|
|
|
|
|
| യുകെയില്‍ പത്തു ദിവസത്തേക്ക് മഴയെത്തുന്നു, താപനില കുത്തനെ താഴും |
ലണ്ടന്‍: വരണ്ട കാലാവസ്ഥയില്‍ വീക്കെന്‍ഡ് ആസ്വദിച്ചതിന് പിന്നാലെ യുകെയിലേക്ക് മഴയുടെ വരവ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴയുടെ ആരംഭമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇത് 10 ദിവസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് സൂചന. യുകെയിലെ മിക്ക പ്രദേശങ്ങളിലും ഓരോ ദിവസവും മഴ പെയ്യുമെന്നാണ് ബിബിസി വെതര്‍ കണക്കുകൂട്ടുന്നത്. ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ പെയ്തിറങ്ങും. അതേസമയം വെയില്‍സിലെയും, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെയും ഭാഗങ്ങളില്‍ ഇന്ന് മുതല്‍ തന്നെ മഴയ്ക്ക് ആരംഭമാകും.
ആഴ്ചയുടെ ആരംഭത്തില്‍ ശരാശരി താപനില 9 മുതല്‍ 12 ഡിഗ്രി വരെയാകും. അതേസമയം തണുപ്പുള്ള |
|
Full Story
|
|
|
|
|
|
|
| കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് യുകെയില്‍ തുടരാന്‍ അനുമതി |
ലണ്ടന്‍: ബലാത്സംഗ കേസിലെ പ്രതിയെ പോലും നാടുകടത്താന്‍ ശേഷിയില്ലാതെ ബ്രിട്ടന്‍! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്കാണ് നാടുകടത്തലില്‍ നിന്നും മാനസിക ആരോഗ്യത്തിന്റെ പേരില്‍ ഇളവ് ലഭിച്ചത്. കൗമാരക്കാരിയായ പെണ്‍കുട്ടിയെ അക്രമിച്ച കേസില്‍ ജയിലിലായിരുന്ന കുറ്റവാളിയെ 2014-ലാണ് ചവിട്ടിപ്പുറത്താക്കാന്‍ ഉത്തരവ് വന്നത്. എന്നാല്‍ ഈസ്റ്റ് ആഫ്രിക്കയിലെ എറിത്രിയ സ്വദേശിയായ കുറ്റവാളി തനിക്ക് വിഷാദത്തിന് ചികിത്സ ലഭിക്കില്ലെന്ന വാദം ഉന്നയിച്ചാണ് അപ്പീല്‍ നല്‍കിയത്.
സ്വന്തം നാട്ടിലേക്ക് മടങ്ങിയാല്‍ ഇയാള്‍ സ്വയം ജീവനെടുക്കാനാണ് സാധ്യതയെന്ന് ഡോക്ടര്‍ സാക്ഷിമൊഴി നല്‍കിയതോടെയാണ് അപ്പീല്‍ വിജയിച്ചത്. സൈനിക സേവനം |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ ശല്യം ചെയ്യല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് 1.7 ശതമാനം പേര്‍ മാത്രം |
ലണ്ടന്‍: ബ്രിട്ടനിലെ പോലീസിന് നാട്ടുകാരുടെ ജീവിതത്തിന് സമാധാനം നല്‍കാനുള്ള സമയമില്ലാത്ത അവസ്ഥയാണ്. ഇത് ഒരിക്കല്‍ കൂടി വ്യക്തമാക്കി ശല്യം ചെയ്യല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ശതമാന കണക്കുകള്‍ പുറത്തുവന്നത് ഞെട്ടല്‍ സമ്മാനിക്കുകയാണ്. കേവലം 1.7% ശല്യപ്പെടുത്തല്‍ കേസുകളാണ് ശിക്ഷയില്‍ കലാശിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഈ കുറ്റകൃത്യം പോലീസ് കൈകാര്യം ചെയ്യുന്നതിലെ സ്ഥാപനപരമായ പ്രശ്നങ്ങളിലേക്കാണ് അന്വേഷണം വിരല്‍ചൂണ്ടുന്നത്. ഇതുകൂടാതെ ഇത്തരം ശല്യക്കാര്‍ മറ്റ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് സംബന്ധിച്ച് പകുതി പോലീസ് സേനകളും രേഖകള്‍ സൂക്ഷിക്കുന്നില്ല.
