Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
19 വയസ്സുള്ള സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് റദ്ദാക്കി: നെടുമ്പാശേരി വാഹനാപകട കേസില്‍ ദ്രുദഗതിയില്‍ നടപടി
Text By: UK Malayalam Pathram
നെടുമ്പാശ്ശേരിയില്‍ മദ്യപിച്ച് വാഹനമോടിച്ച് മൂന്നുപേരുടെ ജീവഹാനിയ്ക്ക് ഇടയാക്കിയ സംഭവത്തില്‍ മൂന്ന് ബാറുകള്‍ക്കെതിരെ നടപടി. പത്തൊന്‍പതുകാരനായ ഒന്നാം പ്രതി സുഹൈല്‍ സജീവനും സുഹൃത്തുക്കള്‍ക്കും മദ്യം നല്‍കിയ മൂന്ന് ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവുവാണ് നടപടിക്ക് ഉത്തരവിട്ടത്.

മദ്യം വിതരണം ചെയ്യാനുള്ള പ്രായം ഇരുപത്തി മൂന്ന് എന്നിരിക്കെ പത്തൊന്‍പതുകാരന് മദ്യം നല്‍കിയത് ഗുരുതര വീഴ്ചയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. അപകടത്തിന് പിന്നാലെ ബാറുകളുടെ ലൈസന്‍സികള്‍ക്കെതിരെ കേസെടുത്തിരുന്നു. നടപടി വൈകുന്നതില്‍ എക്‌സൈസ് വകുപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് കമ്മിഷണറുടെ ഇടപെടല്‍.
 
Other News in this category

 
 




 
Close Window