Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 27th Oct 2026
 
 
Teens Corner
  Add your Comment comment
നിയമനം നടന്നിട്ടില്ല: തലമുണ്ഡനം ചെയ്ത് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്: നീതി കിട്ടും വരെ നിരാഹാര സമരം
Text By: UK Malayalam Pathram
സര്‍ക്കാരിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്. സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് സമരസമിതി കണ്‍വീനര്‍ വളര്‍മതി തല മുണ്ഡനം ചെയ്തത്. നിരാഹാരസമരം ആരംഭിക്കുമെന്നും വളര്‍മതി അറിയിച്ചു.

സാമ്പത്തിക ബാധ്യത എന്നാണ് പറയുന്നത്. ഇന്നത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഒരുപാട് വാചാലനായിരുന്നു. അദ്ദേഹം സിഎം ആയപ്പോള്‍ ഞങ്ങളെ പരിഗണിക്കുന്നില്ല. മാന്യമായ നീതി നടപ്പിലാക്കുന്നവരെ മരണംവരെ നിരാഹാരത്തിലേക്ക് പോകും.

കുറേ ദിവസം ഓരോന്നും പറഞ്ഞിരിപ്പിക്കാനുള്ളതായിരുന്നു അവരുടെ അജണ്ട. മുഖ്യമന്ത്രിയെ ഇതുവരെ കാണാന്‍ സാധിച്ചില്ല. വിദ്യാഭ്യാസ മന്ത്രി സമരം പൊളിക്കാനാണ് സമയം ചോദിച്ചത്. മുഖ്യമന്ത്രിക്കും കോഴ ലഭിക്കുന്നുണ്ടാകാം. അതുകൊണ്ടായിരിക്കും അനുഭാവ തീരുമാനം എടുക്കാത്തത്. മുഖ്യമന്ത്രിയെ വീണ്ടും കാണാന്‍ ശ്രമിക്കും. പഠിച്ച് നേടിയതാണ്. മറ്റൊന്നിനും കഴിവില്ല. ഞങ്ങള്‍ക്ക് ജോലി ലഭിച്ചേതീരുവെന്ന് വളര്‍മതി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window