Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  02-07-2025
സ്‌ട്രോക്ക് രോഗികളുടെ രോഗാവസ്ഥ തിരിച്ചറിയുന്നതിലും, ചികിത്സ ലഭ്യമാക്കുന്നതിലും എന്‍എച്ച്എസ് പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട്
ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് ഓംബുഡ്‌സ്മാനാണ് സ്‌ട്രോക്ക് രോഗികളെ പരിചരിക്കുന്നതില്‍ ഹെല്‍ത്ത് സര്‍വ്വീസിന് തുടര്‍ച്ചയായി വീഴ്ചകള്‍ സംഭവിക്കുന്നതായി കുറ്റപ്പെടുത്തുന്നത്.

വേള്‍ഡ് സ്‌ട്രോക്ക് അസോസിയേഷന്‍ കണക്ക് പ്രകാരം ആഗോള തലത്തില്‍ ഈ വര്‍ഷം 12 മില്ല്യണ്‍ പേര്‍ക്ക് സ്‌ട്രോക്ക് നേരിടാം. ഇതില്‍ 6.5 മില്ല്യണ്‍ പേര്‍ക്ക് ജീവഹാനി സംഭവിക്കാമെന്നാണ് കരുതുന്നത്. യുകെയിലെ ഏറ്റവും വലിയ കൊലയാളികളില്‍ ഒന്നായ സ്‌ട്രോക്ക് ബാധിച്ച് പ്രതിവര്‍ഷം 34,000 പേരാണ് മരിക്കുന്നത്.

ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. മുഖം കോടുന്നതും, കൈകള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നതും, സംഭാഷണം പ്രശ്‌നമാകുന്നതും ഉള്‍പ്പെടെ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളെ കുറിച്ച് ബോധവത്കരണം നടത്താന്‍ എന്‍എച്ച്എസ് ഫാസ്റ്റ്
Full Story
  02-07-2025
ഭവന വിപണിയില്‍ ഇടിവ്; 2 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വില ഇടിവ്‌
നികുതി ഇളവ് അവസാനിച്ചതോടെ വീടുകള്‍ വാങ്ങാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി ആയ നേഷന്‍വൈഡിന്റെ കണക്കനുസരിച്ച് ജൂണില്‍ ഒരു വീടിന്റെ ശരാശരി വില 0. 8 ശതമാനം കുറഞ്ഞ് 271, 619 പൗണ്ട് ആയി. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രോപ്പര്‍ട്ടി പോര്‍ട്ടലായ റൈറ്റ്മൂവ് ജൂണില്‍ പ്രതിമാസ വിലയിടിവ് 0.3% ആണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വീട് വാങ്ങുന്നവരെ കണ്ടെത്താന്‍ വില്‍പ്പനക്കാര്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും കടുത്ത മത്സരം നേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെയും
Full Story
  01-07-2025
ലിങ്കണ്‍ഷെയറിലെ 5വയസുകാരന്റെ ജീവന്‍ നഷ്ടപ്പെടുത്തിയത് ബിസ്‌കറ്റാണെന്ന് അന്വേഷണ ഏജന്‍സിയുടെ സ്ഥിരീകരണം
സ്റ്റാംഫോര്‍ഡിലെ ബാര്‍നാക്ക് പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ബെനഡിക്ട് ബ്ലൈത്ത് (5) മരിച്ചിട്ട് ഈ ഡിസംബര്‍ 1ന് നാലു വര്‍ഷം തികയുകയാണ്. കുട്ടി ബിസ്‌കറ്റ് കഴിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്ന കണ്ടെത്തലുമായി പീറ്റര്‍ബറോ ടൗണ്‍ ഹാളിലെ ജൂറിക്ക് മുന്നില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

