Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
UK Special
  27-05-2026
റോച്ച്‌ഡെയിലില്‍ യുവതി കൊല്ലപ്പെട്ട സംഭവം: 30 വയസ്സുകാരന്‍ പിടിയില്‍

റോച്ച്‌ഡെയില്‍: ട്വീഡേല്‍ സ്ട്രീറ്റിലെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കീലി ആസ്പിനാല്‍ എന്ന 44 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് 30 വയസ്സുകാരനായ യുവാവിനെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക സമയം ഏകദേശം 4 മണിയോടെയാണ് വീട്ടിനുള്ളില്‍ കീലി ആസ്പിനാലിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൃത്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണസംഘം പ്രദേശവാസികളോടും പൊതുജനങ്ങളോടും സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം

Full Story
  26-05-2026
കേംബ്രിഡ്ജ് നഗരസഭയുടെ മുന്‍ മേയര്‍ കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിന്റെ ഹോണററി കൗണ്‍സിലര്‍' പദവി
കേംബ്രിഡ്ജ് നഗരസഭയുടെ മുന്‍ മേയറും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ മലയാളി ബൈജു തിട്ടാലയ്ക്ക് അപൂര്‍വ ആദരം. കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ അദ്ദേഹത്തെ 'ഹോണററി കൗണ്‍സിലര്‍' പദവി നല്‍കി ആദരിച്ചു. കൗണ്‍സിലര്‍ എന്ന നിലയില്‍ ദീര്‍ഘകാലം മികച്ച സേവനം അനുഷ്ഠിച്ച മുന്‍ ജനപ്രതിനിധികള്‍ക്ക് നഗരസഭ നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നാണിത്. കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലില്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും സേവനമനുഷ്ഠിച്ച മുന്‍ കൗണ്‍സിലര്‍മാര്‍ക്കോ, അല്ലെങ്കില്‍ മേയറായി സേവനം ചെയ്തിട്ടുള്ളവരാണെങ്കില്‍ കുറഞ്ഞത് 8 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ളവര്‍ക്കോ സാധാരണയായി ഈ പദവിക്ക് അര്‍ഹത ലഭിക്കും. കൗണ്‍സിലര്‍മാരുടെ അപേക്ഷയോ നിലവിലെ കൗണ്‍സിലര്‍മാരുടെ നിര്‍ദ്ദേശമോ പരിഗണിച്ച് സിവിക് അഫയേഴ്സ് കമ്മിറ്റിയാണ് ആദ്യം
Full Story
  26-05-2026
യുകെയില്‍ ഇന്ത്യന്‍ യുവതിയുടെ കൊലപാതകം: പൊലീസിനെതിരെ കുടുംബം; നാലു ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച കണ്ടെത്തി

ലണ്ടന്‍: വിവാഹത്തിന് ശേഷം യുകെയിലെത്തിയ ഇന്ത്യന്‍ യുവതി ഹര്‍ഷിത ബെല്ല കൊല്ലപ്പെട്ട സംഭവത്തില്‍ യുകെ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭര്‍ത്താവില്‍ നിന്ന് ജീവന് ഭീഷണിയുണ്ടായിരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ഹര്‍ഷിത ആഗ്രഹിച്ചിരുന്നുവെങ്കിലും, രാജ്യം വിടരുതെന്ന് പൊലീസ് നിര്‍ദേശിച്ചതാണ് മകളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് കുടുംബം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നോര്‍ത്താംപ്ടണ്‍ഷയര്‍ പൊലീസിലെ നാല് ഉദ്യോഗസ്ഥര്‍ കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

2024 ഓഗസ്റ്റില്‍ കോര്‍ബിയിലെ വീട്ടില്‍ ഭര്‍ത്താവ് പങ്കജ് ലാംബ ആക്രമിച്ചെന്നാരോപിച്ച് 24 കാരിയായ

Full Story
  26-05-2026
ഇറാന്‍ യുദ്ധം: ബ്രിട്ടന്റെ മോര്‍ട്ട്ഗേജ് വിപണിയില്‍ തിരിച്ചടി; ആദ്യ വീട് വാങ്ങുന്നവര്‍ക്ക് അധിക ബാധ്യത

ലണ്ടന്‍: ഇറാന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ബ്രിട്ടന്റെ മോര്‍ട്ട്ഗേജ് വിപണിയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമാകുന്നു. ഫെബ്രുവരിക്ക് ശേഷം ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഹൗസ് ഡെപ്പോസിറ്റ് ഇനത്തില്‍ ആയിരക്കണക്കിന് പൗണ്ടിന്റെ അധിക ബാധ്യതയാണ് രൂപപ്പെട്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഉയരാന്‍ തുടങ്ങിയതാണ് വിപണിയെ ബാധിച്ചത്. ഭക്ഷ്യവിലയും ഇന്ധനവിലയും ഉയര്‍ന്നതോടെ ഇതിനകം തന്നെ സമ്മര്‍ദത്തിലായിരുന്ന കുടുംബങ്ങള്‍ക്ക് മോര്‍ട്ട്ഗേജ് തിരിച്ചടവ് വര്‍ധന കൂടി വലിയ സാമ്പത്തിക ഭാരമായി മാറുകയാണ്. എസ്റ്റേറ്റ് ഏജന്റുമാരായ സാവില്‍സിന്റെ വിലയിരുത്തല്‍ പ്രകാരം, ഈ നിരക്കുവര്‍ധന ഏറ്റവും

