Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
സാമ്പത്തിക തട്ടിപ്പ് കേസില്‍ ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി വീണ്ടും തള്ളി
reporter

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടി രാജ്യംവിട്ട നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി വീണ്ടും തളളി. 2019 ല്‍ നീരവ് മോദിയുടെ ജാമ്യാപേക്ഷ തളളിയതിന് ശേഷം ഇത് ആദ്യമായിട്ടാണ് കോടതി വീണ്ടും ജാമ്യാപേക്ഷ പരിഗണിച്ചത്.2018 ജനുവരിയിലാണ് നീരവ് മോദി ഇന്ത്യയില്‍ നിന്ന് പുറത്തുകടന്നത്. ഇതിന് പിന്നാലെയാണ് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്.

ഇതേ സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പുതിയ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജി ജോണ്‍ സാനി ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ പോലും പ്രതി വീഴ്ച വരുത്താന്‍ സാദ്ധ്യതയുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. വഞ്ചനാക്കുറ്റമാണ് പ്രതിക്കെതിരെ ഉളളതെന്നും അതുകൊണ്ടു തന്നെ ജാമ്യം അനുവദിക്കാനാകില്ലെന്നും പറഞ്ഞാണ് ജാമ്യാപേക്ഷ തളളുകയാണെന്ന് കോടതി വ്യക്തമാക്കിയത്.സിബിഐയുടെയും ഇഡിയുടെയും പ്രത്യേക സംഘവും കോടതിയില്‍ വാദം കേള്‍ക്കാന്‍ എത്തിയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇന്ത്യയിലേക്ക് നാടുകടത്താന്‍ അനുമതി നല്‍കിയ കോടതി ഉത്തരവിനെതിരെ നീരവ് മോദി നല്‍കിയ ഹര്‍ജി യുകെ ഹൈക്കോടതിയും 2022 ല്‍ തളളിയിരുന്നു. സുപ്രീംകോടതിയെ സമീപിക്കാനുളള അനുമതിയും കോടതി നിഷേധിച്ചിരുന്നു.ലണ്ടന്‍ നഗരത്തിന് പുറത്തുളള വാണ്ട്സ് വര്‍ത്ത് ജയിലിലാണ് നീരവ് മോദിയെ പാര്‍പ്പിച്ചിട്ടുളളത്. ഇന്ത്യയുടെ അപേക്ഷയെ തുടര്‍ന്ന് 2019 മാര്‍ച്ച് 19 നാണ് അറസ്റ്റ് ചെയ്തത്.

 
Other News in this category

 
 




 
Close Window