Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
UK Special
  10-01-2025
പനിയില്‍ വിറച്ച് ബ്രിട്ടന്‍, ദിവസേന ആശുപത്രിയിലെത്തുന്നത് 5400 പേര്‍

ലണ്ടന്‍: മഞ്ഞും മഴയും കനത്തതിനൊപ്പം ബ്രിട്ടനില്‍ ഫ്‌ലൂ ബാധിതരുടെ എണ്ണവും ദിവസേന വര്‍ധിക്കുന്നു. പനിക്ക് ചികിത്സതേടി ദിവസേന എന്‍.എച്ച്.എസ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം 5400 ആയെന്നാണ് കണക്കുകള്‍. കഴിഞ്ഞയാഴ്ചത്തേക്കാള്‍ ആയിരം പേരാണ് ദിവസവും അധികമായി സമാന രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നത്. എന്‍.എച്ച്.എസ് ഇംഗ്ലണ്ടിലെ ഇരുപതു ട്രസ്റ്റുകളില്‍ രോഗികളുടെ ബാഹുല്യം മൂലം ക്രിട്ടിക്കല്‍ ഇന്‍സിഡന്റ് പ്രഖ്യാപിച്ചു.

വെല്‍ഷ് ആംബുലന്‍സ് സര്‍വീസും സമാനമാായി ക്രിട്ടിക്കല്‍ ഇന്‍സിഡന്റ് പ്രഖ്യാപിച്ചു. സ്‌കോട്ട്‌ലന്‍ഡിലും സമാനമായ സാഹചര്യമാണെന്നാണ് റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി സാക്ഷ്യപ്പെടുത്തുന്നത്. ആക്‌സിഡന്റ്

Full Story
  10-01-2025
യുകെയില്‍ പ്രവേശിക്കാന്‍ ഇയുവില്‍ ഉള്‍പ്പെടാത്ത യാത്രക്കാര്‍ 10 പൗണ്ടട് അധികം നല്‍കണം

ലണ്ടന്‍: യുകെയില്‍ പ്രവേശിക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ (ഇയു) ഉള്‍പ്പെടാത്ത യാത്രക്കാര്‍ 10 പൗണ്ട് അല്ലെങ്കില്‍ 12 യൂറോ ഇടിഎ ഫീസായി നല്‍കണമെന്ന പുതിയ ചട്ടം ജനുവരി 8 മുതല്‍ പ്രാബല്യത്തിലായി. യൂറോപ്പിലുടനീളം താമസിക്കുന്ന ഇയു ഇതര പൗരന്മാര്‍ ഇനി മുതല്‍ യുകെയില്‍ പ്രവേശിക്കുന്നതിന് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന് (ഇടിഎ) ഫീസ് നല്‍കണം. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരും ഉടന്‍ തന്നെ 10 പൗണ്ട് (12 യൂറോ) ഫീസ് അടയ്‌ക്കേണ്ടി വരുമെന്നാണ് വിവരം.

എന്താണ് ഇടിഎ? വിനോദസഞ്ചാരികളെ പോലുള്ള വീസ രഹിത യാത്രക്കാര്‍ യുകെയിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട എന്‍ട്രി അനുമതിയാണിത്. 10 പൗണ്ട് ആണ് ഫീസ് നല്‍കേണ്ടത്. 2 വര്‍ഷമാണ്

Full Story
  09-01-2025
മെനുവില്‍ ബീഫ്, ലണ്ടന്‍ റെസ്റ്റോറന്റ് ആക്രമിച്ച് ഒരു കൂട്ടം യുവാക്കള്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഷെഫീല്‍ഡിലെ ഒരു റെസ്റ്റോറന്റിനുള്ളിലെ സംഘട്ടനം സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ഭയമുണ്ടാക്കി. ഒരു കൂട്ടം ആളുകള്‍ റെസ്റ്റോറന്റില്‍ കയറി കൗണ്ടറിന് പിന്നില്‍ ഇരുക്കുകയായിരുന്ന റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് നേരെ കൈയില്‍ കിട്ടിയത് എടുത്ത് എറിയുകയും അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. അബ്ബാസിന്‍ ഡൈനര്‍ റെസ്റ്റോറന്റിലെ മെനുവില്‍ ബീഫ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിലേക്ക് നീങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം നിരവധി സമൂഹ മാധ്യമ അക്കൌണ്ടുകള്‍, ഇന്ത്യക്കാരായ ഒരു കൂട്ടം ഹിന്ദുക്കളാണ് ബീഫ് വിഭവങ്ങളെ ചൊല്ലി റെസ്റ്റോറന്റ് ആക്രമിച്ചതെന്ന് ആരോപിച്ച്

Full Story
  09-01-2025
യുകെ കമ്പനിയില്‍ നിന്ന് 10 കോടി വെഞ്ച്വര്‍ കാപിറ്റല്‍ സ്വന്തമാക്കി സിഇടി വിദ്യാര്‍ഥികള്‍

ലണ്ടന്‍: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റേഴ്സ് (ഐ.ഇ.ഡി.സി) പ്രോഗ്രാമിന് കീഴില്‍ സ്ഥാപിതമായ സി.ഇ.ടി (കോളേജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം) വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പിന് ശ്രദ്ധേയമായ നേട്ടം. യുകെ ആസ്ഥാനമായുള്ള ഇഗ്നിവിയ ഗ്രൂപ്പില്‍ നിന്ന് 10 കോടി രൂപയുടെ വെഞ്ച്വര്‍ കാപിറ്റല്‍ ലാവോസ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സി.ഇ.ടി സ്റ്റാര്‍ട്ടപ് സ്വന്തമാക്കി.റിയല്‍-വേള്‍ഡ് അസറ്റ് ടോക്കണൈസേഷനിലും റിയല്‍ എസ്റ്റേറ്റിലെ ഫ്രാക്ഷണല്‍ ഓണര്‍ഷിപ്പിലുമാണ് സ്റ്റാര്‍ട്ടപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് ബ്ലോക്ക് ചെയിന്‍

