|
|
|
|
|
| ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് യുകെയില്‍ താമസിക്കാം, ജോലി ചെയ്യാം: ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം വീസയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം |
|
ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം വീസയ്ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. ഇന്ത്യക്കാര്‍ക്ക് യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന പദ്ധതിയാണിത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് gov.uk വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. ഈ വീസയ്ക്കായി എല്ലാ അപേക്ഷകരും ബാലറ്റില്‍ പ്രവേശിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18, 2024 ഉച്ചയ്ക്ക് 1:30 വരെയാണ്.വിസയ്ക്ക് അപേക്ഷിക്കുന്നവര്‍
വീസ അപേക്ഷിക്കുന്നതിനായ്, യുകെ സര്‍ക്കാര്‍ ബാലറ്റ് സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം വീസ ലഭിക്കുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് യുകെയില്‍ 2 വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുന്നു.
അപേക്ഷകന്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള ഒരു ഇന്ത്യന്‍ പൗരനായിരിക്കണം. യുകെയിലേക്ക് |
|
|
|
|
|
|
|
|
| ഒസിഐ കാര്‍ഡിനെ കുറിച്ചുള്ള പുതിയ സര്‍ക്കുലറില്‍ യുകെ മലയാളികള്‍ക്ക് ആശങ്ക: നിയന്ത്രണങ്ങള്‍ കൂടുതലെന്ന് ആരോപണം |
|
വിദേശ രാജ്യത്തിന്റെ പാസ്സ്‌പോര്‍ട്ട് ഉള്ള ഒരു ഒ സി ഐ കാര്‍ഡ് ഉടമക്ക് ഇന്ത്യന്‍ പൗരനു തുല്യമായ അവകാശം ആയിരിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ സൂചന. ഒരു സര്‍ക്കുലറിലൂടെ, ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് പ്രചാരണം ഉയരുന്നുണ്ട്. ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ നടത്താന്‍ സാധിക്കുന്ന വിവിധ വിഷയങ്ങളില്‍ നിയന്ത്രണം വരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അതേസമയം, നാഷണല്‍ പാര്‍ക്കുകള്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ദേശീയ സ്മാരകങ്ങള്‍, ചരിത്രസ്ഥലങ്ങള്‍, മ്യുസിയം എന്നിവ സന്ദര്‍ശിക്കുന്നതിനുള്ള ഫീസും അതുപോലെ രാജ്യത്തിനകത്തെ വിമാന യാത്രാക്കൂലിയും ഇന്ത്യന്‍ പൗരന്മാരുടേതിന് |
|
|
|
|
|
|
|
|
| 'ഇന്ത്യ യങ് പ്രഫഷണല്‍സ് സ്‌കീം' വിസ: പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതല്‍ |
|
മാര്‍ച്ച് (2034) 20 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 മുതലാണ് ബാലറ്റ് ആരംഭിക്കുക. അടുത്ത മാസം 22 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 ന് ബാലറ്റ് അവസാനിക്കും.
യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാലറ്റ് നടക്കുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും ഇതിനുള്ള ഓണ്‍ലൈന്‍ ലിങ്കിലൂടെ പ്രവേശിച്ച് അപേക്ഷ നല്‍കാം. അപേക്ഷിക്കാനുള്ള ലിങ്ക് www.gov.uk എന്ന വെബ്സൈറ്റില്‍ ബാലറ്റ് നടക്കുന്ന സമയം ലഭ്യമാകും. ബാലറ്റില്‍ അപേക്ഷിക്കാന്‍ പേര്, ജനനതീയതി, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ടിന്റെ സ്‌കാന്‍ അല്ലെങ്കില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ ബാലറ്റ് ആരംഭിക്കുന്ന സമയത്ത് കരുതി വയ്ക്കണം.
18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാരന്‍, ബാച്ചിലേഴ്‌സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഉള്ള യോഗ്യത, യുകെയില്‍ |
|
|
|
|
|
|
|
|
| ജര്‍മനിയില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കേരളത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം |
|
കേരളത്തില്‍ നിന്നും ജര്‍മനിയിലേക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ഈ മാസം 29 നകം അപേക്ഷ നല്‍കേണ്ടതാണ് . ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്‌സിങ് മാത്രം പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്. എന്നാല്‍ ബി.എസ്.സി നഴ്‌സിങ്, പോസ്റ്റ് ബി എസ് സി നഴ്‌സിങ് എന്നിവ നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ല. ഉയര്‍ന്ന പ്രായപരിധി 39 വയസ്സായിരിക്കും. അഞ്ചാം ഘട്ടത്തിലും 300 നഴ്‌സുമാര്‍ക്കാണ് അവസരം.
