Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
UK Special
  18-04-2024
യുകെയില്‍ ബ്രക്‌സിറ്റ് കാരണം മരുന്ന് ക്ഷാമം രൂക്ഷമായെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രക്സിറ്റ് യുകെയില്‍ മരുന്ന് ക്ഷാമം കൂടുതല്‍ വഷളാക്കിയതായി ഗവേഷണങ്ങള്‍. 2020 നും 2023 നും ഇടയില്‍ യുകെയിലെ മരുന്നുകളുടെ ദൗര്‍ലഭ്യം ഇരട്ടിയിലധികമായി, അതേസമയം ബ്രക്സിറ്റ് പ്രശ്നം കൈകാര്യം ചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിനെ ഇത് ദുര്‍ബലപ്പെടുത്തിയതായി നഫീല്‍ഡ് ട്രസ്റ്റിന്റെ ഗവേഷണം പറയുന്നു. 2020 ജനുവരിയില്‍ യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം, ആന്റിബയോട്ടിക്കുകളും അപസ്മാരത്തിനുള്ള മരുന്നുകളും ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം സാധാരണ ആയി മാറിയെന്ന് തിങ്ക്ടാങ്ക് പറഞ്ഞു. മരുന്ന് കമ്പനികള്‍ കഴിഞ്ഞ വര്‍ഷം 1,600-ലധികം തവണ ക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി, 2020 ല്‍ ഇത് 648 ആയി ഉയര്‍ന്നു, നികുതിദായകന്‍ അവരുടെ സാധാരണ വിലയേക്കാള്‍ കൂടുതല്‍ മരുന്നുകള്‍

Full Story
  18-04-2024
പണം നല്‍കാതെ ബാഗെടുത്തു, യുവാവിനെ പുറത്താക്കി

ലണ്ടന്‍: തികച്ചും നിരുപദ്രവകരമെന്ന് വിശ്വസിക്കുന്ന കാര്യം വലിയ പ്രശ്നമായി മാറാം. വെറും, 30-60 പെന്‍സ് വിലയുള്ള പുനരുപയോഗിക്കാന്‍ കഴിയുന്ന ബാഗ് പണം നല്‍കാതെ എടുക്കുമ്പോള്‍ അതൊരു മോഷണമായും മാറാം. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും ഒരു ബാഗെടുക്കുന്നത് വലിയ കുറ്റമായി തോന്നിയില്ലെങ്കിലും സിസിടിവി ക്യാമറ പോലുള്ളവ മുന്നിലിരിക്കുമ്പോള്‍ ഇത് കാണുന്നവര്‍ക്ക് അത് മോഷണമായി തന്നെ അനുഭവപ്പെടും. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്തതിന് ശേഷം സാധനങ്ങള്‍ വാങ്ങിയ സെയിന്‍സ്ബറീസ് ജീവനക്കാരന്‍ ഏതാനും ബാഗുകള്‍ എടുത്തതിനാണ് 20 വര്‍ഷക്കാലം ഒപ്പം ജോലി ചെയ്തതൊന്നും പരിഗണിക്കാതെ സൂപ്പര്‍മാര്‍ക്കറ്റ് പുറത്താക്കിയത്.

റോംഫോര്‍ഡിലെ

Full Story
  18-04-2024
അമ്മയ്ക്ക് കുഞ്ഞിനെ മാറിനല്‍കി, സംഭവം എന്‍എച്ച്എസ് ഡോര്‍സെറ്റ് ഫൗണ്ടേഷന്റെ കീഴിലെ പൂള്‍ ആശുപത്രിയില്‍

ലണ്ടന്‍: ഡോര്‍ സെറ്റില്‍ അമ്മയ്ക്ക് മാറി കുഞ്ഞിനെ നല്‍കിയതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അവിടുത്തെ ആശുപത്രി ട്രസ്റ്റ് അറിയിച്ചു. 2023 സെപ്റ്റംബറില്‍ ഡോര്‍സെറ്റിലെ പൂള്‍ ഹോസ്പിറ്റലിലെ പ്രസവ വാര്‍ഡിലാണ് എന്‍എച്ച്എസിന് ആകെ നാണക്കേട് വരുത്തിവെച്ച സംഭവം നടന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഡോര്‍സെറ്റ് എന്‍എച്ച്എസ് ഫൗണ്ടേഷന്റെ കീഴിലാണ് പൂള്‍ ഹോസ്പിറ്റല്‍.