നിരവധി അലര്‍ജികളുള്ള കുട്ടിയായിരുന്നു മകനെന്ന് അമ്മ ഹെലന്‍ അറിയിച്ചു. കുട്ടിക്ക് പാല്‍, മുട്ട, ചിലതരണം അണ്ടിപ്പരിപ്പുകള്‍ എന്നിവയോട് അലര്‍ജിയുണ്ടായിരുന്നതായി അവര്‍ വെളിപ്പെടുത്തി. ഛര്‍ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 30ന് ബെനഡിക്ടിനെ സ്‌കൂളില്‍ അയച്ചിരുന്നില്ല. പിറ്റേന്ന് ഡിസംബര്‍ 1ന് പതിവു പോലെ സ്‌കൂളിലെത്തി. വീട്ടില്‍ നിന്നു കൊണ്ടുവന്ന
Full Story
  01-07-2025
മൂന്നു മാസത്തിനിടെ ഒരേ കുടുംബത്തില്‍ രണ്ടാമതും മരണം: രണ്ടു മക്കളേയും നഷ്ടമായ തോമസിനേയും സ്മിതയേയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കും?
സ്വിന്‍ഡണില്‍ താമസിക്കുന്ന മലയാളി കുടുംബത്തില്‍ മൂന്നു മാസത്തിനിടെ രണ്ടാമത്തെ മരണം. ഏഴുവയസുകാരനായ ഐഡനാണു മരിച്ചത്. കോട്ടയം ജില്ലയില്‍ ഉഴവൂര്‍ പയസ് മൗണ്ട് സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും മകനാണ് ഐഡന്‍. ഐഡന്റെ സഹോദരി ഐറിന്‍ നാല് മാസം മുമ്പാണ് മരിച്ചത്. ആ വേദനയില്‍ നിന്ന് കരകയറുന്നതിനു മുമ്പാണ് കുടുംബത്തെ തേടി അടുത്ത വിയോഗം എത്തിയത്. ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു ഐഡനും ഐറിനും.
മാര്‍ച്ച് നാലിന് ആയിരുന്നു ഐറിന്‍ മരണമടഞ്ഞത്. രണ്ടു വര്‍ഷത്തിലധികമായി രോഗം ബാധിച്ച് ചികിത്സയിലാരുന്ന ഐഡന്‍ തോമസ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു യാത്രയായത്.
Full Story
  30-06-2025
രോഗികള്‍ക്കു ചികിത്സയില്‍ തൃപ്തിയില്ലെങ്കില്‍ ആ ആശുപത്രിക്ക് സര്‍ക്കാര്‍ ഫണ്ട് കിട്ടില്ല: പുതിയ പദ്ധതി
യുകെയിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ രോഗികള്‍ക്ക് ചികിത്സയില്‍ സംതൃപ്തി ഇല്ലെങ്കില്‍ ആശുപത്രികള്‍ക്ക് ലഭിക്കുന്ന ഫണ്ടില്‍ ഒരു ഭാഗം നഷ്ടപ്പെടുന്ന വിധത്തില്‍ പുതിയ പദ്ധതി. രോഗികള്‍ ഉപയോഗിച്ച സേവനത്തിന് പൂര്‍ണ്ണ ഫണ്ടിംഗ് നല്‍കണോ, അതോ അതിലൊരു ഭാഗം റീജ്യണല്‍ ഫണ്ടിലേക്ക് വകമാറ്റണോ എന്നാണ് ചോദ്യം വരിക. രോഗികള്‍ അസന്തുഷ്ടരാണെങ്കില്‍ 10 ശതമാനത്തോളം കുറയ്ക്കുമെന്നാണ് ടൈംസ് റിപ്പോര്‍ട്ട്.
ഇതുവഴി രോഗികളുടെ ഭാഗം കേള്‍ക്കാന്‍ ആശുപത്രികള്‍ തയാറാകുകയും, കൂടുതല്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പ്രതീക്ഷിക്കുന്നത്. എന്നാല്‍ എന്‍എച്ച്എസിന് മേല്‍ ഉപകരണമില്ലാതെ സര്‍ജറി നടത്തുന്നത് പോലെയാണ് ഈ പദ്ധതിയെന്ന് ഡോക്ടര്‍മാര്‍
Full Story
  30-06-2025
യുകെയില്‍ 200 പുതിയ നഴ്‌സറികള്‍: കുട്ടികളെ നോക്കാന്‍ ഇനി വേറെ ആളെ അന്വേഷിക്കണ്ട
ഇംഗ്ലണ്ടില്‍ പുതുതായി 200 നഴ്‌സറികള്‍ വരുന്നു. ഈ സെപ്റ്റംബറില്‍ ഇംഗ്ലണ്ടില്‍ ഏകദേശം 200 സ്‌കൂള്‍ അധിഷ്ഠിത നഴ്‌സറികള്‍ ആണ് പുതുതായി തുറക്കുക. പദ്ധതി പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുന്നത് ഒട്ടേറെ യു കെ മലയാളികള്‍ക്കും പ്രയോജനം ചെയ്യും. നിലവില്‍ കുഞ്ഞു കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് പോകുമ്പോള്‍ നാട്ടില്‍ നിന്ന് വിസിറ്റിംഗ് വിസയില്‍ മാതാപിതാക്കളെ കൊണ്ടു വരേണ്ട രീതിയാണ് മിക്കവരും അവലംബിക്കുന്നത് .
പുതിയ നഴ്‌സറികള്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്നത് ഒരു തുടക്കം മാത്രമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ ലേബര്‍ പാര്‍ട്ടി സമ്മേളനത്തിന് തൊട്ടുമുമ്പ് പറഞ്ഞു. എല്ലാ വര്‍ഷവും പതിനായിരക്കണക്കിന് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സജ്ജമാക്കുന്നതിനുള്ള
Full Story
  30-06-2025
യൂറോപ്പ് ചുട്ടുപഴുക്കുന്നു, ജനങ്ങള്‍ പരക്കം പായുന്നു

