Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നിന്നു നാട്ടിലെത്തിയ മലയാളി വനിതാ ഡോക്ടര്‍ അറസ്റ്റില്‍: ഒന്നര കോടി കബളിപ്പിച്ചത് ആയുര്‍വേദ ആശുപത്രിയില്‍
Text By: Team ukmalayalampathram
യുകെയില്‍ നിന്നു നാട്ടിലെത്തിയ ഡോക്ടര്‍ അറസ്റ്റില്‍. കോതമംഗലം തൃക്കാരിയൂര്‍ വെളിയത്ത് വിനായകം ഡോ. ലക്ഷ്മി നായര്‍ (25) ആണ് അറസ്റ്റിലായത്. യുകെയില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്ന ഡോ. ലക്ഷ്മി ഡിസംബര്‍ 28ന് നിശ്ചയിച്ചിരുന്ന വിവാഹത്തിനായാണ് നാട്ടില്‍ എത്തിയത്. വ്യാജ ഡിജിറ്റല്‍ രേഖകള്‍ സൃഷ്ടിച്ചും സോഫ്റ്റ്വെയറില്‍ കൃത്രിമം നടത്തിയും ആയുര്‍വേദ ഉപകരണ നിര്‍മാണ കമ്പനിയില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് ലക്ഷ്മിക്ക് എതിരേയുള്ള പരാതി. ലക്ഷ്മിയുടെ അമ്മ രാജശ്രീ എസ്. പിള്ള (52)യേയും പോലീസ് അറസ്റ്റ് ചെയ്തു.
ആയുര്‍വേദ ഉപകരണങ്ങള്‍ നിര്‍മിച്ച് വിദേശങ്ങളില്‍ ഉള്‍പ്പെടെ വില്‍പന നടത്തുന്ന ദ്രോണി ആയുര്‍വേദാസിന്റെ മൂവാറ്റുപുഴയിലെ ഓഫിസിലാണു കൃത്രിമം നടത്തി പണം തട്ടിയത്. കമ്പനിയിലെ അക്കൗണ്ട്‌സ് കം ടെലി മാര്‍ക്കറ്റിങ് ജീവനക്കാരി കോതമംഗലം തൃക്കാരിയൂര്‍ വെളിയത്ത് വിനായകം രാജശ്രീ എസ്. പിള്ള (52), മകള്‍ ഡോ. ലക്ഷ്മി നായര്‍ (25) എന്നിവരാണ് പിടിയിലായത്. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.

കമ്പനിയുടെ ഉപയോക്താക്കള്‍ നല്‍കുന്ന തുക രാജശ്രീയുടെയും മകളുടെയും അക്കൗണ്ടുകളിലേക്കു മാറ്റിയും ഉടമ അറിയാതെ ഉപകരണങ്ങള്‍ വില്‍പന നടത്തിയുമാണു വന്‍തുക തട്ടിയത്. രാജശ്രീ മകള്‍ ലക്ഷ്മി നായരുടെ സഹായത്തോടെയാണു തട്ടിപ്പു നടത്തിയതെന്നാണു പൊലീസ് പറയുന്നത്.പുതുതായി ആരംഭിച്ച കൊച്ചിയിലെ മറ്റൊരു ആയുര്‍വേദ ഉപകരണ നിര്‍മാണ കമ്പനിയിലെ ഉടമസ്ഥരും പങ്കാളിയാണെന്നു കമ്പനി മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ ഉണ്ട്. ഇത് സംബന്ധിച്ച ഡിജിറ്റല്‍ രേഖകളും പൊലീസിനു കൈമാറിയിട്ടുണ്ട്.

ലാഭത്തിലായിരുന്ന കമ്പനി മാസങ്ങളായി നഷ്ടത്തിലായതോടെ പിടിച്ചു നില്‍ക്കാന്‍ വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ വരെ പിരിച്ചു വിട്ടിരുന്നു. ഇതിനിടയിലും ഇവര്‍ തട്ടിപ്പു തുടര്‍ന്നുവെന്നു കമ്പനി അധികൃതര്‍ പറയുന്നു. ആഴ്ചകളോളം നീണ്ട സൂക്ഷ്മ പരിശോധനയും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആണ് തട്ടിപ്പിനു പിന്നില്‍ രാജശ്രീ ആണെന്നു തിരിച്ചറിയാന്‍ സഹായിച്ചത്. രാജശ്രീ എസ്എസ്എല്‍സി ബുക്ക് കൃത്രിമമായി നിര്‍മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. റഷ്യയിലെ വൈദ്യശാസ്ത്ര പഠനത്തിനു ശേഷം യുകെയില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്ന ഡോ. ലക്ഷ്മി ഡിസംബര്‍ 28ന് നിശ്ചയിച്ചിരുന്ന വിവാഹത്തിനായാണ് നാട്ടില്‍ എത്തിയത്. വിവാഹം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുകയും ചെയ്തു.
 
Other News in this category

 
 




 
Close Window