Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
UK Special
  04-05-2024
കാര്‍ഡിഫില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, ഒരാളുടെ നില ഗുരുതരം

കാര്‍ഡിഫ്: കാര്‍ഡിഫില്‍ നടന്ന ഗുരുതരമായ വാഹനാപകടത്തില്‍ നാല് മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എ48,വെയില്‍ ഓഫ് ഗ്ലാമോര്‍ഗനിലെ, ബോണ്‍വില്‍സ്റ്റണ് സമീപമാണ് അപകടം നടന്നത്. കാറില്‍ നാല് മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് സഞ്ചരിച്ചിരുന്നത്. ഒരു ആണ്‍കുട്ടിയും, മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു. വാഹനം ഓടിച്ച വ്യക്തി ഉറങ്ങിപ്പോയതാണെന്ന് സൂചനയുണ്ട്. കുട്ടികളുടെ മാതാപിതാക്കളോട് നാട്ടില്‍ നിന്നും തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒരു വാഹനം മാത്രം ഉള്‍പ്പെട്ട

Full Story
  04-05-2024
മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വോട്ട് ചെയ്യാന്‍ സാധിച്ചില്ല, തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതിയില്ല

ലണ്ടന്‍: തിരിച്ചറിയല്‍ രേഖയില്ലാതെ വോട്ടുചെയ്യാനെത്തിയ മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തിരിച്ചയച്ച് പോളിങ് ഓഫിസര്‍. രാവിലെ സ്വന്തം മണ്ഡലമായിരുന്ന അക്‌സ്ബ്രിഡ്ജിലെ സൗത്ത് ഓക്‌സ്‌ഫോര്‍ഡ്‌ഷെയര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താനായെത്തിയ മുന്‍ പ്രധാനമന്ത്രിയ്ക്കാണ് നിയമം മുറുകെപിടിച്ച പോളിങ് ഓഫിസര്‍ക്കു മുന്നില്‍ ക്ഷമ പറഞ്ഞ് മടങ്ങിപോകേണ്ടി വന്നത്. പിന്നീട് തിരിച്ചറിയല്‍ രേഖയുമായി മടങ്ങിയെത്തി ബോറിസ് വോട്ടു ചെയ്തു. പോളിങ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടുചെയ്യുന്നവര്‍ നിര്‍ബന്ധമായും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ ഹാജരാക്കിയിരിക്കണമെന്ന പുതിയ ഇലക്ഷന്‍ ആക്ട് പാസാക്കിയത് 2022ലെ ബോറിസ് സര്‍ക്കാരാണ്.

Full Story
  04-05-2024
ബ്രിട്ടനിലെ ബ്ലാക്ക്പൂള്‍ സൗത്ത് പാര്‍ലമെന്റ് സീറ്റ് ലേബര്‍ പാര്‍ട്ടിക്ക്

ലണ്ടന്‍: ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് ഒപ്പം നടന്ന ബ്ലാക്ക്പൂള്‍ സൗത്ത് പാര്‍ലമെന്റ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് അട്ടിമറി വിജയം. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ബ്ലാക്ക്പൂള്‍ സൗത്തില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ക്രിസ് വെബ് ആണ് അട്ടിമറി വിജയം നേടിയത്. 7,607 വോട്ടിന്റെ ഭൂരിപക്ഷത്തില്‍, 26% വോട്ടിന്റെ മുന്നേറ്റത്തോടെ ലേബര്‍ പാര്‍ട്ടി സീറ്റ് അനായാസമായി നേടി.

ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡേവിഡ് ജോണ്‍സനാണ് പരാജയപ്പെട്ടത്. 1997 മുതല്‍ 2019 വരെ ബ്ലാക്ക്പൂള്‍ ലേബര്‍ പാര്‍ട്ടിയുടെ കൈവശം

Full Story
  03-05-2024
യുകെയില്‍ ആശുപത്രി വാസത്തിന്റെ പേരില്‍ 8000 പൗണ്ട് തിരിച്ചടയ്ക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു; ഇന്ത്യന്‍ കുടുംബത്തിന് ആശ്വാസം
യുകെയിലെ എന്‍എച്ച്എസ് ആശുപത്രിക്കെതിരേ നിയമ പോരാട്ടം നടത്തിയ ഇന്ത്യന്‍ കുടുംബത്തിന് നീതി ലഭിച്ചു. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചെലവഴിച്ചതിന്റെ പേരില്‍ ചൈല്‍ഡ് കെയര്‍ ബെനഫിറ്റുകള്‍ തിരിച്ച് അടയ്ക്കണമെന്ന ഉത്തരവ് ഗവണ്‍മെന്റ് പിന്‍വലിച്ചു. ചൈല്‍ഡ് കെയര്‍ ബെനഫിറ്റില്‍ അധികമായി കൈപ്പറ്റിയ 8000 പൗണ്ട് തിരിച്ച് അടയ്ക്കാനുള്ള നിര്‍ദേശമാണു പിന്‍വലിച്ചത്. 19 വയസ്സുകാരിയായ സുദിക്ഷ തിരുമലേഷിന്റെ മാതാപിതാക്കളായ തിരുമലേഷിനും രേവതിക്കും ഇതു പുനര്‍ജന്മത്തിനു തുല്യമായ ആശ്വാസമായി മാറി.
ആറ് മാസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ കഴിഞ്ഞതിനാല്‍ യൂണിവേഴ്സല്‍ ക്രെഡിറ്റിന് അര്‍ഹതയില്ലെന്നായിരുന്നു ഡിഡബ്യുപിയുടെ വാദം. കാര്യങ്ങള്‍ കൃത്യമായി വകുപ്പിനെ അറിയിച്ച ശേഷമാണ് പണം ലഭിച്ചതെന്ന് കുടുംബം
Full Story
  03-05-2024
പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ നേട്ടം: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ റഷ്മൂര്‍ പിടിച്ചെടുത്ത് ലേബറുകള്‍ക്ക് ചരിത്ര നേട്ടം
യുകെയില്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. 107 അതോറിറ്റികളിലേക്കും, 11 മേയര്‍ തെരഞ്ഞെടുപ്പുകളുമാണു പൂര്‍ത്തിയായത്. ഇത്രയും ഉള്‍പ്പെടുന്ന ബ്രിട്ടീഷ് ലോക്കല്‍ ഇലക്ഷനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പിന്നിലാക്കി ലേബര്‍ പാര്‍ട്ടി കുതിച്ചുയര്‍ന്നു. കാല്‍നൂറ്റാണ്ടായി കണ്‍സര്‍വേറ്റീവ് നിയന്ത്രണത്തിലുള്ള റഷ്മൂര്‍ നേരിട്ട് പിടിച്ചെടുത്തത് ചരിത്രനേട്ടമായി. നോര്‍ത്ത് ഈസ്റ്റ് ലിങ്കണ്‍ഷയറിലും ടോറികളുടെ പിടിവിട്ടതായി ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രധാനമന്ത്രി സുനാകിനും ഇത് നിര്‍ണ്ണായകമാണ്. പുതിയ പാര്‍ട്ടിയായ റിഫോം യുകെയുടെ പ്രകടനവും ടോറികള്‍ക്ക് കനത്ത തിരിച്ചടിയാണ്.
ലേബര്‍ പാര്‍ട്ടി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലേക്ക് എത്തുന്നതിന്റെ പ്രാഥമിക
Full Story
  03-05-2024
ബ്രിട്ടനിലെ സ്‌കിന്‍ ക്യാന്‍സര്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷം ജനങ്ങളും സണ്‍ബെഡുകള്‍ ഉപയോഗിക്കുന്നവരെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: കൃത്രിമ സൂര്യപ്രകാശം പുറപ്പെടുവിച്ച് സൗന്ദര്യ വര്‍ദ്ധക ടാന്‍ ഉണ്ടാക്കുന്ന ഉപകരണമായ സണ്‍ബെഡുകള്‍ ചര്‍മ്മ ക്യാന്‍സറുകള്‍ക്ക് കാരണമാകുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായവരില്‍ നാലിലൊന്ന് പേര്‍ ഇപ്പോഴും സണ്‍ബെഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇവ ഉണ്ടാക്കുന്ന അപകടസാധ്യതയെ കുറിച്ച് അറിവില്ല. ലവ് ഐലന്‍ഡ് പോലുള്ള റിയാലിറ്റി ടിവി ഷോകളിലെ മത്സരാര്‍ത്ഥികളെപ്പോലെ തങ്ങളുടെ ശരീരത്തിലും ടാന്‍ വേണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരാണ് പട്ടികയില്‍ മുന്നില്‍. അതേസമയം സണ്‍ബെഡുകള്‍ ഉപയോഗിക്കുന്നത് മൂലയുള്ള ഭവിഷ്യത്ത് എല്ലാവരും അറിഞ്ഞിരിക്കണം എന്ന് ചാരിറ്റി മെലനോമ ഫോക്കസിലെ

