Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
UK Special
  06-05-2024
ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തുടരെ മൂന്നാം വട്ടവും വിജയക്കൊടി പാറിച്ചു സാദിഖ് ഖാന്‍
അള്‍ട്രാ ലോ എമിഷന്‍ സോണ്‍ നിരക്കുകള്‍ നഗരത്തിലാകെയായി വ്യാപിപ്പിച്ചതും, വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ നിരക്കും, ഗാസാ പ്രശ്‌നവുമെല്ലാം തിരിച്ചടിയാകുമെന്ന് കണക്കു കൂട്ടലുകള്‍ക്കിടയിലാണ് ഈ വമ്പന്‍ ജയം എന്നതാണ് ശ്രദ്ധേയം. കാണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ സൂസന്‍ ഹാളിനേക്കാള്‍ 2,76,000 വോട്ടുകളുടെ ഭൂരിപക്ഷം ആണ് അദ്ദേഹം നേടിയത്.

ഒരു പൊതു തെരഞ്ഞെടുപ്പിനുള്ള സമയമായിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നായിരുന്നു വിജയശേഷമുള്ള സാദിഖ് ഖാന്റെ പ്രതികരണം. 2024 മാറ്റത്തിന്റെ വര്‍ഷമായിരിക്കുമെന്ന് പറഞ്ഞ ഖാന്‍, സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലേബര്‍ പാര്‍ട്ടി തയ്യാറാണെന്നും പറഞ്ഞു. മൂന്നാം തവണയും മേയര്‍ ആയതോടെ, ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്
Full Story
  06-05-2024
കൂടുതല്‍ ശമ്പളം തരാം, കാനഡയിലേക്ക് വരൂ: യുകെയിലെ നഴ്‌സുമാരെയും ഡോക്ടര്‍മാരേയും 'പൊക്കാന്‍' കാനഡയുടെ റിക്രൂട്ടിങ് പരസ്യം
കാനഡയില്‍ നഴ്‌സുമാരെയും ഡോക്ടര്‍മാരേയും റിക്രൂട്ട് ചെയ്യുന്ന പരസ്യം ബ്രിട്ടീഷ് തെരുവോരങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കാര്‍ഡിഫിലെ ലോവര്‍ കത്തീഡ്രല്‍ റോഡില്ലെ ഡിജിറ്റല്‍ സൈനുകളില്‍ രണ്ട് പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാനഡയിലെ, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സര്‍ക്കാരിന്റെ വിപുലമായ പരസ്യ പ്രചാരണത്തിന്റെ ഭാഗമാണിത്. കെയര്‍ ജീവനക്കാര്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരോട് കാനഡയില്‍ ജോലിക്കായി അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് പരസ്യങ്ങള്‍.
കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് പരസ്യം ഉയര്‍ന്നിരിക്കുന്നത്. വെയില്‍സ് എന്‍ എച്ച് എസ്സിലെ കുറഞ്ഞ വേതനവും തൊഴില്‍ സംതൃപ്തി ഇല്ലായ്മയും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.
വെയില്‍സ് എന്‍ എച്ച്
Full Story
  06-05-2024
കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍: നഷ്ടപരിഹാരം നല്‍കാനുള്ള സ്‌കീം ക്ലെയിമുകള്‍ വര്‍ധിക്കുന്നു

ലണ്ടന്‍: കൊവിഡ് വാക്സിന്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന സ്‌കീം ക്ലെയിമുകളുടെ ബാഹുല്യത്തില്‍ പൊറുതിമുട്ടുന്നു. മഹാമാരിക്ക് ശേഷം വാക്സിന്‍ ഉപയോഗിച്ച് വൈകല്യങ്ങള്‍ നേരിട്ടവരുടെയും, മരിച്ചവരുടെ കുടുംബങ്ങളുടെയും ക്ലെയിമുകള്‍ വര്‍ദ്ധിച്ചതോടെയാണ് പേയ്മെന്റ് സിസ്റ്റം റിവ്യൂ ചെയ്യുന്നത്.വാക്സിന്‍ ഡാമേജ് പേയ്മെന്റ് സ്‌കീം എങ്ങനെ പരിഷ്‌കരിക്കാമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധിക്കുകയെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് പറഞ്ഞു. കൊവിഡ്-19 വാക്സിന്‍ സ്വീകരിച്ച തിന്റെ പാര്‍ശ്വഫലങ്ങളുടെ ഭാഗമായി ക്ലെയിമുകളുടെ എണ്ണമേറിയതോടെയാണ് ആശങ്ക ഉയര്‍ന്നത്.