സംഭവത്തില്‍ ട്രസ്റ്റിലെ മിഡ് വൈഫറി ഡയറക്ടര്‍ ലോ റെയ്ന്‍ ഖേദം രേഖപ്പെടുത്തി. അന്വേഷണം നടക്കുകയാണെന്നും അതിനോട് സഹകരിക്കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. തെക്കുകിഴക്കന്‍ ഡോര്‍സെറ്റിലെ പൂള്‍ ഹോസ്പിറ്റല്‍, റോയല്‍

Full Story
  18-04-2024
തങ്ങളുടെ പ്രവചനങ്ങള്‍ കിറുകൃത്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ എപ്പോള്‍ കുറയ്ക്കും? മോര്‍ട്ട്ഗേജുകള്‍ എടുത്തിട്ടുള്ള സകല ആളുകളും ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ പെട്ടെന്നൊരു വെട്ടിക്കുറവ് പ്രതീക്ഷിക്കേണ്ടെന്ന നിലപാടിലാണ് സാമ്പത്തിക വിപണികള്‍. എന്നാല്‍ വിപണി പ്രതീക്ഷിച്ച തോതില്‍ പണപ്പെരുപ്പം കുറഞ്ഞില്ലെന്നതില്‍ അത്ഭുതമൊന്നും കാണുന്നില്ലെന്ന നിലപാടാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍. വിപണി കണക്കുകൂട്ടിയ നിലവാരത്തില്‍ പണപ്പെരുപ്പം കുറഞ്ഞില്ലെന്നതില്‍ തനിക്ക് ആശങ്കയില്ലെന്ന് വ്യക്തമാക്കിയ ആന്‍ഡ്രൂ ബെയ്ലി അടുത്ത മാസം ഗവണ്‍മെന്റും, ബാങ്കും ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം കുത്തനെ കുറയുമെന്നും

Full Story
  18-04-2024
ഇംഗ്ലണ്ടിലെ പോലീസ് സേനയില്‍ വിശ്വാസമില്ല, 40 ശതമാനത്തിന് മാത്രമാണ് വിശ്വാസം

ലണ്ടന്‍: പോലീസ് ഒരു സമൂഹത്തെ സംബന്ധിച്ച് സുപ്രധാനമാണ്. നിയമപാലനം നടത്തുക മാത്രമല്ല, നിയമവിരുദ്ധ നീക്കങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മനസ്സുകളെ തടഞ്ഞ് നിര്‍ത്താനും സജീവമായി ഇടപെടുന്ന പോലീസ് സേനയ്ക്ക് സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടനിലെ പോലീസ് സേനകള്‍ എവിടെ നില്‍ക്കുന്നുവെന്നതിന്റെ ഉത്തരം കേട്ടാല്‍ ആരും അമ്പരക്കും. ഇംഗ്ലണ്ടിലെ ജനങ്ങളില്‍ പത്തില്‍ നാല് പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പോലീസ് സേനകളെ വിശ്വാസമെന്നാണ് ഗവേഷണത്തില്‍ വ്യക്തമാകുന്നത്. യുകെയിലെ ഏറ്റവും വലിയ സേനയായ മെട്രോപൊളിറ്റന്‍ പോലീസിന്റെ വിശ്വാസ്യത സര്‍വ്വകാല തകര്‍ച്ചയാണ് നേരിടുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഇംഗ്ലണ്ടിലെ

