Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  04-10-2025
'ആമി' കൊടുങ്കാറ്റ് യുകെയില്‍ അതിശക്തമായ കാറ്റും മഴയും വിതയ്ക്കും; മുന്നറിയിപ്പ് ശക്തമാകുന്നു

ലണ്ടന്‍: നോര്‍ത്ത് അറ്റ്ലാന്റിക് മേഖലയില്‍ രൂപംകൊണ്ടുകൊണ്ടിരിക്കുന്ന 'ആമി' കൊടുങ്കാറ്റ് വെള്ളിയാഴ്ചയും ശനിയാഴ്ചയും യുകെയില്‍ ശക്തമായ കാറ്റും മഴയും വിതയ്ക്കുമെന്നു കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റുകള്‍ കൂടി ഒപ്പമുണ്ടായതിനാല്‍ കൊടുങ്കാറ്റിന് കൂടുതല്‍ ശക്തി പകരാന്‍ സാധ്യതയുണ്ട്.

നിലവില്‍ രൂപപ്പെടുന്ന ഘട്ടത്തിലായിരുന്നെങ്കിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ 'ആമി' സ്ഫോടനാത്മകമായ അവസ്ഥയിലേക്ക് മാറുമെന്നു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. സഞ്ചാരപാത സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും യുകെയിലേക്കുള്ള അതിശക്തമായ കാറ്റ് ഉറപ്പായതായാണ് റിപ്പോര്‍ട്ട്.

Full Story

  04-10-2025
ലണ്ടനിലെ ഗാന്ധിപ്രതിമയെ വികൃതമാക്കിയ സംഭവം: ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ നീക്കി, ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണം

ലണ്ടന്‍: ടാവിസ്റ്റോക്ക് സ്‌ക്വയറിലെ മഹാത്മാഗാന്ധിയുടെ വെങ്കലപ്രതിമയെ അജ്ഞാത സംഘം വികൃതമാക്കിയ സംഭവത്തില്‍, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ നീക്കി ശുചീകരണ പ്രവര്‍ത്തനം നടന്നു. ഗാന്ധിജയന്തിയോടനുബന്ധിച്ചാണ് ശുചീകരണം നടത്തിയത്.

ഞായറാഴ്ചയാണ് പ്രതിമയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതപ്പെട്ടത്. സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തി. ഇന്ത്യ ലീഗിന്റെയും കാംഡന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടന്നത്.

ലണ്ടനില്‍ നിയമവിദ്യാര്‍ഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി 1968ല്‍ ടാവിസ്റ്റോക്ക്

Full Story
  04-10-2025
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ ആര്‍ച്ച് ബിഷപ്പായി ഡാം സാറാ മുല്ലള്ളി; 597 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ വനിത

ലണ്ടന്‍: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ ആര്‍ച്ച് ബിഷപ്പായി ഡാം സാറാ മുല്ലള്ളിയെ തിരഞ്ഞെടുത്തു. സഭയുടെ 597 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് പരമാധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്.

കാന്റര്‍ബറിയുടെ ആര്‍ച്ച് ബിഷപ്പായി ഡാം സാറാ മുല്ലള്ളി (63)യെ നിയമിച്ചിരിക്കുകയാണ്. എന്‍എച്ച്എസിന്റെ മുന്‍ ചീഫ് നഴ്സായിരുന്ന സാറാ, 2006ല്‍ പുരോഹിതയായി ചുമതലയേറ്റു. 2018ല്‍ ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി നിയമിതയായി. നിലവില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികരില്‍ മൂന്നാമത്തെ ഏറ്റവും മുതിര്‍ന്ന അംഗമാണ്.

ഇംഗ്ലണ്ടിലെ ചാള്‍സ് രാജാവ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ അംഗങ്ങളാണ്.

Full Story
  04-10-2025
മാഞ്ചസ്റ്റര്‍ സിനഗോഗ് ആക്രമണം: വെടിയേറ്റത് പൊലീസ് നടപടിക്കിടെ

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിനഗോഗില്‍ നടന്ന കത്തിയാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും, പൊലീസ് നടത്തിയ വെടിവയ്പില്‍ അബദ്ധത്തില്‍ രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റതായും അധികൃതര്‍ അറിയിച്ചു. സിനഗോഗില്‍ കത്തിയുമായി കടന്നുകയറിയ അക്രമിയെ തടയുന്നതിനിടെയാണ് വാതിലിനു പിന്നില്‍ നിന്നിരുന്ന രണ്ട് പേര്‍ക്ക് വെടിയേറ്റത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ക്കും പരുക്കേറ്റവരില്‍ ഒരാള്‍ക്കും വെടിയേറ്റതായും പൊലീസ് വ്യക്തമാക്കി.

