|
|
|
|
|
| ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റബറി ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞു |
ലണ്ടന്‍: ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വില്‍ബി ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. ഒരു മാസം മുന്‍പേ അദ്ദേഹം സ്ഥാനത്യാഗത്തിന് സന്നദ്ധത അറിയിച്ചിരുന്നു. സഭാംഗമായ ബാരിസ്റ്റര്‍ ജോണ്‍ സ്മിത്ത് കൗമാരക്കാരായ അനേകം പേര്‍ക്കെതിരെ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം അധികാരികളോട് വെളിപ്പെടുത്താതിരുന്ന വാര്‍ത്ത വന്നതോടെയാണ് ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയുന്നത്. 2013 മുതല്‍ ഇക്കാര്യം അറിയാമായിരുന്നിട്ടും അധികാരികളോട് വെളിപ്പെടുത്താതിരുന്നത് ജോണ്‍ സ്മിത്തിനെതിരായ വിചാരണ നടപടികള്‍ മന്ദഗതിയിലാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നത്. സഭയുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചും വ്യക്തിപരമായും സഭാതലവനെന്ന |
|
Full Story
|
|
|
|
|
|
|
| ഒരു സിഗരറ്റ് വലിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നഷ്ടപ്പെടുന്നത് ആയുസിലെ 22 മിനിറ്റ് |
ലണ്ടന്‍: പുകവലി ആരോഗ്യത്തിന് ഹാനികരം പുകവലി കാന്‍സറിന് കാരണമാകും ഇത്തരം മുന്നറിയിപ്പുകള്‍ സിഗരറ്റ് പാക്കറ്റുകളില്‍ സ്ഥിരം കാണുന്നവയാണ്. എന്നാല്‍ ഇത് ആരും കാര്യമാക്കി എടുക്കാറില്ലയെന്നതാണ് യാഥാര്‍ഥ്യം. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ പുകവലി കാരണം മരണപ്പെടുകയും ഗുരുതരമായ രോഗങ്ങളാല്‍ വലയുകയും ചെയ്യുമ്പോഴും, ഉപേക്ഷിക്കാന്‍ പറ്റാത്ത ഒന്നായി പലരെയും ഈ ശീലം കീഴ്പ്പെടുത്തിയിട്ടുണ്ടാകും. എന്നാല്‍ ഒരു സിഗരറ്റില്‍ പുകഞ്ഞുപോകുന്നത് ആയുസിന്റെ 20 മിനിറ്റാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകര്‍. ഒരു സിഗരറ്റ് വലിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അവരുടെ ആയുസിന്റെ 22 മിനിറ്റ് നഷ്ടമാകും, |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ തെരുവിലെ പുതിയ സ്റ്റണ്ട് വിഡിയോ വൈറല്‍ |
ലണ്ടന്‍: റീല്‍സ് സ്റ്റണ്ടുകള്‍ പുതിയ തലത്തിലേക്ക് കടക്കുകയാണ്, 'പൊതു ഇടത്തില്‍ അപ്രത്യക്ഷമാവുക'. അതും പശ്ചാത്തല കാഴ്ചയുമായി ഒരു വ്യത്യാസമില്ലാതെ തരത്തില്‍ ഒന്നായിത്തീരുക. അത്തരത്തിലൊരു സ്റ്റണ്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തിരക്കേറിയ ഒരു പൊതുനിരത്തില്‍ ബസുകള്‍ക്ക് മുന്നില്‍ ഒരാള്‍ നിന്ന നില്‍പ്പില്‍ തലകുത്തി നിന്ന് അപ്രത്യക്ഷമായി. വീഡിയോ കണ്ടവരെല്ലാം ചോദിച്ചത് ഇതെങ്ങനെ സാധിച്ചെന്നായിരുന്നു. അത്രയ്ക്ക് കൃത്യമായിരുന്നു ആ ഒളിച്ച് വയ്ക്കല്‍. ഇഗിള്‍ നെബുല എന്ന എക്‌സ് ഹാന്റില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് 'ലണ്ടന്‍ നഗരത്തിലെ ജിംനാസ്റ്റിക്ക് മറയ്ക്കല്‍'. വീഡിയോ നിരവധി പേരാണ് പങ്കുവച്ചത്. വീഡിയോയില്‍ അത്യാവശ്യം തിരക്കുള്ള ലണ്ടനിലെ ഒരു |
|
Full Story
|
|
|
|
|
|
|
| യുകെ മലയാളികള്‍ക്കു സുപരിചിതനായ ഷെഫ് മുഹമ്മദ് ഇബ്രാഹിം അന്തരിച്ചു |
|
യുകെയില്‍ താമസമാക്കിയ മലയാളിയും പ്രശസ്ത ഷെഫുമായ മുഹമ്മദ് ഇബ്രാഹിം അന്തരിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശിയാണ്. ഈസ്റ്റ്ഹാമിലെ 'തട്ടുകട' എന്ന മലയാളി റെസ്റ്റോറന്റിനെ ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയ പാചകവിദഗ്ധനാണ് മുഹമ്മദ് ഇബ്രാഹിം. മുംബൈയില്‍ ജനിച്ചുവളര്‍ന്നയാളാണ് ഇബ്രാഹിം. ഏറെക്കാലം ദുബായിയില്‍ ജോലി ചെയ്ത ശേഷമാണ് യുകെയില്‍ എത്തിയത്. കോവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ മുന്‍കയ്യെടുത്ത മനുഷ്യസ്‌നേഹിയാണ് ഇന്നു വിട പറഞ്ഞത്. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക് |
യുകെയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. യുകെയിലെ മില്‍ട്ടണ്‍ കെയ്നിനടുത്തുള്ള ക്രാന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിലാണ് സംഭവം. ഡയമണ്ട് ഡിഎ 42 ട്വിന്‍ സ്റ്റാര്‍ എന്ന ഇരട്ട എഞ്ചിന്‍ വിമാനത്തിലെ പൈലറ്റ് ലാന്‍ഡിങ് പരിശീലിക്കുമ്പോഴാണ് സംഭവമുണ്ടായത്. ലാന്‍ഡിങ്ങിനായി വിമാനം താഴ്ത്തുന്നതിനിടെയാണ് മറ്റൊരു ഡെല്‍റ്റ ജെറ്റ് മൈക്രോലൈറ്റ് വിമാനം പൈലറ്റ് കണ്ടത്. ഡയമണ്ട് ഡിഎ വിമാനത്തില്‍ നിന്ന് 100 അടി മാത്രം താഴെയായിരുന്നു ഡെല്‍റ്റ ജെറ്റ് വിമാനം.
