Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
UK Special
  20-04-2024
ആയിരക്കണക്കിന് രോഗികള്‍ സിടി, എംആര്‍ഐ ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നത് 28 ദിവസങ്ങള്‍

ലണ്ടന്‍: ചികിത്സകള്‍ ആരംഭിക്കാന്‍ ടെസ്റ്റ് ഫലങ്ങള്‍ ലഭിക്കേണ്ടത് സുപ്രധാനമാണ്. എന്നാല്‍ എന്‍എച്ച്എസില്‍ രോഗികള്‍ക്ക് ടെസ്റ്റുകള്‍ നടത്തിയാല്‍ ഫലം ലഭിക്കാന്‍ ആഴ്ചകളുടെ കാത്തിരിപ്പ് വേണ്ടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എംആര്‍ഐ പോലുള്ള സുപ്രധാന പരിശോധനകള്‍ക്ക് വിധേയമായ ശേഷം 28 ദിവസത്തിലേറെയാണ് ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ഇംഗ്ലണ്ട് നടത്തിയ 46.2 മില്ല്യണ്‍ ഇമേജിംഗ് ടെസ്റ്റ് വിവരങ്ങളാണ് റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകള്‍ പരിശോധിച്ചത്. ഏകദേശം 344,960 സിടി, എംആര്‍ഐ, മറ്റ് സങ്കീര്‍ണ്ണ സ്‌കാന്‍ ഫലങ്ങളാണ് 28 ദിവസത്തിലേറെ വൈകി ലഭിച്ചത്. 745,290

Full Story
  19-04-2024
ലണ്ടനിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മലയാളി യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍: കോട്ടയം സ്വദേശിയായ എന്‍.കെ. അരുണിന്റെ മൃതദേഹമാണു കണ്ടെത്തിയത്
യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവാവ് മരിച്ച നിലയില്‍. കോട്ടയം സ്വദേശിയായ എന്‍.കെ. അരുണിന്റെ മൃതദേഹമാണു കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്നാണു മൃതദേഹം കണ്ടെത്തിയത്. ലണ്ടനിലെ പ്രിന്‍സ് അലക്സാന്‍ഡ്ര ഹോസ്പിറ്റലില്‍ നഴ്സാണ് അരുണ്‍. ഇദ്ദേഹം യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. നാലഞ്ചു മാസം മുന്‍പാണ് അരുണിന്റെ ഭാര്യ ഇവിടേക്ക് എത്തിയത്.
ഭര്‍ത്താവിന്റെ പൊടുന്നനെയുള്ള വേര്‍പാടില്‍ അവശയായ ഭാര്യയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ സുഹൃത്തുക്കളുടെ വീട്ടിലാണുള്ളത്. അരുണിന്റെ കൂടെ പഠിച്ചിരുന്നവരുടെ വാട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് മരണ വാര്‍ത്ത പുറത്തറിഞ്ഞത്.
Full Story
  19-04-2024
യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ലണ്ടനില്‍

ലണ്ടന്‍: ഇന്ത്യയില്‍ ഇത് തിരഞ്ഞെടുപ്പ് കാലമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇന്ന് തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ആരംഭിക്കുകയാണ്. യുകെയിലും ഈ വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് വ്യാപകമായി പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോഴും യുകെയും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ യാഥാര്‍ത്ഥ്യമാകാനുള്ള ചര്‍ച്ചകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇരുരാജ്യങ്ങളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാന്‍ പോകുന്നത്. ചര്‍ച്ചകള്‍ തുടരാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നിലവില്‍ ലണ്ടനില്‍ എത്തിയിട്ടുണ്ടെന്നാണ്

Full Story
  19-04-2024
യുകെയില്‍ മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയില്‍ മൂന്നും നാലും വയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഈ പ്രായ പരുധിയിലുള്ള കുട്ടികള്‍ നാലിലൊന്നു പേര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉണ്ട്. 13 വയസ്സിന് താഴെയുള്ള കുട്ടികളില്‍ പകുതി പേരും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും ആണ് കണ്ടെത്തിയിരിക്കുന്നത് . കുട്ടികളുടെ ഫോണ്‍ , സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ച് പുറത്തുവരുന്ന കണക്കുകളില്‍ പലതും ഞെട്ടിക്കുന്നവയാണ്. അഞ്ചുമുതല്‍ ഏഴ് വയസ്സുവരെയുള്ള കുട്ടികളില്‍ 38 ശതമാനം പേരാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് . ഒരു വര്‍ഷം മുമ്പ് ഇത് 30 ശതമാനം മാത്രമായിരുന്നു. കൂടാതെ ഇവരില്‍ 76 ശതമാനം പേരും ടാബ് ലെറ്റ് ഉപയോഗിക്കുന്നവരാണ്.

Full Story
  19-04-2024
സ്‌കോട്ട്‌ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണു രണ്ടു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മരണം

ലണ്ടന്‍: സ്‌കോട്ട് ലന്‍ഡിലെ ഒരു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രത്തിലെ ജലാശയത്തില്‍ വീണ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. ജിത്തു എന്ന് വിളിക്കുന്ന 26 കാരനായ ജിതേന്ദ്രനാഥ് കരുതുരി, 22 കാരനായ ബോലിസെടി ചാണക്യ എന്നിവരാണ് മരിച്ചത്. പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ട, അതിമനോഹരമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ലിന്‍ ഓഫ് ടമ്മെലിലെ ജലാശയത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ എമര്‍ജന്‍സി സര്‍വ്വീസുകാര്‍ കണ്ടെത്തിയത്. ഗാരി നദിയും ടമ്മെല്‍ നദിയും സംഗമിക്കുന്ന ഇവിടം പെര്‍ത്ത്ഷയറിലെ പിറ്റ്ലോക്രിയില്‍ നിന്നും വടക്ക് പടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്.

