Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ആറു വയസുകാരി മലയാളി പെണ്‍കുട്ടിക്ക് നേരേ അയര്‍ലന്‍ഡില്‍ വംശീയാക്രമണം, സ്വകാര്യഭാഗങ്ങളില്‍ ഇടിച്ചു
reporter

ഡബ്ലിന്‍: വീടിന് മുന്നില്‍ കളിക്കുന്നതിനിടെ ആറു വയസ്സുകാരിയായ മലയാളി പെണ്‍കുട്ടിക്ക് നേരെ വംശീയാക്രമണം. അഞ്ചംഗം സംഘമാണ് . തെക്കുകിഴക്കന്‍ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ വച്ച് കുട്ടിക്കെതിരെ വംശീയാക്രമണം നടത്തിയത്. കോട്ടയം സ്വദേശികളും അയര്‍ലന്‍ഡില്‍ നഴ്‌സുമാരുമായ ദമ്പതികളുടെ മകളാണ് ആക്രമണത്തിന് ഇരയായത്. എട്ട് വര്‍ഷം മുന്‍പ് അയര്‍ലന്‍ഡിലേക്ക് കുടിയേറിയ ഇവര്‍ക്ക് അടുത്തിടെയാണ് ഐറിഷ് പൗരത്വം ലഭിച്ചത്. ഓഗസ്റ്റ് നാലിന് വൈകിട്ട് വീടിന് പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെയാണ് സംഘം ചേര്‍ന്ന് ആക്രമിച്ചത്. പെണ്‍കുട്ടിയുടെ സമീപത്തേക്ക് പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളും എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയും ഉള്‍പ്പെടുന്ന അഞ്ചംഗ സംഘമെത്തിയാണ് വംശീയാധിക്ഷേപവും ആക്രമണവും നടത്തിയത്.

ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്നും ഇന്ത്യയിലേക്ക് തിരിച്ചു പോകൂ എന്നുമായിരുന്നു സംഘത്തിന്റെ ആക്രോശം. അഞ്ചംഗ സംഘത്തില്‍ ഒരാള്‍ കുട്ടിയുടെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും ഇടിയ്ക്കുകയും കഴുത്തില്‍ പിടിച്ചു തള്ളുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഐറിഷ് പൊലീസ് വ്യക്തമാക്കി. മകളും സുഹൃത്തുക്കളും കളിക്കുന്നത് നോക്കി നില്‍ക്കുന്നതിനിടെ ഇളയകുഞ്ഞിന് പാല്‍ കൊടുക്കാനായി അമ്മ വീടിനുള്ളിലേക്ക് കയറിയപ്പോഴാണ് സംഭവം. മകള്‍ കരഞ്ഞു കൊണ്ടു വീട്ടിലേക്ക് കയറി വരികയായിരുന്നുവെന്നും സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ മകള്‍ ഭയന്നു പോയതായും അമ്മ വ്യക്തമാക്കി. മകള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരിയാണ് ആക്രമണം ഉണ്ടായതായി വെളിപ്പെടുത്തിയത്. വീടിനുള്ളില്‍ മകള്‍ സുരക്ഷിതയാണെന്നാണ് കരുതിയതെന്നും ഇത്തരമൊരു ആക്രമണം അപ്രതീക്ഷിതമാണെന്നും അമ്മ വ്യക്തമാക്കി. കുറ്റക്കാരായ കുട്ടികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ അല്ല പകരം കൗണ്‍സിലിങ്ങും ഉപദേശവുമാണ് നല്‍കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window