കത്തിയാക്രമണത്തിന്റെ പിറ്റേന്നാണ് വെടിവയ്പില്‍ രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റതെന്ന് പൊലീസ് കുറ്റസമ്മതം നടത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ബ്രിട്ടിഷ് പൗരത്വമുള്ള സിറിയന്‍ വംശജന്‍ ജിഹാദല്‍ ഷമി (35)

Full Story
  03-10-2025
ലണ്ടന്‍ നഗരത്തെ നടുക്കി ഭീകരാക്രമണം: പുരോഹിതന്‍ രക്ഷകനായി; ജൂതന്മാരുടെ സിനഗോഗില്‍ നടത്തിയ ആക്രണത്തില്‍ കൊല്ലപ്പെട്ടത് 2 പേര്‍
മാഞ്ചസ്റ്ററിലെ സിനഗോഗില്‍ ഭീകരാക്രമണം നടത്തി രണ്ട് പേരെ കൊലപ്പെടുത്തി. ജൂത കലണ്ടറിലെ പുണ്യ ദിനമായ യോം കിപ്പൂര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സിനഗോഗില്‍ ഒത്തുകൂടിയ വിശ്വാസികള്‍ക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. കാറിലെത്തിയ അക്രമി ജനകൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയ ശേഷം പുറത്തിറങ്ങി ആളുകളെ കഠാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നിലഗുരുതരമാണ്. വ്യാജ സൂയിസൈഡ് ബോംബ് വെസ്റ്റ് ധരിച്ച് കൈയില്‍ കത്തിയുമായി എത്തിയ തീവ്രവാദി ആറ് മിനിറ്റോളം നീണ്ട അക്രമമാണ് നടത്തിയത്.
കീഴടങ്ങാന്‍ മടിച്ച അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. നോര്‍ത്ത് മാഞ്ചസ്റ്ററിലെ ക്രംസാല്‍ സിനഗോഗിലായിരുന്നു ഭീകരാക്രമണം. അതേസമയം,
Full Story
  03-10-2025
ആഫ്രിക്കയിലെ കിളിമഞ്ചാരോയുടെ നെറുകയില്‍ പാദമൂന്നിയ ആദ്യ യുകെ മലയാളിയായി ഗ്ലാസ്‌ഗോയിലെ അലീന ആന്റണി

ടാന്‍സാനിയ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ പര്‍വതത്തിന്റെ നെറുകയില്‍ എത്തിച്ചേര്‍ന്ന ആദ്യ യുകെ മലയാളിയായി ഗ്ലാസ്‌ഗോയിലെ അലീന ആന്റണി ചരിത്രം കുറിച്ചു. സ്‌കോട്ലന്‍ഡിലെ ഡന്‍ഡി യൂണിവേഴ്‌സിറ്റിയിലെ അഞ്ചാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് അലീന. ടാന്‍സാനിയയിലെ മൂന്ന് മാസത്തെ മെഡിക്കല്‍ പരിശീലനത്തിനായി ഡന്‍ഡി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള 25 വിദ്യാര്‍ഥികളില്‍ ഒരാളായി അലീന പങ്കെടുത്തിരുന്നു.

അവിടുത്തെ ആശുപത്രിയുടെ ശോചനീയാവസ്ഥ കണ്ട് മനമുരുകിയ അലീനയും സുഹൃത്തുക്കളും അശരണരായ രോഗികള്‍ക്കുവേണ്ടി സാമ്പത്തിക സഹായം ശേഖരിക്കാനായി അതിസാഹസികമായ പര്‍വതാരോഹണ ദൗത്യത്തിന് തുനിഞ്ഞതായിരുന്നു. അലീനയുടെ

Full Story
  03-10-2025
മാഞ്ചസ്റ്ററില്‍ ജൂത ആരാധനാലയത്തിന് മുന്നില്‍ ഭീകരാക്രമണം: അക്രമി അടക്കം രണ്ട് മരണം

ലണ്ടന്‍/മാഞ്ചസ്റ്റര്‍: ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണം മാഞ്ചസ്റ്ററില്‍. ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ ജൂത സിനഗോഗിന് മുന്നില്‍ ജനക്കൂട്ടത്തിലേക്ക് കാറോടിച്ച് കയറ്റിയതോടെയാണ് ആക്രമണം ആരംഭിച്ചത്. ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിനോടനുബന്ധിച്ചാണ് ആക്രമണം നടന്നത്. അക്രമി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു.

കാറോടിച്ച് കയറ്റിയ ശേഷം അക്രമി കാറില്‍ നിന്ന് ഇറങ്ങി ജനക്കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് പേരെ കുത്തി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ ആളുകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിയെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തി. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്ന്

Full Story
  03-10-2025
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികള്‍ക്ക് ഡിജിറ്റല്‍ ഡിസ്എംബാര്‍ക്കേഷന്‍ കാര്‍ഡ് നിര്‍ബന്ധം

ലണ്ടന്‍: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികള്‍ ഇനി മുതല്‍ ഡിജിറ്റല്‍ ഡിസ്എംബാര്‍ക്കേഷന്‍ കാര്‍ഡ് (ഡി.ഇ. കാര്‍ഡ്) പൂരിപ്പിക്കേണ്ടതായിരിക്കും. ഒക്ടോബര്‍ 1 മുതല്‍ പുതിയ നിയമം രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വന്നു. നേരത്തെ ചില വിമാനത്താവളങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം ഇപ്പോള്‍ എല്ലാ വിമാനത്താവളങ്ങളിലും ബാധകമാകുന്നു.

ഇതുവരെ വിമാനത്തില്‍ വച്ചോ വിമാനത്താവളത്തില്‍ വച്ചോ പൂരിപ്പിച്ചിരുന്ന പേപ്പര്‍ ഫോമിന് പകരമാണ് ഈ ഓണ്‍ലൈന്‍ അറൈവല്‍ ഫോം. വിനോദസഞ്ചാരികള്‍, ബിസിനസ് സന്ദര്‍ശകര്‍, ഒസിഐ കാര്‍ഡ് ഉടമകള്‍, മെഡിക്കല്‍ യാത്രക്കാര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ എത്തുന്ന എല്ലാ വിദേശ

Full Story
[263][264][265][266][267]
 
-->




 
Close Window