|
|
|
|
|
| ബോയിങ് 787 വിമാനങ്ങളുടെ വൈദ്യുത സംവിധാനങ്ങള്‍ പരിശോധിക്കണമെന്ന് എഫ്‌ഐപി; അമൃത്സര്‍-ബര്‍മിങ്ങാം വിമാനത്തില്‍ റാറ്റ് സ്വയം പ്രവര്‍ത്തിച്ചു |
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ബോയിങ് 787 വിമാനങ്ങളുടെയും വൈദ്യുത സംവിധാനങ്ങള്‍ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് (എഫ്‌ഐപി) വ്യോമയാന ഡയറക്ടറേറ്റ് ജനറലിനോട് (ഡിജിസിഎ) അപേക്ഷ നല്‍കി.
ഇന്നലെ പഞ്ചാബിലെ അമൃത്സറില്‍നിന്ന് ബ്രിട്ടനിലെ ബര്‍മിങ്ങാമിലേക്കുള്ള ബോയിങ് 787 വിമാനത്തില്‍ ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) സ്വയം പ്രവര്‍ത്തിച്ചതാണ് എഫ്‌ഐപിയുടെ നീക്കത്തിന് പിന്നില്‍. സാധാരണയായി, വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമാകുമ്പോഴോ, ഇലക്ട്രോണിക്-മര്‍ദ സംവിധാനങ്ങളില്‍ ഗുരുതരമായ തകരാര്‍ ഉണ്ടാകുമ്പോഴോ |
|
Full Story
|
|
|
|
|
|
|
| റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ബ്രിട്ടീഷ് യുവാവ് പാസ്‌പോര്‍ട്ട് കത്തിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു |
മോസ്‌കോ: യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ റഷ്യയുടെ ഭാഗമായുള്ള യുകെ പൗരന്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കത്തിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വില്‍റ്റ്ഷയറിലെ ചിപ്പന്‍ഹാം സ്വദേശിയായ എയ്ഡന്‍ മിന്നിസ് (38) ആണ് റഷ്യന്‍ പതാകയ്ക്ക് സമീപത്ത് നിന്ന് പാസ്‌പോര്‍ട്ട് കത്തിച്ചത്. യുകെ സര്‍ക്കാര്‍ തന്റെ പൗരത്വം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെതിരെ പ്രതിഷേധിച്ചാണ് ഈ നടപടി. 'റഷ്യ നീണ്ടാള്‍ വാഴട്ടെ' എന്ന് പ്രഖ്യാപിച്ച എയ്ഡന്‍, ബ്രിട്ടനെ പരിഹസിക്കുന്നതും സര്‍വീസ് റൈഫിളായ എകെ-74എം എന്ന അസോള്‍ട്ട് റൈഫിള്‍ ഉപയോഗിച്ച് വായുവിലേക്ക് വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
2024 ജനുവരിയിലാണ് |
|
Full Story
|
|
|
|
|
|
|
| ഈസ്റ്റ് സസക്‌സിലെ മുസ്ലിം പള്ളിയിലെ തീപിടിത്തം: സിസിടിവിയില്‍ ഒരാളുടെ സാന്നിധ്യം; പോലീസ് കേസെടുത്തു |
|
യുകെയിലെ ബ്രൈറ്റണില്‍ നിന്നും ആറ് മൈല്‍ അകലെ ഈസ്റ്റ് സസ്സെക്‌സിലെ പീസ്ഹെവനിലെ മോസ്‌കില്‍ തീപടര്‍ന്നു. സംഭവം അട്ടിമറിയെന്നു സൂചന. തീപിടുത്തത്തിന് ഏതാനും സെക്കന്റുകള്‍ക്ക് മുന്‍പ് കറുത്ത ജാക്കറ്റ് അണിഞ്ഞ ഒരാള്‍ പീസ്ഹെവന്‍ മോസ്‌കിന്റെ പ്രവേശന കവാടത്തിന് സമീപം പ്രത്യക്ഷപ്പെട്ടതായി വീഡിയോ ഫൂട്ടേജുകളില്‍ കാണുന്നുണ്ട്. ഈ സമയം ഒരാള്‍ പീസ് കമ്മ്യൂണിറ്റി സെന്ററിനും പീസ്ഹെവനിലെ മോസ്‌കിനും അകത്തുണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്.
