|
|
|
|
|
| സാമ്പത്തിക തട്ടിപ്പ് കേസില്‍ ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി വീണ്ടും തള്ളി |
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടി രാജ്യംവിട്ട നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി വീണ്ടും തളളി. 2019 ല്‍ നീരവ് മോദിയുടെ ജാമ്യാപേക്ഷ തളളിയതിന് ശേഷം ഇത് ആദ്യമായിട്ടാണ് കോടതി വീണ്ടും ജാമ്യാപേക്ഷ പരിഗണിച്ചത്.2018 ജനുവരിയിലാണ് നീരവ് മോദി ഇന്ത്യയില്‍ നിന്ന് പുറത്തുകടന്നത്. ഇതിന് പിന്നാലെയാണ് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്.
ഇതേ സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പുതിയ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജി ജോണ്‍ സാനി ചൂണ്ടിക്കാട്ടി. ജാമ്യം |
|
Full Story
|
|
|
|
|
|
|
| ഒരു വര്‍ഷം മുന്‍പ് യുകെയിലെത്തിയ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ചു മരിച്ചു |
ലണ്ടന്‍: ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്‌നോബി സനിലാണ് (44) കാന്‍സര്‍ ബാധിച്ച് മരിച്ചത്. ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്‌നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഭര്‍ത്താവ് സനില്‍ മാത്യു. ഏകമകന്‍ ആന്റോ സനില്‍. സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ സ്‌നോബി കെയര്‍ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ്. സ്‌നോബിയുടെ സഹോദരി മോളിയും ഭര്‍ത്താവ് സൈമണ്‍ ജോസഫും പീറ്റര്‍ബോറോയില്‍ ഇവരുടെ അടുത്തുതന്നെയാണ് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഇനി മുതല്‍ ആണിനും പെണ്ണിനും വെവ്വേറെ ടോയിലെറ്റ്: ചരിത്രപരമായ നയം മാറ്റം പ്രഖ്യാപിച്ച് ബ്രിട്ടിഷ് സര്‍ക്കാര്‍ |
|
സ്ത്രീകളും പുരുഷന്മാരും ഒരേ ശുചിമുറി ഉപയോഗിക്കുന്ന രീതിയില്‍ നിന്ന് ലണ്ടന്‍ നഗരം നയം മാറ്റുന്നു. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ ലേഡീസ്, ജെന്റ്‌സ് ടോയിലെറ്റുകള്‍ വെവ്വേറെ നിര്‍മിക്കണം. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം ഏതു ടോയിലെറ്റില്‍ പോകണമെന്ന് പ്രഖ്യാപനമായിട്ടില്ല. റസ്റ്ററന്റ്, ഷോപ്പിങ് കോംപ്ലക്‌സ്, കോഫി ഷോപ്പ്, ഷോപ്പിങ് തുടങ്ങി ജനങ്ങള്‍ വരുന്ന സ്ഥലങ്ങളിലെല്ലാം വെവ്വേറെ ടോയിലെറ്റുകള്‍ നിര്‍മിക്കണം. ഇപ്പോള്‍ പൊടുന്നനെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണം പകര്‍ച്ച വ്യാധികളാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
പുതിയതായി നിര്‍മ്മിക്കുന്ന നോണ്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. 2021 - ലാണ് ഈ പുതിയ നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നിലെത്തിയത്. |
|
Full Story
|
|
|
|
|
|
|
| പരാതി അവഗണിച്ച് പൊലീസ്, സീരിയല്‍ റേപ്പിസ്റ്റിന്റെ ആക്രമണത്തിന് ഇരയായത് നൂറിലേറെ സ്ത്രീകള്‍ |
ലണ്ടന്‍: കുഞ്ഞ് ജനിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഫിയോണ രാത്രികാലം സുഹൃത്തുക്കള്‍ക്ക് ഒപ്പം ചെലവഴിക്കാന്‍ പോയത്. പക്ഷേ ഓര്‍മ്മ വരുമ്പോള്‍ ഫിയോണ ആശുപത്രിയിലാണ്. എങ്ങനെയാണ് അവിടെയെത്തിയതെന്ന് ഫിയോണക്ക് അറിയില്ലായിരുന്നു. നടന്ന കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ ഓര്‍ത്ത് എടുക്കാന്‍ സാധിക്കുന്നില്ല. തലേദിവസം വൈകുന്നേരത്തേ സംഭവങ്ങളില്‍ ഓര്‍മ്മയുള്ളത് കറുത്ത ടാക്‌സി കാറില്‍ വീട്ടിലേക്കുള്ള യാത്ര മാത്രമാണ്. സംസാരശീലനായ ഡ്രൈവര്‍ അയാള്‍ക്ക് ലഭിച്ച ലോട്ടറിയുടെ വിജയം ആഘോഷിക്കാന്‍ ഫിയോണയെ ഒരു ഡ്രിങ്കിന് ക്ഷണിച്ചു. ഇതിന് ശേഷമുള്ള കാര്യങ്ങള്‍ ഒന്നും തന്നെ യുവതിക്ക് ഓര്‍ക്കാന്‍ സാധിച്ചിരുന്നില്ല. ആശുപത്രിയിലെ കുളിമുറിയില്‍ പോയപ്പോഴാണ് താന്‍ |
|
Full Story
|
|
|
|
|
|
|
| നഴ്‌സുമാരെയും ഡോക്ടര്‍മാരെയും ആകര്‍ഷിക്കാന്‍ യുകെയില്‍ പരസ്യം ചെയ്ത് കാനഡ |
ലണ്ടന്‍: യുകെയിലെ നഴ്സുമാരെയും ഡോക്ടര്‍മാരേയും കാനഡയിലേക്ക് സ്വാഗതം ചെയ്ത് ബ്രിട്ടനിലെ തെരുവോരങ്ങളില്‍ റിക്രൂട്ടിങ് പരസ്യം. വെയില്‍സിലെ കാര്‍ഡിഫില്‍ ലോവര്‍ കത്തീഡ്രല്‍ റോഡിലുള്ള ഡിജിറ്റല്‍ സൈനുകളില്‍ രണ്ട് പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാനഡയിലെ, ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യ സര്‍ക്കാരിന്റെ വിപുലമായ പരസ്യ പ്രചാരണത്തിന്റെ ഭാഗമാണിത്. കെയര്‍ ജീവനക്കാര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരോട് കാനഡയില്‍ ജോലിക്കായി അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് പരസ്യങ്ങള്‍. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ പരസ്യം വാഗ്ദാനം ചെയ്യുന്നു.
