|
കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഈ കാലത്തിന്റെ മാത്രമല്ല വരും കാലത്തിന്റെ എഴുത്തുകാരന്‍ കൂടിയാണ് മേതില്‍ രാധാകൃഷ്ണന്‍ എന്ന് സാംസ്‌കാരിക മന്ത്രി പി.സി വിഷ്ണുനാഥ്. മേതിലിന്റെ ആരോഗ്യ കാരണങ്ങളാല്‍ പുരസ്‌കാരം കോഴിക്കോട് വെച്ച് തന്നെ സമര്‍പ്പിക്കും. സാംസ്‌കാരിക സ്ഥാപനങ്ങളെ പരസ്പരം ബന്ധപ്പെടുത്തും. ഇത്തവണ ഐ എഫ് എഫ് കെ യില്‍ ലളിതകലാ അക്കാദമിക്കും റോള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മേതില്‍ രാധാകൃഷ്ണന്‍
പാലക്കാട് ജനിച്ചു.ഉപരിവിദ്യാഭ്യാസം ചിറ്റൂര്‍ ഗവണ്മെന്റ് കോളേജിലും,തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലും. നോര്‍വീജിയന്‍ ഷിപ്പിങ് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ അധിപനായും,നെസ്റ്റ് സോഫ്റ്റ്വേര്‍ യു.എസ്.എ യുടെ ചെന്നൈ ശാഖയില്‍ സീനിയര്‍ സാങ്കേതികലേഖകനായും പ്രവര്‍ത്തിച്ചു.ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജന്തുസ്വഭാവശാസ്ത്രം സംബന്ധീച്ച സ്വനിരീക്ഷണങ്ങള്‍ ബ്രിട്ടനിലെ എന്റമോളജിക്കല്‍ സൊസൈറ്റിയുടെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിലെ അദ്ദേഹത്തിന്റെ 'മൂന്നുവര' എന്ന ഉപന്യാസ പരമ്പര വായനക്കാരുടെ ശ്രദ്ധനേടുകയുണ്ടായി. 2014ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചു ' 2025 ല്‍ ഈ മലയാളി അന്താരാഷ്ട്ര പുരസ്‌കാരവും മാതൃഭൂമി സാഹിത്യപുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. |