Full Story
  17-04-2024
യുകെയില്‍ ലക്ഷത്തിലേറെ ആളുകള്‍ രോഗമാണെന്നു നുണ പറഞ്ഞ് സിക്ക് ലീവ് എടുത്ത് വീട്ടിലിരിക്കുന്നു: കണക്ക് പുറത്തു വിട്ടത് എന്‍എസ്ഒ
സിക്ക് ലീവ് എടുത്തു വീട്ടിലിരിക്കുന്നവരുടെ എണ്ണം ലക്ഷം കടക്കുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്കുകളില്‍ 16000 പേരുടെ വര്‍ദ്ധനയാണ് ഉണ്ടായതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. സാമ്പത്തികമായി ആക്ടീവല്ലാത്ത, 16 മുതല്‍ 64 വയസ് വരെയുള്ള 30.1 ശതമാനം പേരാണ് ദീര്‍ഘകാല രോഗങ്ങളുടെ പേരില്‍ തൊഴില്‍ രംഗത്ത് നിന്നും മറഞ്ഞിരിക്കുന്നത്.

യുവാക്കള്‍ ദീര്‍ഘകാല രോഗത്തിന്റെ പേരില്‍ തൊഴിലിന് പോകാതിരിക്കുന്നത് ഇവരുടെ കരിയറുകളെ തന്നെ അപകടത്തിലാക്കുന്നതായി ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി. '1990-കള്‍ക്ക് ശേഷം അനാരോഗ്യത്തിന്റെ പേരില്‍ സാമ്പത്തികമായി ആക്ടീവല്ലാത്ത ആളുകളുടെ എണ്ണം കുതിച്ചുയരുന്ന ഘട്ടത്തിലാണ് ബ്രിട്ടന്‍
Full Story
  17-04-2024
യുകെയില്‍ നിന്നു ഗള്‍ഫ് വഴി നാട്ടിലേക്കു പോകുന്നവരുടെ ശ്രദ്ധയ്ക്ക്: യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ കനത്ത മഴയാണ്, റോഡുകളില്‍ വെള്ളം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേയ്ക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി. ഫ്‌ലൈ ദുബായുടെയും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെയും കൊച്ചി - ദുബായ് സര്‍വീസ്, ഇന്‍ഡിഗോയുടെ കൊച്ചി - ദോഹ സര്‍വീസ്, എയര്‍ അറേബ്യയുടെ കൊച്ചി - ഷാര്‍ജ സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്. ഏതാനും സര്‍വീസുകള്‍ വൈകിയിട്ടുമുണ്ട്.

യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ശക്തിപ്രാപിച്ചത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങള്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയി. കെട്ടിടാവശിഷ്ടങ്ങളും മറ്റും വീണ് വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. പലയിടങ്ങളിലും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. സ്‌കൂള്‍പഠനം
Full Story
  17-04-2024
യുകെ സമ്പദ് വ്യവസ്ഥ തിരിച്ചുവരുമെന്ന് ഐഎംഎഫ്, ആത്മവിശ്വാസത്തില്‍ ചാന്‍സലറും

ലണ്ടന്‍: യുകെയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് അത്ര സുഖകരമായ പ്രവചനങ്ങളല്ല ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നടത്താറുള്ളത്. ഇതില്‍ ഭൂരിഭാഗം പ്രവചനങ്ങളും അട്ടിമറിച്ച് രാജ്യം മുന്നേറുന്ന കാഴ്ചയും പതിവാണ്. 2024-ല്‍ യുകെ ജിഡിപി കേവലം 0.5% വളര്‍ച്ച മാത്രമാണ് നേടുകയെന്നാണ് ഐഎംഎഫിന്റെ പുതിയ പ്രവചനം. സമ്പദ്ഘടനയുടെ മികവിന് പകരം ഉയരുന്ന ജനസംഖ്യയാണ് ഇതിന് ഊര്‍ജ്ജം പകരുകയെന്നും ഐഎംഎഫ് പറയുന്നു. അതേസമയം കുറയുന്ന പണപ്പെരുപ്പവും, താഴുന്ന പലിശ നിരക്കുകളും ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഗവണ്‍മെന്റ്. യുകെയുടെ ജിഡിപി കുടിയേറ്റക്കാരുടെ വരവിന്റെ ബലത്തിലാണ് മുന്നേറുന്നതെന്നാണ് ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക്

Full Story
[473][474][475][476][477]
 
-->




 
Close Window