വംശീയ വെറി കുറ്റം ചുമത്തി കേസെടുത്തു പോലീസ്. മോസ്‌കിനൊപ്പം അതിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും പൂര്‍ണ്ണമായി നശിച്ചു. ശനിയാഴ്ച രാത്രി 10 മണിക്ക് മുന്‍പായിട്ടായിരുന്നു മോസ്‌ക് അഗ്നിക്കിരയായ വിവരം അറിഞ്ഞതെന്ന് പോലീസ് പറയുന്നു. ആര്‍ക്കും സംഭവത്തില്‍ |
|
Full Story
|
|
|
|
|
|
|
| റിഫോം യുകെയുടെ ജനപ്രീതി കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്: ലേബറിന്റെ ജനപിന്തുണ ഇടിഞ്ഞെന്നും സര്‍വേ |
|
ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ, കഴിഞ്ഞയാഴ്ചയിലേതിനേക്കാള്‍ ഒരു പോയിന്റ് കുറഞ്ഞ് 21ല്‍ എത്തി. അതേസമയം, റിഫോം യുകെയുടെ പിന്തുണ രണ്ട് പോയിന്റ് വര്‍ദ്ധിച്ച് 34 ശതമാനത്തിലെത്തി. റിഫോമിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ സ്‌കോര്‍ ആണിത്. ലിവര്‍പൂളില്‍ കഴിഞ്ഞയാഴ്ച നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ റിഫോം യുകെയുടെ കുടിയേറ്റ വിരുദ്ധത വംശീയ വിവേചനമാണെന്നായിരുന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍ പുതിയ അഭിപ്രായ സര്‍വേയിലും റിഫോം യുകെയ്ക്ക് പിന്തുണ കൂടുകയും ലേബര്‍ പാര്‍ട്ടിയോടുള്ള താല്‍പര്യം കുറഞ്ഞിരിക്കുകയാണെന്നുമാണ് കണക്കുകള്‍.
സ്റ്റാര്‍മറുടെ വ്യക്തിഗത റേറ്റിംഗ് വീണ്ടും മൂന്ന് പോയിന്റ് താഴ്ന്ന് മൈനസ് 44 ല്‍ എത്തി. ഏറ്റവും നല്ല പ്രധാനമന്ത്രി ആരാകും എന്ന ചോദ്യത്തില്‍ ഫരാജ് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ വീട് വില്‍ക്കുന്നവര്‍ക്ക് ഇനി അധിക ചെലവുണ്ടാകും: റിയല്‍ എസ്‌റ്റേറ്റിന് തിരിച്ചടിയാകും: വീടു വില്‍പ്പന നിയമം മാറുന്നു |
|
യുകെയില്‍ വീട് വാങ്ങുമ്പോഴുള്ള ചില ചെലവുകള്‍ വാങ്ങുന്നവരുടെ തലയില്‍ നിന്നും മാറ്റി വില്‍ക്കുന്നവരുടെ ബാധ്യതയായി മാറും. വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ നാലാഴ്ചയെങ്കിലും കുറയ്ക്കാനുള്ള നീക്കമാണ് മന്ത്രിമാര്‍ നടത്തുന്നത്. യുകെയില്‍ വീട് വാങ്ങുമ്പോഴുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വീടിന്റെ അവസ്ഥ പൂര്‍ണ്ണമായി അറിയിക്കുക, ലീസ്ഹോള്‍ഡ് ചെലവുകള്‍ മുന്‍കൂറായി അറിയിക്കുക എന്നിവയും ഇതില്‍ പെടും. അവസാന നിമിഷം സര്‍പ്രൈസായി ഇത് അറിയിച്ച് വില്‍പ്പന ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് നിര്‍ദ്ദേശങ്ങള്‍ വഴി ശ്രമിക്കുന്നതെന്ന് ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് മന്ത്രാലയം പറഞ്ഞു.
