Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7167 INR  1 EURO=110.1322 INR
ukmalayalampathram.com
Mon 03rd Aug 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തി; 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
Text By: UK Malayalam Pathram
വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളില്‍ വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി.

കനത്ത ചൂടായതിനാല്‍ അങ്കണവാടികളില്‍ കുട്ടികളെ അയയ്ക്കണോ എന്നത് മാതാപിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി പറഞ്ഞു. മാറ്റിവയ്ക്കാനാകാത്ത പരീക്ഷകളുണ്ടെങ്കില്‍ ചൂടിനെ അതിജീവിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

സാധാരണക്കാര്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നിവിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊടുംചൂടില്‍ പൊറുതിമുട്ടിയ ജനം വലയുകയാണ്.
 
Other News in this category

 
 




 
Close Window