Full Story
  03-05-2024
ലോക്കല്‍ കൗണ്‍സിലിലെ ആദ്യ ഫലസൂചനകള്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലം

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും നടന്ന ലോക്കല്‍ കൗണ്‍സിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വര്‍ഷങ്ങളായി ടോറികള്‍ കൈവശം വച്ചിരുന്ന പല കൗണ്‍സിലുകളും ഇപ്രാവശ്യം ലേബര്‍ പാര്‍ട്ടി പിടിച്ചടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനലായാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളെ നിരീക്ഷകര്‍ കാണുന്നത്. ഇംഗ്ലണ്ടില്‍ ഉടനീളം 107 കൗണ്‍സിലുകളിലേയ്ക്കും 11 മേയര്‍ സ്ഥാനത്തേയ്ക്കും നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആണ് പുരോഗമിക്കുന്നത്. കണ്‍സര്‍വേറ്റീവ് എംപി സ്‌കോട്ട് ബെന്റണ്‍ രാജിവച്ച ഒഴിവില്‍ ബ്ലാക്ക്പൂള്‍ സൗത്ത്

Full Story
  03-05-2024
എന്‍എച്ച്എസിനെതിരെ ജീവന്‍ നിലനിര്‍ത്താന്‍ നിയമപോരാട്ടം നടത്തിയ മലയാളി കുടുംബത്തിന് 8000 പൗണ്ടിലേറെ ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് തിരിച്ചടയ്‌ക്കേണ്ട

ലണ്ടന്‍: എന്‍എച്ച്എസിന് എതിരെ ആശുപത്രി കിടക്കയില്‍ നിന്നും സ്വന്തം ജീവന്‍ നിലനിര്‍ത്താനായി നിയമപോരാട്ടം നടത്തി മരണമടഞ്ഞ ഇന്ത്യന്‍ വംശജയുടെ കുടുംബത്തിന് ആശ്വാസം. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചെലവഴിച്ചതിന്റെ പേരില്‍ ചൈല്‍ഡ് കെയര്‍ ബെനഫിറ്റുകള്‍ തിരിച്ച് അടയ്ക്കണമെന്ന ഉത്തരവാണ് ഗവണ്‍മെന്റ് പിന്‍വലിച്ചത്. 19-കാരിയായ സുദിക്ഷ തിരുമലേഷിന്റെ മാതാപിതാക്കളായ തിരുമലേഷിനോടും, രേവതിയോടുമാണ് ചൈല്‍ഡ് കെയര്‍ ബെനഫിറ്റില്‍ അധികമായി കൈപ്പറ്റിയ 8000 പൗണ്ട് തിരിച്ച് അടയ്ക്കാന്‍ നിര്‍ദ്ദേശം വന്നത്. അവസാനത്തെ ആറ് മാസം ആശുപത്രിയില്‍ ചെലവഴിച്ചെന്ന പേരിലായിരുന്നു ഈ നിര്‍ദ്ദേശം. ജോലിക്ക് പോലും പോകാതെ മകളെ പരിചരിക്കാന്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ തുടരേണ്ടി

Full Story
[463][464][465][466][467]
 
-->




 
Close Window