2019-ല്‍ കേവലം

Full Story
  06-05-2024
പൊതുതെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണ്ടിവരും, ഋഷിക്ക് മേല്‍ സമ്മര്‍ദ്ദം

ലണ്ടന്‍: കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളുടെ രോഷത്തിന്റെ മുന്നറിയിപ്പാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സുരക്ഷിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന ടാക്സ് വര്‍ധന പലപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുകയും ചെയ്തു. ഇനി നികുതി ഇളവിലൂടെ ജനങ്ങളുടെ അകല്‍ച്ച മാറ്റിയില്ലെങ്കില്‍ പൊതു തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് കണ്‍സര്‍വേറ്റീവ് നേതാക്കളുടെ മുന്നറിയിപ്പ്. പാര്‍ട്ടിക്കാര്‍ പോലും അതൃപ്തിയിലെന്ന് മുന്‍ നേതാവ് ഇയാന്‍ ഡന്‍കന്‍ സ്മിത് പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ പൊതു ജന താല്‍പര്യം

Full Story
  06-05-2024
പലിശ നിരക്ക് ഉടനെ കുറയില്ല, മോര്‍ട്ട്‌ഗേജ് ചിലവുകള്‍ ഉയര്‍ന്ന നിരക്കില്‍ തുടരും

ലണ്ടന്‍: വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്ക് അയവ് വരുന്നതിന്റെ ശക്തമായ സൂചനകള്‍ക്കായാണ് ബാങ്ക് മേധാവികള്‍ തിരച്ചില്‍ നടത്തുന്നത്. നിലവില്‍ 5.25 ശതമാനത്തില്‍ തുടരുന്ന നിരക്കുകളില്‍ മാറ്റം വരാന്‍ ഇടയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഈ നിലയിലാണ് അടിസ്ഥാന നിരക്ക്. ഇതോടെ ഹോം ലോണ്‍ സമ്മര്‍ദം കുറയാന്‍ കടമെടുപ്പുകാര്‍ കൂടുതല്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.

Full Story
  06-05-2024
കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അല്ലാഹു അക്ബര്‍ മുഴക്കി ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍

ലണ്ടന്‍: ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കി ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍. ലീഡ്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് 42-കാരനായ മോതിന്‍ അലി ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ ജനങ്ങള്‍ക്കാണ് ഇയാള്‍ സമര്‍പ്പിച്ചത്. മൂന്ന് മക്കളുടെ പിതാവായ ഈ അക്കൗണ്ടന്റ് കുടുംബ ഗാര്‍ഡനിംഗ് ബ്ലോഗ് നടത്തുന്നുണ്ട്. 'ഞങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഗാസയുടെ ശബ്ദം ഉയര്‍ത്തും. പലസ്തീന്റെ ശബ്ദം ഉയര്‍ത്തും, അല്ലാഹു അക്ബര്‍', വിജയപ്രസംഗത്തില്‍ അലി പറഞ്ഞു. ഇസ്രയേലിനെ വെറുക്കുകയും, ഗാസയെ അനുകൂലിക്കുകയും ചെയ്യുന്ന 40-ലേറെ സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍

Full Story
  06-05-2024
യുകെയില്‍ ജോലി വാഗ്ദാനം ചെയ്തു 10 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍. ദക്ഷിണ കന്നഡ പുത്തൂര്‍ സ്വദേശി നിതിന്‍ പി.ജോയ് ആണ് പിടിയിലായത്. യുകെയില്‍ ജോലി നല്‍കാം എന്ന് വിശ്വസിപ്പിച്ച് കാട്ടാക്കട സ്വദേശിയായ യുവാവില്‍ നിന്ന് 10 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ഗ്ലോബല്‍ പ്ലസ് ഡേ' എന്ന ട്രാവല്‍ ഏജന്‍സിയുടെ നടത്തിപ്പുകാരനാണ് പിടിയിലായ നിതിന്‍. നെയ്യാര്‍ഡാം മരുതുംമൂട് സ്വദേശിയായ നിഖില്‍ എന്ന യുവാവില്‍ നിന്നാണ് പ്രതി പണം തട്ടിയത്.

വിവിധ ഘട്ടങ്ങളിലായി 10,08000 രൂപയും തട്ടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഏജന്‍സി നടത്തിയ തിരിമറിയില്‍ നിഖിലിന്റെ പാസ്പോര്‍ട്ട് ബ്രിട്ടീഷ് എംബസി

Full Story
  05-05-2024
മലയാളി യുവതി യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു: 25-ാം വയസ്സില്‍ വിട പറഞ്ഞത് ഡെര്‍ബിയില്‍ താമസിക്കുന്ന ജെറീന
യുകെയിലെ ഡെര്‍ബിയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. ഡെര്‍ബിക്കു സമീപം ബര്‍ട്ടനില്‍ താമസിക്കുന്ന ജെറീന (25)യാണു മരിച്ചത്. അവിവാഹിതയാണ്. വീട്ടില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മാതാപിതാക്കള്‍ - ജോര്‍ജ്, റോസ്ലി. സദോഹദരിമാര്‍ - മെറീന, അലീന. അങ്കമാലിക്കടുത്തു കറുകുറ്റി സ്വദേശികളാണ് ഈ കുടുംബം. നോട്ടിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണു ജെറീന. വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബത്തെ തീരാക്കണ്ണീരിലാഴ്ത്തി ജെറീനയുടെ വേര്‍പാട്.
Full Story
[461][462][463][464][465]
 
-->




 
Close Window