Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  27-07-2026
സാമൂഹിക പരിചരണ പരിഷ്‌കാരം: നികുതി വര്‍ധനയും അധിക കടമെടുപ്പും ഒഴിവാക്കണമെന്ന് ബാഡിനോക്ക്

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുതിര്‍ന്നവര്‍ക്കായുള്ള സാമൂഹിക പരിചരണ സംവിധാനം പരിഷ്‌കരിക്കുന്നതിനായി നികുതി വര്‍ധിപ്പിക്കുകയോ സര്‍ക്കാര്‍ കൂടുതല്‍ കടമെടുക്കുകയോ ചെയ്യില്ലെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണെം ഉറപ്പുനല്‍കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബാഡിനോക്ക് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ബാഡിനോക്ക് പ്രധാനമന്ത്രിക്ക് കത്തയച്ചു. സാമൂഹിക പരിചരണ പരിഷ്‌കാരത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സഹകരിക്കാന്‍ തയ്യാറാണെങ്കിലും രണ്ട് അടിസ്ഥാന തത്വങ്ങള്‍ പാലിക്കണമെന്ന് കത്തില്‍ പറയുന്നു. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സമ്പാദ്യവും സ്വത്തും കരുതിവച്ചവരോട് നീതി പുലര്‍ത്തുന്നതായിരിക്കണം പുതിയ സംവിധാനം. പദ്ധതിക്കാവശ്യമായ ധനം നിലവിലെ

Full Story
  26-07-2026
യുകെയില്‍ അടുത്ത ആഴ്ച വീണ്ടും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്
ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും പല ഭാഗങ്ങളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ചിലയിടത്തു 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ഈ വാരാന്ത്യത്തില്‍ വടക്കന്‍, വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ മഴ ലഭിക്കുന്നതോടെ താല്‍ക്കാലിക ആശ്വാസമുണ്ടാകുമെങ്കിലും, അടുത്ത ആഴ്ച മുതല്‍ വീണ്ടും ഉയര്‍ന്ന മര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ തെക്കന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ചൂട് ശക്തമാകുമെന്നാണ് വിലയിരുത്തല്‍.ഇത് പല പ്രദേശങ്ങളിലും ഈ വര്‍ഷത്തെ നാലാമത്തെ ഹീറ്റ് വേവിന് വഴിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, മോണ്‍മൗത്ത്ഷയറിലെ ഉസ്‌ക് നഗരത്തിലും ഡെവണിലെ എക്സിറ്ററിലും വെള്ളിയാഴ്ച വരെ തുടര്‍ച്ചയായി 20 ദിവസമായി ഹീറ്റ് വേവ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന താപനില രേഖപ്പെടുത്തി. ഈ
Full Story
  26-07-2026
റീഫോം യുകെയിലേക്കുള്ള വന്‍ സംഭാവനകള്‍ പൊലീസ് അന്വേഷണത്തില്‍

ലണ്ടന്‍: റീഫോം യുകെയ്ക്ക് 2024 പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ലഭിച്ച വന്‍ സാമ്പത്തിക സംഭാവനകളെക്കുറിച്ച് മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം നടത്തുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ റഫറലിനെ തുടര്‍ന്ന് 2025 ഫെബ്രുവരിയില്‍ ആരംഭിച്ച അന്വേഷണമാണ് തുടരുന്നത്. പാര്‍ട്ടിയുടെ ഡെപ്യൂട്ടി നേതാവ് റിച്ചാര്‍ഡ് ടൈസ് നിയന്ത്രിക്കുന്ന 'ബ്രിട്ടന്‍ മീന്‍സ് ബിസിനസ്' എന്ന കമ്പനി 2024 ജൂണില്‍ £250,000 വീതം രണ്ട് തവണയായി റീഫോം യുകെയ്ക്ക് ആകെ £500,000 നല്‍കിയതായി ഇലക്ടറല്‍ കമ്മിഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇതിന് തൊട്ടുമുമ്പ് ഫിയോണ കോട്രെല്‍ കമ്പനിക്ക് £1 മില്യണ്‍ കൈമാറിയതായും അതില്‍ ഏകദേശം പകുതി പിന്നീട് റീഫോം യുകെയ്ക്ക് സംഭാവനയായി എത്തിയതായുമാണ് റിപ്പോര്‍ട്ട്. സംഭാവനാ നിയന്ത്രണങ്ങള്‍

