Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
UK Special
  Add your Comment comment
മെനുവില്‍ ബീഫ്, ലണ്ടന്‍ റെസ്റ്റോറന്റ് ആക്രമിച്ച് ഒരു കൂട്ടം യുവാക്കള്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഷെഫീല്‍ഡിലെ ഒരു റെസ്റ്റോറന്റിനുള്ളിലെ സംഘട്ടനം സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ഭയമുണ്ടാക്കി. ഒരു കൂട്ടം ആളുകള്‍ റെസ്റ്റോറന്റില്‍ കയറി കൗണ്ടറിന് പിന്നില്‍ ഇരുക്കുകയായിരുന്ന റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് നേരെ കൈയില്‍ കിട്ടിയത് എടുത്ത് എറിയുകയും അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. അബ്ബാസിന്‍ ഡൈനര്‍ റെസ്റ്റോറന്റിലെ മെനുവില്‍ ബീഫ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിലേക്ക് നീങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം നിരവധി സമൂഹ മാധ്യമ അക്കൌണ്ടുകള്‍, ഇന്ത്യക്കാരായ ഒരു കൂട്ടം ഹിന്ദുക്കളാണ് ബീഫ് വിഭവങ്ങളെ ചൊല്ലി റെസ്റ്റോറന്റ് ആക്രമിച്ചതെന്ന് ആരോപിച്ച് രംഗത്തെത്തിയത്, ട്വിറ്ററില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. റെസ്റ്റോറന്റിന് പുറത്ത് നിന്ന് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. മൂന്നാല് യുവാക്കള്‍ ചേര്‍ന്ന് റെസ്റ്റോറന്റ് ജീവിക്കാര്‍ക്ക് നേരെ കൈയില്‍ കിട്ടിയ സാധനങ്ങള്‍ എടുത്തെറിയുന്നതും അസഭ്യം വിളിക്കുന്നതും കേള്‍ക്കാം. ഈ സമയം ഒരു റെസ്റ്റോറന്റ് ജീവനക്കാരനെത്തി കൂട്ടത്തിലെ ഒരാളെ പിടികൂടി മുഖത്തിന് തന്നെ ഇടിക്കുന്നതും വീഡിയോയില്‍ കാണാം.

ബീഫിനെ ചൊല്ലിയാണ് തര്‍ക്കമെന്ന് ചിലര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, മറ്റ് ചിലര്‍ അതല്ല പ്രശ്‌നമെന്നും മറ്റെന്തോ ആണെന്നും പറയുന്നു. സംഭവത്തിന് ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചതായും അക്രമികളെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം റെസ്റ്റോറന്റിനുണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. .

കഴിഞ്ഞ ദിവസങ്ങളിലാണ് വീഡിയോ എക്‌സില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തത്. എന്നാല്‍ സംഭവം കഴിഞ്ഞ ഓഗസ്റ്റില്‍ നടന്നതാണെന്ന് ദി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് യോര്‍ക്ക്‌ഷെയര്‍ പോലീസ് പരിധിയിലാണ് സംഭവം നടന്നത്. അക്രമികള്‍ റെസ്റ്റോറന്റിന്റെ വാതിലുകള്‍ക്കും ജനാലകള്‍ക്കും കേടുപാടുകള്‍ വരുത്തി. കദേശം 2,000 പൗണ്ടിന്റെ ( 2 ലക്ഷം രൂപ) നാശനഷ്ടങ്ങളാണ് ഉടമ അവകാശപ്പെട്ടത്. ആര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിരുന്നില്ല. അക്രമത്തിന് മാസങ്ങള്‍ക്ക് മുമ്പ് തുറന്ന റെസ്റ്റോറന്റില്‍ ഗ്രില്‍ഡ് ചിക്കന്‍, ആട്ടിറച്ചി, പിസ്സ, ബര്‍ഗറുകള്‍, കബാബുകള്‍, മറ്റ് നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ എന്നിവ വിളമ്പിയിരുന്നു. സംഭവത്തില്‍ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.


 
Other News in this category

 
 




 
Close Window