Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
സൂര്യയുടെ നായികയായി തൃഷ; 20 വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമ കറുപ്പ്
Text By: UK Malayalam Pathram
'കറുപ്പ്' റിലീസിനൊരുങ്ങുന്നു. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. മാസ്സ് ഘടകങ്ങളാല്‍ സമ്പന്നമായ ഒരു പൂര്‍ണ്ണ എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രം, പ്രേക്ഷകര്‍ക്ക് വലിയ ആഘോഷാനുഭവം നല്‍കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഓരോ കോണ്‍ടെന്റ് റിലീസിലൂടെയും ഉറപ്പുനല്‍കുന്നത്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. 2005ല്‍ റിലീസ് ചെയ്ത 'ആറ്' എന്ന സിനിമയിലാണ് സൂര്യയും തൃഷയും ഏറ്റവും ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്.
ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് 'കറുപ്പ്'യില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 
Other News in this category

 
 




 
Close Window