Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 18th Oct 2026
 
 
Teens Corner
  Add your Comment comment
അന്തരിച്ച സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ:യാത്രാമൊഴിയുമായി തമിഴ്‌ലോകം
Text By: UK Malayalam Pathram
സ്വദേശമായ റാണിപ്പേട്ട് ചക്കരമല്ലൂരിലാണ് സംസ്‌കാര ചടങ്ങുകള്‍. നാളെ രാവിലെ ചെന്നൈയില്‍ നിന്ന് മൃതദേഹം റാണിപ്പേട്ടിലേക്ക് കൊണ്ടുപോകും. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ്, കമല്‍ഹാസന്‍, രജിനി കാന്ത് തുടങ്ങിയ പ്രമുഖര്‍ എത്തി.

തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി നാനൂറില്‍ അധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ പ്രതിഭയാണ് ദേവ. തമിഴ് സിനിമയിലെ വമ്പന്‍ വിജയങ്ങള്‍ക്കിടയില്‍ മലയാളത്തിലും ദേവ തന്റേതായ സംഗീതമുദ്ര പതിപ്പിച്ചു.മലയാളത്തില്‍ മൂന്നേ മൂന്ന് ചിത്രങ്ങള്‍..പക്ഷേ ഈണങ്ങളുടെ വൈവിദ്യവും മലയാളിത്തവും അയാളെ മലയാളി സംഗീതജ്ഞനാക്കി. 1996-ല്‍ പുറത്തിറങ്ങിയ ദ പ്രിന്‍സ്, കിംഗ് സോളമന്‍, 2002ല്‍ ഫാന്റെം, മോഹന്‍ലാല്‍ നായകനായ ദ പ്രിന്‍സി ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ഒന്നിച്ചു. ഒരേസമയം പ്രണയം തുളുമ്പുന്നഈണങ്ങള്‍ക്കൊപ്പവും തമിഴിലെ താളപ്രധാനമായ ശൈലിയെ മലയാളത്തിന്റെ കാവ്യാത്മകമായ വരികളോടും മധുരമുള്ള ആലാപനത്തോടും ചേര്‍ത്തുവെക്കാനും ദേവയ്ക്ക് കഴിഞ്ഞു

രജനീകാന്തിന്റെ സിനിമാജീവിതത്തിലെ നിര്‍ണായക ചുവടുവെപ്പുകളിലെല്ലാം സംഗീതസാന്നിധ്യമായിരുന്നു ആ അതുല്യപ്രതിഭ.'വന്തേന്‍ഡാ പാല്‍ക്കാരന്‍' എന്ന ഗാനം രജനിയുടെ സ്‌ക്രീന്‍ വ്യക്തിത്വത്തോടും സാധാരണക്കാരനില്‍നിന്ന് ഉയര്‍ന്നുവന്ന നായകന്‍ എന്ന പ്രതിച്ഛായയോടും ചേര്‍ന്നുനിന്നു. പിന്നീട്, ബാഷയിലെ 'ഓട്ടോക്കാരന്‍ ഓട്ടോക്കാരന്‍' ആ കൂട്ടുകെട്ടിന്റെ മറ്റൊരു അടയാളമായി.
 
Other News in this category

 
 




 
Close Window