Full Story
  26-07-2026
ഇംഗ്ലണ്ടില്‍ വരള്‍ച്ചാഭീഷണി കടുക്കുന്നു; 23 മില്യണ്‍ പേര്‍ക്ക് ഹോസ്പൈപ്പ് വിലക്ക്

ലണ്ടന്‍: തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങളും മഴക്കുറവും മൂലം ഇംഗ്ലണ്ടിന്റെ തെക്കന്‍, മധ്യ, കിഴക്കന്‍ മേഖലകളില്‍ വരള്‍ച്ചാഭീഷണി രൂക്ഷമായി. നിരവധി പ്രദേശങ്ങളെ എന്‍വയോണ്‍മെന്റ് ഏജന്‍സി ഔദ്യോഗികമായി 'ദീര്‍ഘകാല വരണ്ട കാലാവസ്ഥ' (Prolonged Dry Weather) വിഭാഗത്തിലേക്ക് മാറ്റി. വരള്‍ച്ചാ പ്രതികരണ സംവിധാനത്തിലെ മുന്നറിയിപ്പ് ഘട്ടമാണിത്. ഇംഗ്ലണ്ടില്‍ ഇതുവരെ ഔദ്യോഗിക വരള്‍ച്ച പ്രഖ്യാപിച്ചിട്ടില്ല. ഡെവണ്‍, കോണ്‍വാള്‍, ഐല്‍സ് ഓഫ് സില്ലി, ഈസ്റ്റ് ആംഗ്ലിയ, ഹെര്‍ട്ഫോര്‍ഡ്ഷയര്‍-നോര്‍ത്ത് ലണ്ടന്‍, ലിങ്കണ്‍ഷയര്‍-നോര്‍ത്താംപ്ടണ്‍ഷയര്‍, വെസെക്‌സ്, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, തേംസ്‌ലണ്ടന്‍, കെന്റിന്റെയും സൗത്ത് ലണ്ടന്റെയും ചില ഭാഗങ്ങള്‍, സോളന്റ്‌സൗത്ത് ഡൗണ്‍സ് എന്നിവയാണ്

Full Story
  26-07-2026
യുകെയില്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വീണ്ടും ഉയരുന്നു; അഞ്ചു മില്യണിലേറെ കുടുംബങ്ങള്‍ക്ക് തിരിച്ചടവ് കൂടും

ലണ്ടന്‍: യുകെയിലെ ഭവന ഉടമകളെയും പുതുതായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ആശങ്കയിലാക്കി മോര്‍ട്ട്ഗേജ് നിരക്കുകള്‍ വീണ്ടും ഉയരുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമായതോടെ അടുത്തിടെ രേഖപ്പെടുത്തിയ നിരക്കുകുറവ് ഇല്ലാതാകുകയും ശരാശരി നിരക്കുകള്‍ ഒരു മാസം മുന്‍പത്തെ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ജൂലൈ 24ലെ കണക്കുപ്രകാരം യുകെയിലെ ശരാശരി രണ്ടുവര്‍ഷ ഫിക്സഡ് മോര്‍ട്ട്ഗേജ് നിരക്ക് 5.59 ശതമാനമാണ്. ഒരു മാസം മുന്‍പ് ഇത് 5.57 ശതമാനമായിരുന്നു. അഞ്ചുവര്‍ഷ ഫിക്സഡ് നിരക്ക് 5.54 ശതമാനത്തില്‍നിന്ന് 5.61 ശതമാനമായും ഉയര്‍ന്നു. ശരാശരി സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ നിരക്ക് 7.13 ശതമാനത്തിലാണ്. ഫോര്‍ബ്‌സ് യുകെ മോര്‍ട്ട്ഗേജ് കണക്കുകള്‍ ബാര്‍ക്ലേയ്സ്, ഹാലിഫാക്സ്, എച്ച്എസ്ബിസി,

