Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Oct 2026
 
 
Teens Corner
  Add your Comment comment
കാറിനു നേരേ 3 പേര്‍ വെടിയുതിര്‍ത്തു: ടൈഗര്‍ ഷ്‌റോഫിന്റെ കയ്യില്‍ വെടിയുണ്ട തുളച്ചു കയറി: മുംബൈ നഗരത്തില്‍ ഭീതി
Text By: UK Malayalam Pathram
മുംബൈയിലെ ജുഹുവില്‍ നടന്‍ ടൈഗര്‍ ഷ്രോഫിന്റെ കാറിന് നേരെ വെടിവെപ്പ് നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളെയും ആന്റി ഗാംങ്സ്റ്റര്‍ ടാസ്‌ക് ഫോഴ്‌സും (എ.ടി.എഫ്) രാജസ്ഥാന്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികള്‍ക്ക് 17, 18, 22 വയസാണ് പ്രായം.
മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന പ്രതികളെ രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിനില്‍ നിന്നാണ് പിടികൂടിയത്. വെടിവെപ്പ് സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വസൈയില്‍ നിന്നാണ് പ്രതികള്‍ ട്രെയിനില്‍ കയറിയതെന്ന് എ.ടി.എഫ് രാജസ്ഥാന്‍ വ്യക്തമാക്കുന്നു. കോട്ട പോലീസാണ് ഇവരെ പിടികൂടിയത്.
പുണെ ജങ്ഷനില്‍ നിന്ന് ജയ്പൂര്‍ ജങ്ഷന്‍ വരെ സര്‍വീസ് നടത്തുന്ന പൂനെ-ജയ്പൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്‍ നിന്നാണ് (ട്രെയിന്‍ നമ്പര്‍ 12939) പ്രതികളെ പിടികൂടിയത്. ഗുജറാത്തിലൂടെയും മധ്യപ്രദേശിലൂടെയും സഞ്ചരിച്ച് രാജസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഈ ട്രെയിന്‍ കല്യാണ്‍ ജങ്ഷനിലും വസൈ റോഡിലും സ്റ്റോപ്പുകളുണ്ട്. കോട്ടയാണ് ഇതിലെ പ്രധാന സ്റ്റോപ്പുകളില്‍ ഒന്ന്.
 
Other News in this category

 
 




 
Close Window