യുകെയിലെ വെയില്‍സ് എന്‍എച്ച്എസിലെ കുറഞ്ഞ വേതനവും |
|
Full Story
|
|
|
|
|
|
|
| അഞ്ചു വര്‍ഷത്തിനിടെ ബ്രിട്ടനില്‍ 20,000 അഭയാര്‍ഥി അപേക്ഷകര്‍ മുങ്ങി |
ലണ്ടന്‍: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ 20,000ലേറെ അഭയാര്‍ത്ഥി അപേക്ഷകര്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികളെന്ന് അവകാശപ്പെട്ട ചുരുങ്ങിയത് 21,107 വിദേശ പൗരന്‍മാരെ കണ്ടെത്താന്‍ ഹോം ഓഫീസിന് സാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കാണാതായ ഭൂരിഭാഗം പേര്‍ക്കും യുകെയില്‍ തുടരാന്‍ അവകാശമില്ല. ഇവരുടെ വാദങ്ങള്‍ തള്ളുകയോ, പിന്‍വലിക്കുകയോ ചെയ്തിട്ടുള്ളതാണ്. 2023 സെപ്റ്റംബര്‍ വരെയുള്ള അഞ്ച് വര്‍ഷത്തെ കണക്കുകള്‍ മാത്രമാണ് ഇതില്‍ ഇടം പിടിച്ചിട്ടുള്ളത്. അതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഏറെ കൂടുതലാകുമെന്നാണ് വിലയിരുത്തല്‍. അഭയാര്‍ത്ഥി സിസ്റ്റം പൂര്‍ണ്ണമായും 'റീബൂട്ട്' ചെയ്യണമെന്നാണ് ഇത് കാണിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ടോറി എംപി |
|
Full Story
|
|
|
|
|
|
|
| അള്ളാഹു അക്ബര്‍ വിളിച്ച കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്യണമെന്ന് ജൂതന്മാര്‍, അന്വേഷണം പ്രഖ്യാപിച്ച് പാര്‍ട്ടി |
ലണ്ടന്‍: ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദം പ്രകടിപ്പിക്കവെ 'അല്ലാഹു അക്ബര്‍' മുഴക്കുകയും, ഇസ്രയേലിന് എതിരെ ഹമാസിന് തിരികെ പോരാടാന്‍ അവകാശമുണ്ടെന്ന് വാദിക്കുകയും ചെയ്ത ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്യണമെന്ന് ജൂത നേതാക്കള്‍. ഒക്ടോബര്‍ 7ന് ഗാസയില്‍ നിന്നും കടന്നുകയറി 1160 പേരെ കൊലപ്പെടുത്തിയ പലസ്തീന്‍ ഭീകരാക്രമണത്തിന് ശേഷമാണ് ഇസ്രയേലികളെ വെള്ളക്കാരായ മേലാളന്‍മാരെന്ന് മൊതിന്‍ അലി വിശേഷിപ്പിച്ചത്. സ്വദേശികളായ ജനങ്ങളെ ഇല്ലാതാക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുന്നുവെന്ന് 42-കാരന്‍ അവകാശപ്പെടുന്നു. ഇവര്‍ ഇരകളല്ല, മറിച്ച് അധിനിവേശക്കാരാണ്, സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കൗണ്‍സിലര്‍ അവകാശപ്പെട്ടു.
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തില്‍ ചൈനീസ് ഹാക്ക് ചെയ്തു |
ലണ്ടന്‍: ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തില്‍ ചൈനീസ് ഹാക്കിംഗ് നടന്നതായി റിപ്പോര്‍ട്ട്. സൈനിക അംഗങ്ങളെ ലക്ഷ്യമിട്ട് നടന്ന ചോര്‍ച്ചയില്‍ കാല്‍ മില്ല്യണ്‍ ആളുകള്‍ പെട്ടതായാണ് വിവരം. വന്‍ ഡാറ്റാ ചോര്‍ച്ചയെ കുറിച്ച് എംപിമാര്‍ക്ക് മുന്നില്‍ വിവരം നല്‍കാന്‍ ഒരുങ്ങുകയാണ് ഗവണ്‍മെന്റ്. സൈനിക സേവനം നല്‍കുന്നവരെയും, വിരമിച്ചവരെയും ലക്ഷ്യമിട്ട് നടന്ന ഹാക്കിംഗ് അടുത്ത ദിവസങ്ങളിലാണ് കണ്ടെത്തിയത്. ഏത് രാജ്യമാണ് ഹാക്കിംഗിന് പിന്നിലെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇത് ചൈനയാണെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പേറോള്‍ സിസ്റ്റത്തില്‍ നടന്ന സൈബര്‍ അക്രമത്തില്‍ നിലവില്‍ സേവനം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരും, വിരമിച്ച അംഗങ്ങളും |
|
Full Story
|
|
|
|
| |