ജൂണ്‍ 21ന് നടന്ന സംഭവം യുകെ എയര്‍ പ്രോക്സ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പുറംലോകമറിയുന്നത്.പൈലറ്റുമാരുടെ സമയോചിത |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പനി ബാധിച്ച് മരിച്ച മലയാളി വിദ്യാര്‍ഥിനിയുടെ മൃതദേഹം ഗുജറാത്തില്‍ എത്തിക്കും |
ലണ്ടന്‍: യുകെയില്‍ പനിയെ തുടര്‍ന്ന് മരിച്ച മലയാളി വിദ്യാര്‍ഥിനി സ്റ്റെനി എലിസബത്ത് ഷാജിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ സഹായവുമായി സിറ്റി ഓഫ് ലണ്ടന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. ഗുജറാത്തിലെ രാജ്‌ഘോട്ടില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസ്, കുഞ്ഞുമോള്‍ ദമ്പതികളുടെ മകളാണ് സ്റ്റെനി എലിസബത്ത് ഷാജി (27). ഇവര്‍ പത്തനംതിട്ട സ്വദേശികള്‍ ആണെങ്കിലും സംസ്‌കാരം രാജ്‌ഘോട്ടില്‍ വച്ചാണ് നടത്തുക. രാജ്‌ഘോട്ട് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗങ്ങളാണ് സ്റ്റെനിയുടെ കുടുംബം. പുതുവര്‍ഷ ദിനത്തില്‍ രാത്രി 1 മണിയോടെ ആയിരുന്നു സ്റ്റെനി വിട പറഞ്ഞത്. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ എംഎസ്‌സി സൈക്കോളജി |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ മഞ്ഞുവീഴ്ച ശക്തം, ജനജീവിതം താറുമാറായി |
ലണ്ടന്‍: ശനിയാഴ്ച രാത്രി തുടങ്ങിയ മഞ്ഞുവീഴ്ചയില്‍ ബ്രിട്ടനിലെങ്ങും ജനജീവിതം താറുമാറായി. സതേണ്‍ ഇംഗ്ലണ്ടിലും വെയില്‍സിലും മഞ്ഞിനു പിന്നാലെയെത്തിയ മഴ ഗതാഗത തടസത്തിന് ശമനം ഉണ്ടാക്കിയെങ്കിലും സ്‌കോട്ട്‌ലന്‍ഡിലും രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലും മഞ്ഞില്‍ പുതച്ചുകിടക്കുകയാണ് വാരാന്ത്യം. വരുന്ന 48 മണിക്കൂര്‍ പലയിടത്തും കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ രാത്രി അടച്ച മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ വിമാനത്താവളങ്ങളുടെ റണ്‍വേകള്‍ ഇന്നു രാവിലെ ചേര്‍ന്ന സേഫ്റ്റി അവലോകന മീറ്റിങ്ങിനു ശേഷം തുറന്നു. എന്നാല്‍ ലീഡ്‌സ്, പ്രാഡ്‌ഫോര്‍ഡ് എയര്‍പോര്‍ട്ടുകള്‍ ഇപ്പോഴും അടച്ചിരിക്കുകയാണ്. ഉച്ചയോടെ സ്ഥിതിഗതികള്‍ വിലയിരുത്തി |
|
Full Story
|
|
|
|
|
|
|
| കാണാതായ മലയാളി നരേന്ദ്രന് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതം |
ലണ്ടന്‍: യുകെ മലയാളി നരേന്ദ്രന്‍ രാമകൃഷ്ണനെ ഡിസംബര്‍ എട്ട് മുതല്‍ കാണ്മാനില്ലെന്ന് പരാതി. എഡിന്‍ബര്‍ഗിലെ മലയാളി വിദ്യാര്‍ഥിനി സാന്ദ്രയ്ക്കുശേഷം കാണാതാകുന്ന മറ്റൊരു മലയാളിയാണ് നരേന്ദ്രന്‍. കെന്റിന് സമീപമുള്ള ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്. 2024 സെപ്റ്റംബര്‍ വരെ ലണ്ടനിലെ ജെപി മോര്‍ഗനില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണന്‍ പുതിയ ജോലി അന്വേഷിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. ഇതിനിടയിലാണ് കാണാതായത്.
നരേന്ദ്രനെ കണ്ടെത്താന്‍ യുഎഇയില്‍ താമസിക്കുന്ന സഹോദരനാണ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചത്. നരേന്ദ്രന്റെ യുകെയിലെ സുഹൃത്ത് പൊലീസില്‍ കേസ് ഫയല്‍ |
|
Full Story
|
|
|
|
| |