Full Story
  09-01-2025
ഗ്രൂമിംഗ് സംഘത്തെക്കുറിച്ച് അന്വേഷണത്തിന് തയാറാകാതെ യുകെ സര്‍ക്കാര്‍

ലണ്ടന്‍: ഗ്രൂമിംഗ് സംഘങ്ങളെക്കുറിച്ച് ദേശീയ അന്വേഷണം നടത്താനുള്ള ബ്രിട്ടനിലെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം കെയര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നിരസിച്ചു. ബില്ലിന് വേണ്ടി വോട്ട് ചെയ്യുന്നതിന് മുമ്പ് സഭയില്‍ ചര്‍ച്ച നടന്നിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബാഡെനോക്ക് ഗവണ്‍മെന്റിന്റെ നിഷേധം ആശങ്കകള്‍ ഉയര്‍ത്തുമെന്ന് വാദിച്ചു. അതേസമയം ഇരകളുടെ ആവശ്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഭേദഗതി പാസാക്കിയാല്‍ അത് നീതി വൈകിപ്പിക്കുമെന്നും പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വാദിച്ചു. അടുത്തിടെ ഈ ലൈംഗിക പീഡനക്കേസിനെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ 'ഏഷ്യന്‍'

Full Story
  09-01-2025
ചെലവ് ചുരുക്കലിന് തയാറെടുത്ത് യുകെ സര്‍ക്കാര്‍

ലണ്ടന്‍: മുണ്ടുമുറുക്കിയുടുക്കാന്‍ തയാറെടുത്ത് യുകെ സര്‍ക്കാര്‍. കടമെടുപ്പു കൊണ്ട് ഇനിയും മുന്നോട്ട് പോകാനാകില്ല എന്ന തിരിച്ചറിവിലാണ് ചെലവു ചുരുക്കലിന്റെ മാര്‍ഗം തേടാന്‍ ചാന്‍സലര്‍ തീരുമാനിച്ചിട്ടുള്ളത്. അധികാരത്തിലേറുമ്പോള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ പതറുകയാണ്. നിലവില്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ തന്നെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ടാക്സ് വര്‍ദ്ധനവില്‍ ജനരോഷം ഉയരുന്നുണ്ട്. ചില്ലറ വില്‍പ്പന മേഖലയുള്‍പ്പെടെ പിരിച്ചുവിടലുകളും പ്രതിസന്ധിയും തുടരുകയാണ്. ഇന്‍ഷുറന്‍സ് തുകയടക്കല്‍ പ്രതിസന്ധി മാത്രമല്ല ജീവിത ചെലവും ജനത്തെ സര്‍ക്കാരില്‍ നിന്ന് അകറ്റുന്ന കാരണങ്ങളാണ്.

Full Story
  09-01-2025
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ ലണ്ടനിലേക്ക്

ധാക്ക: ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനല്‍ പാര്‍ട്ടി അധ്യക്ഷയുമായ ഖാലിദ സിയയെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടു പോയി. കരള്‍, വൃക്ക, ഹൃദ്രോഗം എന്നിവയുടെ ചികിത്സയ്ക്കായാണ് പോകുന്നതെന്ന് ഖാലിദ സിയയുടെ ഡോക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ഷെയ്ഖ് ഹസീന സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഖാലിദ സിയയ്ക്ക് ചികിത്സയ്ക്കായി ബംഗ്ലദേശിനു പുറത്തേക്കു പോകാന്‍ വഴിയൊരുങ്ങിയത്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന ഖാലിദ സിയയ്ക്ക് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചിരുന്നു. ഖത്തര്‍ അയച്ച പ്രത്യേക എയര്‍ ആംബുലന്‍സിലാണ് യാത്ര. ഖാലിദയെ യാത്രയാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടങ്ങുന്ന വന്‍

Full Story
  08-01-2025
യുകെയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരി വാര്‍ത്തകളില്‍ ഇടംനേടി, കാരണം ഇതാണ്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയാണ് റുമേയ്‌സാ ഗെല്‍ഗി. ഏഴ് അടി ഏഴ് ഇഞ്ച് ആണ് ഗെല്‍ഗിയുടെ ഉയരം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഈ ഉയരം കാരണം ഗെല്‍ഗി സ്ഥാനം പിടിച്ചു. വീവെര്‍ സിന്‍ഡ്രോം ബാധിതയാണ് ഗെല്‍ഗി. അത് തന്നെയാണ് അവരുടെ ഈ അസാധാരണമായ ഉയരത്തിന് കാരണവും. ഈ ഉയരം കാരണം ഗെല്‍ഗിക്ക് അതിന്റേതായ അനേകം ബുദ്ധിമുട്ടുകളും ഉണ്ട്. അതിലൊന്നാണ് വിമാനത്തില്‍ നമ്മെപ്പോലെ ഇരുന്ന് യാത്ര ചെയ്യാനാവില്ല എന്നത്. ഇപ്പോഴിതാ ഗെല്‍ഗിയുടെ ഒരു വിമാനയാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. അടുത്തിടെ യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഗെല്‍ഗിക്ക് ഒരുക്കി കൊടുത്തത് ടര്‍ക്കിഷ് എയര്‍ലൈന്‍സ് ആണ്. എങ്ങനെയാണ്

Full Story
[331][332][333][334][335]
 
-->




 
Close Window