ലണ്ടന്‍: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ചൂട് കൂടുന്നതും തണുപ്പ് കൂടുന്നതുമായ ഭൂഖണ്ഡമാണ് യൂറോപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് യൂറോപ്പിനെ വളരെയധികം ചൂടുള്ളതാക്കി മാറ്റുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വേനല്‍ക്കാലം ആരംഭിച്ചതോടെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതോടെ കടുത്ത ഉഷ്ണതരംഗത്തെ നേരിടാന്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുങ്ങി. റോമില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസായി (99 ഫാരന്‍ഹീറ്റ്) ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിരവധി വിനോദസഞ്ചാരികള്‍ക്കും വത്തിക്കാനിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കും ഇറ്റാലിയന്‍ തലസ്ഥാനത്ത് 2,500 പൊതു ജലധാരകള്‍ ഒരുക്കിയിട്ടുണ്ട്. നേപ്പിള്‍സിലും പലേര്‍മോയിലും 39C (102F) വരെ ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നതിനാല്‍, വടക്കന്‍ ഇറ്റലിയിലെ

Full Story
  30-06-2025
ഗ്ലാസ്റ്റര്‍ബെറി സംഗീതോത്സവത്തില്‍ ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യം: അന്വേഷണം ആരംഭിച്ചു

ലണ്ടന്‍: ബ്രിട്ടണിലെ ഗ്ലാസ്റ്റണ്‍ബറി സംഗീതോത്സവത്തില്‍ ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് കലാകാരന്മാരും കാണികളും. സംഭവവുമായി ബന്ധപ്പെട്ട് സോമര്‍സെറ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇസ്രയേലി എംബസിയും ബ്രിട്ടീഷ് സര്‍ക്കാരും സംഭവത്തെ അപലപിച്ചു. ഈ സംഭവത്തെ പ്രകോപനപരമായ കുറ്റകൃത്യമെന്നാണ് ബ്രിട്ടണ്‍ ഭരണകൂടം വിശേഷിപ്പിച്ചത്. ബിബിസി സംപ്രേഷണം ചെയ്ത തത്സമയ പ്രകടനത്തിനിടെ, പംഗ്-റാപ്പ് ജോഡികളിലെ അംഗമായ ബോബ് വൈലാന്‍, 'ഐഡിഎഫിന് മരണം' എന്ന് മുദ്രാവാക്യം മുഴക്കിയപ്പോള്‍ ജനങ്ങളും അതേറ്റെടുത്തു. തുടര്‍ന്ന് ബോബും കാണികളും പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചു. ജനക്കൂട്ടം പലസ്തീന്‍ പതാകകള്‍ വീശുകയും പലസ്തീന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

Full Story
[330][331][332][333][334]
 
-->




 
Close Window