താത്പര്യമുള്ള നഴ്‌സിങ് പ്രഫഷനലുകള്‍ക്ക് http://triplewin.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് വിശദമായ |
|
|
|
|
|
|
|
|
| യുകെ വിസയുമായി ബന്ധപ്പെട്ട എല്ലാ നിയമ വശങ്ങളും ഒരു ഫോണ്‍ കോളില്‍ ലഭ്യമാണ്. |
അവസരങ്ങള്‍ കാത്തിക്കുന്നവരാണ് മലയാളികള്‍. നല്ല അവസരങ്ങള്‍ക്കായി കഠിനാദ്ധ്വാനം ചെയ്യുന്നവര്‍. യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി ഓപ്പണിങ് ഇപ്പോള്‍ ഉണ്ട്. ഇറങ്ങി പുറപ്പെടുന്നതിനു മുന്‍പ് നിയമപരമായി യുകെ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ കടമ്പകളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കണം. നിങ്ങള്‍ക്ക് യുകെയിലേക്ക് കുടിയേറണമെന്ന് ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍, ഇമിഗ്രേഷന്‍ കാര്യങ്ങളില്‍ വ്യക്തമായ ധാരണ വരുത്തുക. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക - യുകെ വിസ വിലയ്ക്ക് വില്‍ക്കുന്ന വസ്തുവല്ല. യുണൈറ്റഡ് കിങ്ഡം നിഷ്‌കര്‍ഷിച്ചിട്ടുള്ള കുടിയേറ്റ നിയമങ്ങളെക്കുറിച്ചു നിങ്ങള്‍ക്കുള്ള സംശയങ്ങളാണ് ഇവിടെ ദുരീകരിക്കപ്പെടുന്നത്. |
|
|
|
|
|
|
|
|
| സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ അക്കൗണ്ടില്‍ 17 ലക്ഷം രൂപ കാണിക്കണം: കാനഡ ഇമിഗ്രേഷന്‍ നിയമം പുതുക്കി |
|
പഠനത്തിനായി കാനഡയിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടടിയാണ് പുതിയ തീരുമാനം. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി 10,000 ഡോളര്‍ അഥവാ 8,34,068 രൂപ ആയിരുന്നു വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ ജീവിത ചിലവിനായി കണക്കാക്കിയിരുന്നത്. 2024 ജനുവരി മുതല്‍ ഇത് 20,635 ഡോളറായി ഉയര്‍ത്തും.
ഏകദേശം 17,21,125 രൂപയാണ് വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കരുതേണ്ടത്. ട്യൂഷന് ഫീസിനും യാത്രാ ചിലവിനും പുറമേ കണ്ടെത്തേണ്ട തുകയാണിത്. പഠന പെര്‍മിറ്റിന് ഉള്‍പ്പെടെയുള്ള ഫീസ് നേരത്തെ വര്‍ദ്ധിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം കാനഡയിലെത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ 3.19 ലക്ഷം പേര് ഇന്ത്യയില്‍ നിന്നുള്ളവരാണ്. യുകെയിലെ പുതിയ വിസാനിയമം മൂലം വിദേശ വിദ്യാര്‍ത്ഥികള്‍ വലഞ്ഞിരിക്കവെയാണ് കാനഡയുടെ |
|
|
|
|
|
|
|
|
| കെയര്‍വര്‍ക്കര്‍മാര്‍ക്ക് പങ്കാളികളേയോ മക്കളേയോ കൊണ്ടു വരാന്‍ പറ്റില്ല: 5 നിയന്ത്രണങ്ങളിലൂടെ യുകെയുടെ വാതില്‍ പാതി ചാരുന്നു |
|
വിദേശത്തുനിന്ന് തൊഴില്‍ തേടി യു.കെ.യിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി യു.കെ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ കുടിയേറ്റ നിയന്ത്രങ്ങള്‍ക്കൊപ്പം സ്റ്റുഡന്റ് വിസക്കൊപ്പമുള്ള ഡിപ്പന്‍ഡന്‍ഡ് വിസകളും കുറച്ചാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, യുകെയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തോളം കുറവുണ്ടാകുമെന്നും യുകെ പ്രധാനമന്ത്രി പറഞ്ഞു. 2024 ന്റെ ആദ്യ പകുതി മുതലായിരിക്കും യുകെ സര്‍ക്കാരിന്റെ പുതിയ ഫൈവ് പോയിന്റ് പ്ലാന്‍ പ്രാബല്യത്തില്‍ വരിക.
വീസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെന്നും ഇത് രാജ്യത്തിന് ?ഗുണകരമാകുമെന്നും യു.കെ പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് |
|
|
|
|
|
|
|
|
| കൃത്യമായ രേഖകള്‍ ഇല്ലാതെ യുകെയില്‍ ജീവിക്കുന്നവരെ കണ്ടെത്തി പുറത്താക്കും: നടപടി അതിവേഗം നടപ്പാക്കും - യുകെ ഹോം ഓഫീസ് |
|
അനധികൃതമായി രാജ്യത്ത് എത്തിയവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്നും യുകെ സര്‍ക്കാര്‍ . ഇതുകൂടാതെ, ചെറിയ ബോട്ടുകളിലോ മറ്റ് റൂട്ടുകളിലോ അനധികൃതമായി എത്തുന്ന ഇന്ത്യന്‍ പൗരന്മാരില് നിന്നുള്ള എല്ലാ അഭയ ക്ലെയിമുകളും അസ്വീകാര്യമായി കണക്കാക്കും. അപ്പീലുകളൊന്നും ഉണ്ടാകില്ലെന്നും അവരെ തിരിച്ചയക്കുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി.
ഇന്ത്യയെയും ജോര്‍ജിയയെയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് യുകെ ഹോം ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. അനധികൃത കുടിയേറ്റ നിയമം 2023 ന്റെ നടപ്പാക്കലിന്റെ മറ്റൊരു ചുവടുവെപ്പിന്റെ ഭാഗമാണിതെന്നും ചെറു ബോട്ടുകള്‍ നിര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും ഹോം |
|
|
|
|
|
| |