക്ക്: 2022ല്‍ ബന്ധുക്കളായി എത്തിയത് ഒന്നേ കാല്‍ ലക്ഷം പേര്‍ |
|
പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് പി എച്ച് ഡി കോഴ്സുകളില്‍ ഒഴികെ മാസ്റ്റേഴ്സ് ബിരുദം നേടാനെത്തുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ കഴിയില്ലെന്ന നിലപാട് മാറ്റം. രാജ്യത്തെ നിയമപരമായ കുടിയേറ്റം 700,000 എന്ന റെക്കോര്‍ഡില്‍ എത്തിയെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് പ്രഖ്യാപനം.
കഴിഞ്ഞ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ ഡിപ്പെന്‍ഡന്റുമാര്‍ക്ക് 135,788 വിസകളാണ് അനുവദിച്ചത്. 2019-ലെ കണക്കുകളുടെ ഒന്‍പത് ഇരട്ടിയാണിത്. പുതിയ നീക്കം കുടിയേറ്റം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി സുനാക് മന്ത്രിമാരോട് പറഞ്ഞു. 2024 ജനുവരിയില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മാറുന്നതോടെ എണ്ണത്തില്‍ സാരമായ മാറ്റം വരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഔദ്യോഗിക ഇമിഗ്രേഷന്‍ ലെവലില്‍ |
|
|
|
|
|
|
|
|
| നോര്‍ക്ക റൂട്‌സ് ഫോറിന്‍ ലാങ്വേജ് സെന്റര്‍ ഉദ്ഘാടനം ചെയ്തു: മലയാളികള്‍ക്ക് ഇനി വിദേശ ഭാഷകള്‍ കുറഞ്ഞ ചെലവില്‍ പഠിക്കാം |
|
നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തിലുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിദേശങ്ങളില്‍ തൊഴില്‍ തേടുന്ന കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴില്‍ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പുതിയ സംരംഭമാണ് ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്.
തിരുവനന്തപുരത്തെ നോര്‍ക്ക റൂട്‌സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള എച്ച്.ആര്‍ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ ലോഗോ അനാച്ഛാദനം നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം |
|
|
|
|
|
|
|
|
| ജര്‍മനിയിലേയ്ക്കുളള നഴ്‌സുമാരുടെ റിക്രൂട്ട്മെന്റ്: ഇന്റര്‍വ്യൂ ഏപ്രില്‍ 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത് |
|
നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്നിലേയ്ക്ക് അപേക്ഷിക്കാം. നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കാണ് അവസരം.
ഏപ്രില്‍ 19മുതല്‍ 28വരെ തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഡെലിഗേഷന്‍ നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോയ്ഥേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാപരിശീലനം നല്‍കി ജര്‍മ്മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
ബി.എസ്.സി നഴ്‌സുമാര്‍ക്ക് പ്രവര്‍ത്തി പരിചയം നിര്‍ബന്ധമല്ല. ജനറല്‍ |
|
|
|
|
|
|
|
|
| വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാസാംസ്‌കാരിക പരിപാടികള്‍ക്ക് വേദിയൊരുക്കുന്നു |
|
ഏപ്രില്‍ 28 മുതല്‍ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രവാസികള്‍ക്കായി വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കുന്നത്.
എല്ലാ ആഗോള വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ക്കും മലയാളി പ്രവാസികള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. പാട്ടുകള്‍ പാടാനും കവിതകള്‍ ചൊല്ലാനും സമീപകാല വിഷയങ്ങളെ കുറിച്ചോ സംഭവങ്ങളെ കുറിച്ചോ ചര്‍ച്ചകള്‍ നടത്താനും കഴിയും. കൂടാതെ, ആര്‍ക്കും സ്വന്തം കലാസൃഷ്ടികള്‍ ഈ കലാസാംസ്‌കാരിക പരിപാടിയില്‍ അവതരിപ്പിക്കാം. |
|
|
|
|
|
|
|
|
| നഴ്‌സുമാര്‍ക്ക് ജോലി ചെയ്യാനുള്ള ഇംഗ്ലീഷ് പരിജ്ഞാനം മതി: ബ്രിട്ടനിലേക്ക് മലയാളികളുടെ ഒഴുക്ക് തുടരും |
|
യുകെ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ നിബന്ധനകള്‍ക്ക് മാറ്റം വരുത്തി. ഫെബ്രുവരി 8 മുതല്‍ ഇളവുകള്‍ ഉണ്ടാകും. എന്നാല്‍ നിലവിലുള്ള യുകെ എന്‍എംസി രജിസ്ട്രേഷനുള്ള ഐഇഎല്‍ടിഎസ് ,ഒഇടി സ്‌കോറുകളില്‍ മാറ്റം വരുത്തിയിട്ടില്ല. കാര്യക്ഷമമായി ജോലി നോക്കാനുള്ള ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടോയെന്ന് മാത്രമേ ഇനി നോക്കൂവെന്ന് എന്‍എംസി എക്സിക്യൂട്ടിവ് ഡയറക്ടര്‍ മാത്യു മെക്ലന്‍ഡ് പറഞ്ഞു. ഇതോടെ കൂടുതല്‍ പേര്‍ക്ക് എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്യാനാകും.
എന്‍എംസി റജിസ്ട്രേഷന് യോഗ്യത നേടാന്‍ ഒന്നിലധികം ടെസ്റ്റുകളുടെ സ്‌കോറുകളുടെ ആകെത്തുക പരിഗണിക്കുക എന്നതാണ് ഇളവുകളില്‍ ആദ്യത്തേത്. ഇത്തരത്തില്‍ ഒന്നിലധികം ടെസ്റ്റുകളുടെ സ്‌കോറുകള്‍ സംയോജിപ്പിക്കുന്നതിന് ടെസ്റ്റുകള്‍ക്കിടയില്‍ ഉണ്ടായിരിക്കേണ്ട ഇടവേള 6 |
|
|
|
|
|
|
|
|
| ഇന്ത്യയില്‍ നിന്നുള്ള ഡിഗ്രിക്കാര്‍ക്ക് 2 വര്‍ഷം യുകെയില്‍ താമസിക്കാം: യങ് പ്രൊഫഷണല്‍ സ്‌ക്രീം മാര്‍ച്ച് 1 മുതല്‍ |
|
ഇന്ത്യയിലെ 18 മുതല്‍ 30 വയസു വരെയുള്ള ബിരുദ ധാരികളായ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ രണ്ടു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രൊഫഷണല്‍ സ്‌കീം ഫെബ്രുവരി 28ന് ആരംഭിക്കും. സ്‌കീം മൂന്നു വര്‍ഷത്തേക്കാണ് അനുവദിച്ചിരിക്കുന്നത്. 2023 മാര്‍ച്ച് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് കഴിഞ്ഞ വര്‍ഷം പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരുന്നു. ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍വച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പദ്ധതി പ്രകാരം വീസയ്ക്ക് അപേക്ഷിക്കാന്‍ ജോബ് ഓഫര്‍ ആവശ്യമില്ലെന്നും എല്ലാ വര്‍ഷവും മൂവായിരം ഇന്ത്യക്കാര്‍ക്ക് വീസ അനുവദിക്കുമെന്നും സുനക് വ്യക്തമാക്കിയിരുന്നു.
ജി 20 |
|
|
|
|
|
| |