കൊലയാളികള്‍ പലപ്പോഴും ഇത്തരം ശല്യം ചെയ്യല്‍ |
|
Full Story
|
|
|
|
|
|
|
| 2024 ലെ ലണ്ടന്‍ ടിഎസ് എസ് മിനി മാരത്തണില്‍ മലയാളി സഹോദരികള്‍ക്ക് മെഡല്‍ |
ലണ്ടന്‍: വെസ്റ്റ് മിനിസ്റ്ററില്‍ നടന്ന ലണ്ടന്‍ മിനി മാരാത്തോണില്‍ മലയാളി സഹോദരിമാര്‍ക്ക് നേട്ടം. ചാലക്കുടി സ്വദേശികളായ ഷീജോ മല്‍പ്പാനും സിനി ഷീജോയുമാണ് ലണ്ടന്‍ മിനി മാരാത്തോണില്‍ മെഡല്‍ സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇവര്‍ മാരാത്തോണില്‍ പങ്കെടുക്കുത്തത്. ഇവരുടെ പിതാവായ ഷീജോ മല്‍പ്പാന്‍ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തത്തിന്റെ മുന്‍ പ്രസിഡന്റാണ്. അമ്മ സിനി ലണ്ടന്‍ ബാര്‍ട്ട്‌സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ഡയബടീസ് ക്ലിനിക്കല്‍ നേഴ്‌സ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നിന്ന് ഇയു രാജ്യങ്ങളില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ചര്‍ച്ച |
ലണ്ടന്‍: ബ്രക്സ്റ്റിന്റെ വരവോടെ യുകെയില്‍ നിന്നുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നതിന് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരുന്നു. ഇതോടെ പഠനത്തിനും ജോലിക്കായും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഇ യു രാജ്യങ്ങളില്‍ ചെന്നിരുന്നു യുകെ ജനതയ്ക്കു അത് തിരിച്ചടിയായി. ഇപ്പോഴിതാ യുകെയില്‍ നിന്നുള്ളവര്‍ക്ക് യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നതിനുള്ള നിയന്ത്രണങ്ങളില്‍ പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തുവനാണ് ശ്രമം. ഇതിനായുള്ള ഔപചാരിക ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. യുകെയുമായി ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അംഗരാജ്യങ്ങളുടെ |
|
Full Story
|
|
|
|
|
|
|
| അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സ്റ്റാമ്പ് ഡ്യൂട്ടിയും നാഷണല്‍ ഇന്‍ഷൂറന്‍സും വെട്ടിക്കുറച്ചേക്കും |
ലണ്ടന്‍: അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സ്റ്റാമ്പ് ഡ്യൂട്ടിയും, നാഷണല്‍ ഇന്‍ഷുറന്‍സും വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി ചാന്‍സലര്‍ ജെറമി ഹണ്ട്. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് മുന്‍പ് സാമ്പത്തിക ഇടപെടല്‍ നടത്തുമെന്ന് നേരത്തെ ഹണ്ട് സൂചന നല്‍കിയിരുന്നു. വീട് വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കുന്ന പരിധി 250,000 പൗണ്ടിന് പകരം 300,000 പൗണ്ടിലേക്ക് ഉയര്‍ത്താന്‍ ട്രഷറി ഒരുങ്ങുന്നതായാണ് ടൈംസ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഓട്ടം സ്റ്റേറ്റ്മെന്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഇതോടെ വീട് വാങ്ങുന്ന പകുതി പേര്‍ക്കും നികുതി ഒഴിവാകുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.
സ്പ്രിംഗ് |
|
Full Story
|
|
|
|
|
|
|
| 2025 ഓടെ ഇ-വിസകള്‍ നടപ്പാക്കുമെന്ന് യുകെ, രേഖകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കും |
ലണ്ടന്‍: ബോര്‍ഡര്‍, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെയും, ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗഗമായി ഇ-വിസകള്‍ നടപ്പാക്കുന്നത് പ്രാബല്യത്തില്‍ വരുത്തി യുകെ. പേപ്പര്‍ രേഖകളുള്ള ലക്ഷക്കണക്കിന് വിസക്കാരെ 2025-ഓടെ പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇ-വിസയിലേക്ക് മാറ്റാനാണ് യുകെയുടെ പദ്ധതി. ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് എന്നറിയപ്പെടുന്ന പേപ്പര്‍ ഇമിഗ്രേഷന്‍ രേഖകള്‍ കൈയിലുള്ളവര്‍ക്ക് ഹോം ഓഫീസ് ഇമെയിലുകള്‍ അയച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ഇമെയില്‍ ലഭിക്കുന്നവരോട് യുകെ വിസാസ് & ഇമിഗ്രേഷന്‍ (യുകെവിഐ) അക്കൗണ്ട് തയ്യാറാക്കി ഇ-വിസ നേടാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഘട്ടംഘട്ടമായാണ് പദ്ധതിയുടെ നടപ്പാക്കല്‍, 2024 സമ്മറില്‍ എല്ലാ ബിആര്‍പി |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നീലക്കുറിഞ്ഞി പൂത്തു, അപൂര്‍വ കാഴ്ച കാണാന്‍ വന്‍ ജനത്തിരക്ക് |
ലണ്ടന്‍: അപൂര്‍വമായി പൂക്കുന്ന ചെടികളെക്കുറിച്ച് കേട്ടിട്ടില്ലേ? പൂവിടുന്നതില്‍ മാത്രമല്ല, രൂപത്തിലും മറ്റ് ചെടികളില്‍ നിന്നും വേറിട്ട് നിന്ന് അപൂര്‍വത സൃഷ്ടിക്കുന്ന ഒരു ചെടിയുണ്ട്, ചിലെയിലെ ആന്‍ഡിസ് പര്‍വതമേഖലയില്‍ കാണപ്പെടുന്ന പുയ ആല്‍പെട്രിസ് എന്ന ചെടിയാണ് ഇത്. രൂപത്തിലെ വ്യത്യസ്തതകൊണ്ട് തന്നെ ഈ ചെടി 'അന്യ?ഗ്രഹ ചെടി'യെന്നും അറിയപ്പെടാറുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചെടി പൂവിട്ടിരിക്കുകയാണ്. ഈ അപൂര്‍വ കാഴ്ച കാണാന്‍ ബ്രിട്ടനിലിപ്പോള്‍ വന്‍ തിരക്കാണ്. ബ്രിട്ടനിലെ ബര്‍മിങ്ങാം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍നിലെ പുയ ആന്‍ഡിസ് ചെടിയാണ് ഇപ്പോള്‍ പുഷ്പിച്ചിരിക്കുന്നത്. പത്തുവര്‍ഷത്തിലേറെ സമയമെടുത്താണ് ഈ ചെടികള്‍ പുഷ്പിക്കുന്നത്. പക്ഷെ, |
|
Full Story
|
|
|
|
| |