Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നിക്ഷേപം നടത്താനൊരുങ്ങി കേരള കമ്പനികള്‍
reporter

കൊച്ചി: ഇന്ത്യ - യുകെ സ്വതന്ത്ര വ്യാപാര കരാറിലൂടെ ആഗോള ശ്രദ്ധയിലെത്തുന്ന ഇന്ത്യന്‍ കമ്പനികളില്‍ മൂന്നു കേരള കമ്പനികളും. കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ 2ബേസ് ടെക്‌നോളജീസ്, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കേന്ദ്രമായ ഡിക്യൂബ് എഐ, ആലപ്പുഴയില്‍ ആരംഭിച്ച സീറോവാട്ട് എനര്‍ജി കമ്പനികളാണു കരാറിന്റെ ഭാഗമായി യുകെയില്‍ കോടികള്‍ നിക്ഷേപിക്കുന്നത്. 3 കമ്പനികളും ചേര്‍ന്ന് ഏകദേശം 290 കോടിയോളം രൂപ നിക്ഷേപിക്കും.

ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സ്റ്റാര്‍ട്ടപ്പായ 2ബേസ് ടെക്‌നോളജീസ് ഒരുകോടി പൗണ്ടാണ് (116 കോടി രൂപ) യുകെയില്‍ നിക്ഷേപിക്കുന്നത്. 50 െൈഹ സ്‌കില്‍ഡ് ജോലികളും കമ്പനി യുകെയില്‍ പുതുതായി സൃഷ്ടിക്കും. എഐ, പ്രോഡക്ട് എന്‍ജിനീയറിങ്, ഇന്റലിജന്റ് ഓട്ടമേഷന്‍ തുടങ്ങിയ ഡിജിറ്റല്‍ സൊല്യൂഷനുകളാണു 2ബേസ് ടെക്‌നോളജീസിന്റെ പ്രവര്‍ത്തന മേഖല. പുതിയ നിക്ഷേപം ബ്രിട്ടനില്‍ ലോക്കല്‍ ഡെലിവറി ഹബ് ആരംഭിക്കാനും മികച്ച ടെക് പ്രതിഭകളെ വളര്‍ത്താനും ഉപയോഗിക്കുമെന്ന് 2ബേസ് സ്ഥാപകന്‍ നിതിന്‍ ബേബിയും സിഇഒ മിഥുന്‍ ജി.മേനോനും പറഞ്ഞു.

എഐ, ഡേറ്റ സയന്‍സ്, മെഷീന്‍ ലേണിങ് കമ്പനിയായ ഡിക്യൂബ് എഐ യുകെയില്‍ നിക്ഷേപിക്കുന്നത് 5 മില്യന്‍ പൗണ്ടാണ് (58 കോടി രൂപ). 3 വര്‍ഷത്തിനുള്ളില്‍ 50 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പി.ഐ. ബിനൂപ് ലാലും ഷാജു രവീന്ദ്രനും ചേര്‍ന്നു 2019ലാണ് ഡിക്യൂബ് സ്ഥാപിച്ചത്. ബിനൂപ് ലാലാണു സിഇഒ. ആലപ്പുഴയിലെ ചാരുംമൂട് ആസ്ഥാനമായി 2020ല്‍ ആരംഭിച്ച സീറോവാട്ട് എനര്‍ജി നിക്ഷേപിക്കുന്നത് 116 കോടി രൂപയാണ്. ഊര്‍ജ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകര്‍ അന്‍ഷ നാജി (സിഇഒ), സൂരജ് സുരേന്ദ്രന്‍, സുബിന്‍ ആബിദ് എന്നിവരാണ്. 3 വര്‍ഷത്തിനകം 50 തൊഴിലവസരങ്ങളാണു യുകെയില്‍ സൃഷ്ടിക്കുക.

 
Other News in this category

 
 




 
Close Window