Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
പീഡനക്കേസ് പരാതി: രഞ്ജിത്തിനെ സസ്പെന്‍ഡ് ചെയ്ത് ഡയറക്ടേഴ്‌സ്, റൈറ്റേഴ്‌സ് യൂണിയനുകള്‍
Text By: UK Malayalam Pathram
ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഡയറക്ടേഴ്‌സ്, റൈറ്റേഴ്‌സ് യൂണിയനുകളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രഞ്ജിത്തിന് സസ്‌പെന്‍ഡ് ചെയ്തതായി പ്രസിഡന്റ് രഞ്ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി എസ് വിജയന്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.ലൈംഗിക അതിക്രമ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

എല്ലാ അംഗങ്ങള്‍ക്കും ഒരേ നിയമം തന്നെയാണെന്നും അതുകൊണ്ടുതന്നെയാണ് അടിയന്തിര നടപടിയെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് രാവിലെ തന്നെ മജിസ്‌ട്രേറ്റ് മുന്‍പില്‍ ഹാജരാക്കിയിരുന്നു. പ്രഥമ ദൃഷ്ടിയാല്‍ കേസില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കോടതി രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു.
പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. നടി എന്തുകൊണ്ട് കമ്മിറ്റിക്ക് പരാതി നല്‍കിയില്ല. പരാതി വ്യാജമാണെന്നും ചൂണ്ടിക്കാണിച്ച രഞ്ജിത്ത് ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തു.
 
Other News in this category

 
 




 
Close Window