ഡണ്‍ഡീ യൂണിവെഴ്‌സിറ്റിയിലെ നാല് വിദ്യാര്‍ത്ഥികള്‍ ഇവിടെ

Full Story
  19-04-2024
സിക്ക് നോട്ടുകളുടെ പേരില്‍ ബ്രിട്ടനില്‍ ജോലിക്ക് പോകാത്തവര്‍ ലക്ഷക്കണക്കിന് പേര്‍

ലണ്ടന്‍: ബ്രിട്ടനില്‍ സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിക്ക് പോകാതിരിക്കുന്നത് ലക്ഷങ്ങളാണ്. ഇവര്‍ രാജ്യത്തിന് സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരവും ചെറുതല്ല. ഈ ഘട്ടത്തിലാണ് സിക്ക് നോട്ട് സംസ്‌കാരത്തിന് എതിരെ പടപൊരുതാന്‍ ഉറച്ച് പ്രധാനമന്ത്രി ഋഷി സുനാക് രംഗത്തിറങ്ങുന്നത്. സാധാരണ ആശങ്കകളെയും വലിയ പ്രശ്നമായി ഊതിപ്പെരുപ്പിച്ച് മാനസിക ആരോഗ്യ അവസ്ഥയായി കാണുന്നത് അപകടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗത്തിന്റെ പേരുപറഞ്ഞ് ജോലിക്ക് പോകാതിരിക്കുന്നത് കുറയ്ക്കാനുള്ള നടപടികളും ഗവണ്‍മെന്റ് കൈക്കൊള്ളും. ഇതിന്റെ ഭാഗമായി ഫിറ്റ് നോട്ട് നല്‍കാനുള്ള അവകാശം ജിപിമാരില്‍ നിന്നും മാറ്റി വര്‍ക്ക്, ഹെല്‍ത്ത് പ്രൊഫഷണല്‍ ടീമിനെ ഏല്‍പ്പിക്കാനുള്ള പദ്ധതിയാണ് ഗവണ്‍മെന്റ്

Full Story
  19-04-2024
കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പണപ്പെരുപ്പം, പലിശ നിരക്ക് വെട്ടിക്കുറച്ചേക്കും

ലണ്ടന്‍: കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കിലെത്തി ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥ. പണപ്പെരുപ്പ സൂചികയിലെ ഈ കുറവിന് കാരണം മാംസം ഉള്‍പ്പെടെയുള്ള ചില ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിലുണ്ടായ ഇടിവാണ്. പന്നിയിറച്ചി, ചോക്ലേറ്റ് ബിസ്‌കറ്റുകള്‍, ഫര്‍ണിച്ചറുകള്‍, ക്ലീനിങ് സാമഗ്രികള്‍ എന്നിവയുടെ വിലയാണ് കുറഞ്ഞത്. ചിക്കന്‍, ചീസ്, ബ്രഡ്, പാല്‍, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ കുറവില്ലെങ്കിലും, വില വര്‍ധനയുടെ തോത് കുറഞ്ഞു.

ഇതാണ് പണപ്പെരുപ്പ നിരക്ക് 11.1 ശതമാനത്തില്‍ നിന്നും മൂന്നര ശതമാനത്തില്‍ താഴേയ്ക്ക് ഏത്താന്‍ കാരണം. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതോടെ, പലിശ നിരക്കിലും

Full Story
  18-04-2024
യുകെയില്‍ പുകവലി നിരോധന നിയമം ആദ്യ കടമ്പ കടന്നു: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് നടത്തുന്നത് ചരിത്രത്തിലെ വലിയ നീക്കം
പുകവലി നിരോധിക്കുന്ന ബില്‍ പാസാക്കുന്നതിന്റെ ആദ്യ കടമ്പ പൂര്‍ത്തിയാക്കിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ചരിത്ര നേട്ടത്തിലേക്ക്. യുകെ പാര്‍ലമെന്റില്‍ 67-നെതിരെ 383 വോട്ടുകളുടെ പിന്തുണ നേടി ഈ പദ്ധതിക്ക് എംപിമാര്‍ പിന്തുണ അറിയിച്ചു. നിരവധി പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ മറ്റുള്ളവര്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു. 165 കണ്‍സര്‍വേറ്റീവ് എംപിമാരാണ് പ്രധാനമന്ത്രിയുടെ ബില്ലിന് പിന്തുണ അറിയിക്കാതിരുന്നത്. കോമണ്‍സില്‍ 347 ടോറി അംഗങ്ങളാണുള്ളത്.
ടുബാക്കോ & വേപ്സ് ബില്ലിന്റെ സെക്കന്‍ഡ് റീഡിംഗില്‍ ഹൗസ് ഓഫ് കോമണ്‍സ് മികച്ച പിന്തുണയാണ് രേഖപ്പെടുത്തിയത്. പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന ഘട്ടംഘട്ടമായി നിര്‍ത്താലാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിരോധനം തന്റെ സുപ്രധാന നേട്ടമാക്കാന്‍
Full Story
[472][473][474][475][476]
 
-->




 
Close Window