ഈ നീക്കങ്ങള്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് |
|
Full Story
|
|
|
|
|
|
|
| ചാന്‍സലറുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍: യു.കെ. ഭവന വിപണിയില്‍ ആശങ്ക, നികുതി മാറ്റങ്ങള്‍ പ്രതീക്ഷ |
ലണ്ടന്‍: നവംബര്‍ 26ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ പ്രോപ്പര്‍ട്ടി ടാക്സില്‍ അടിമുടി മാറ്റങ്ങള്‍ വരുമെന്ന ആശങ്കയോടെ യു.കെ. ഭവന വിപണി അനിശ്ചിതത്വത്തിലേക്ക്. നികുതികളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ആഗസ്റ്റ് അവസാനം മുതല്‍ പരക്കാന്‍ തുടങ്ങിയതോടെ വീട് വാങ്ങാനെത്തിയവരില്‍ 20 ശതമാനം പേര്‍ പിന്‍വലിച്ചതായി എസ്റ്റേറ്റ് ഏജന്റുമാര്‍ സ്ഥിരീകരിക്കുന്നു.
500,000 പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് നിലവിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി പിന്‍വലിച്ച് പകരം വാര്‍ഷിക നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതിയിലാണ് ചാന്‍സലര്‍. കൂടാതെ 1.5 മില്ല്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്കും, വീട് വിറ്റ് ലാഭം |
|
Full Story
|
|
|
|
|
|
|
| കൊക്കെയ്ന്‍ വിഴുങ്ങിയ യുവാവിന്റെ മരണം: നാല് പേര്‍ക്കെതിരെ ലഹരി ഗൂഢാലോചനക്കേസുകള്‍ |
ലണ്ടന്‍: ദുബായിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് കൊക്കെയ്ന്‍ അടങ്ങിയ പാക്കറ്റുകള്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ലഹരി ഗൂഢാലോചനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജെന്‍സണ്‍ വെസ്റ്റ്ഹെഡ് (20) ആണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4ന് മാഞ്ചസ്റ്ററിലെ ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തപ്പെട്ട് പിന്നീട് ആശുപത്രിയില്‍ മരിച്ചത്.
ഒന്നിലധികം കൊക്കെയ്ന്‍ പാക്കറ്റുകള്‍ വിഴുങ്ങിയതായാണ് റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററിലെ ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജെന്‍സനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റെബേക്ക ഹാച്ച് (43), ഗ്ലെന്‍ ഹാച്ച് (50), |
|
Full Story
|
|
|
|
|
|
|
| ചികിത്സാ പിഴവെന്ന് സംശയം; കാര്‍ഡിഫ് യുവതി ആശുപത്രിയില്‍ മരിച്ച നിലയില്‍ |
കാര്‍ഡിഫ്: രണ്ട് തവണ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടും കൃത്യമായ രോഗനിര്‍ണയം നടത്താത്തതിനെ തുടര്‍ന്ന് 24 വയസ്സുകാരി ജോര്‍ജിയ ടെയ്ലറുടെ മരണം സംഭവിച്ചതായി കുടുംബം ആരോപിച്ചു. കാര്‍ഡിഫിനടുത്തുള്ള ഗ്വേലോഡ്-വൈ-ഗാര്‍ത്ത് സ്വദേശിനിയായ ജോര്‍ജിയയുടെ മരണത്തില്‍ ചികിത്സാ പിഴവുണ്ടായെന്നതിലാണ് മാതാപിതാക്കളുടെ സംശയം.
ജൂണ്‍ മാസത്തില്‍ വിരലുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടതോടെയാണ് ജോര്‍ജിയയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ജൂലൈയില്‍ മുഖം വീര്‍ത്ത് നീരുവന്നതും കണ്ണുകള്‍ക്ക് ചുറ്റും തടം രൂപപ്പെട്ടതും കൈകളിലെ ചൊറിച്ചല്‍ ശക്തമായതുമാണ് തുടര്‍ന്ന് സംഭവിച്ചത്. ഡോക്ടറെ കണ്ടെങ്കിലും ആന്റിഹിസ്റ്റമിനുകളും ക്രീമുകളും നല്‍കി |
|
Full Story
|
|
|
|
| |