Full Story
  26-05-2026
യുകെയില്‍ മലയാളി യുവാവ് അന്തരിച്ചു

മലപ്പുറം: യുകെയിലെ സൗത്താംപ്ടണില്‍ താമസിച്ചിരുന്ന മോങ്ങം സ്വദേശി നബീല്‍ അന്തരിച്ചു. 37 വയസ്സായിരുന്നു. സെറിബ്രല്‍ വാസ്‌കുലിറ്റിസിനെ തുടര്‍ന്നുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗത്താംപ്ടണില്‍ ഐടി മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. ചേനാട്ട് കുഴിയില്‍ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: റംഷീന. മക്കള്‍: റെഹാന്‍, റെയ്‌ന. സഹോദരങ്ങള്‍: ഹമീദ്, റഷീദ്, റഹൂഫ്, വഹീബ്, ബത്തൂല. മരണവാര്‍ത്ത അറിഞ്ഞതോടെ നാട്ടിലും യുകെയിലെ മലയാളി സമൂഹത്തിനിടയിലും ദുഃഖം നിറഞ്ഞു.

Full Story
  26-05-2026
പവര്‍ ബാങ്കുകള്‍ ലഗേജില്‍ വയ്ക്കരുത്; വിമാനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ലണ്ടന്‍: വിമാനയാത്രക്കാര്‍ പവര്‍ ബാങ്കുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ലഗേജുകളില്‍ സൂക്ഷിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി യുകെ സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍. പവര്‍ ബാങ്കുകള്‍ ചൂടാകുന്നതിലൂടെ തീപിടിത്തം ഉള്‍പ്പെടെയുള്ള അപകടസാധ്യതകള്‍ ഉണ്ടാകാമെന്നതിനാല്‍, യാത്രക്കാരില്‍ കൂടുതല്‍ ബോധവല്‍ക്കരണവും ചെക്ക്-ഇന്‍ സമയത്ത് കര്‍ശന പരിശോധനകളും ആവശ്യമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. വിമാനയാത്രയ്ക്കിടെ പവര്‍ ബാങ്കുകള്‍ ചെക്ക്-ഇന്‍ ലഗേജിലോ വലിയ പെട്ടികളിലോ സൂക്ഷിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അവ ഹാന്‍ഡ് ബാഗില്‍ മാത്രമേ കൊണ്ടുപോകാവൂ. അതേസമയം, വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിച്ച്

Full Story
  26-05-2026
രോഗിയുമായി ലൈംഗികബന്ധം: കാര്‍ഡിഫിലെ ന്യൂറോ സര്‍ജന് 8 മാസത്തെ സസ്‌പെന്‍ഷന്‍

കാര്‍ഡിഫ്: രോഗിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞതിനെ തുടര്‍ന്ന് കാര്‍ഡിഫിലെ ന്യൂറോ സര്‍ജനെ എട്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കാര്‍ഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സില്‍ ജോലി ചെയ്തിരുന്ന ഡോ. ചിരാഗ് പട്ടേല്‍ക്കെതിരെയാണ് നടപടി. ഔദ്യോഗിക രേഖകളില്‍ 'പേഷ്യന്റ് എ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന രോഗിയുടെ നട്ടെല്ലിലെ ഡിസ്‌ക് സംബന്ധമായ ശസ്ത്രക്രിയ ഡോ. പട്ടേലാണ് നിര്‍വഹിച്ചത്. 2019ല്‍ ഇവരുമായി ഡോക്ടര്‍ ലൈംഗികബന്ധം ആരംഭിച്ചതായും അതേ വര്‍ഷം തന്നെ രോഗിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തിയതായും ട്രൈബ്യൂണല്‍ കണ്ടെത്തി. 2023 ഫെബ്രുവരിയോടെ ഇരുവരുടെയും ബന്ധം വഷളായി. തുടര്‍ന്ന് 'പേഷ്യന്റ് എ' ഡോ. പട്ടേലിനെതിരെ പൊലീസില്‍ പരാതി നല്‍കി.

Full Story
  25-05-2026
യുകെയില്‍ 5 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് അന്തരിച്ചു: വിട പറഞ്ഞത് ജിതിന്‍ - റോസ് മേരി ദമ്പതികളുടെ മകള്‍
യുകെയില്‍ 5 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ആകസ്മിക വേര്‍പാട്. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജു - മാള കുമ്പിടി കുടിലിങ്ങില്‍ കുടുംബാംഗം റോസ് മേരി എന്നിവരുടെ മകള്‍ ജെസിക്കയാണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് മാമോദീസ ചടങ്ങുകള്‍ നാട്ടില്‍ വച്ചു നടത്തിയത്. തിരികെ യുകെയില്‍ എത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വേര്‍പാട്.
Full Story
[54][55][56][57][58]
 
-->




 
Close Window