Full Story
  26-07-2026
യുകെയിലെ കെയര്‍ ജീവനക്കാര്‍ക്ക് ഐഎല്‍ആര്‍ ഇളവ് പരിഗണിച്ച് ബേണ്‍ഹാം സര്‍ക്കാര്‍; മലയാളികള്‍ക്കും പ്രതീക്ഷ

ലണ്ടന്‍: യുകെയിലെ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നീക്കവുമായി ആന്‍ഡി ബേണ്‍ഹാം സര്‍ക്കാര്‍. നിലവില്‍ രാജ്യത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ പുതിയ കര്‍ശന കുടിയേറ്റ വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കുകയോ പ്രത്യേക ഇളവുകള്‍ നല്‍കുകയോ ചെയ്യുന്ന കാര്യം പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയതായി രാജ്യത്തെത്തുന്നവര്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ ബാധകമാക്കിക്കൊണ്ട് നിലവിലുള്ള ജീവനക്കാര്‍ക്ക് ഇളവ് നല്‍കുന്നതാണ് പരിഗണനയിലുള്ള ഒരു മാര്‍ഗം. കെയര്‍ മേഖലയിലെ രൂക്ഷമായ ജീവനക്കാരുടെ ക്ഷാമവും വിദേശ തൊഴിലാളികളെ നഷ്ടപ്പെടുന്നത് സാമൂഹിക പരിചരണ

Full Story
  26-07-2026
എസെക്‌സില്‍ രാസവളം പൊട്ടിത്തെറിച്ച് വന്‍ അഗ്‌നിഗോളം; നൂറിലേറെ അഗ്‌നിശമനസേനാംഗങ്ങള്‍ രംഗത്ത്

എസെക്‌സ്: ഇംഗ്ലണ്ടിലെ എസെക്‌സില്‍ റെട്ടന്‍ഡണ്‍ ഗ്രാമത്തിനു സമീപമുള്ള വ്യവസായ സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തവും സ്‌ഫോടനവും പ്രദേശത്തെ നടുക്കി. ഒരു കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന രാസവളം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് കൂണ്‍മേഘത്തിന്റെ ആകൃതിയില്‍ കൂറ്റന്‍ അഗ്‌നിഗോളം ആകാശത്തേക്ക് ഉയര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് അഗ്‌നിശമനസേന 'മേജര്‍ ഇന്‍സിഡന്റ്' പ്രഖ്യാപിച്ചു. നൂറിലേറെ അഗ്‌നിശമനസേനാംഗങ്ങളെയാണ് തീയണയ്ക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമായി വിന്യസിച്ചത്. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 'ബോംബ് പൊട്ടിയതുപോലെയുള്ള ശബ്ദം', 'ഭൂമി കുലുങ്ങി', 'സോണിക് ബൂം കേട്ടതുപോലെ' എന്നിങ്ങനെയാണ് ദൃക്സാക്ഷികള്‍ സംഭവത്തെ

Full Story
  25-07-2026
500 കുടിയേറ്റക്കാരുടെ നുഴഞ്ഞു കയറ്റം പുതിയ പ്രധാനമന്ത്രിക്ക് ആദ്യത്തെ തലവേദന: സമ്മര്‍ദവുമായി സ്വന്തം പാര്‍ട്ടിക്കാര്‍
ഇംഗ്ലീഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ 500-ലേറെ അനധികൃത കുടിയേറ്റക്കാര്‍ യുകെയിലെത്തിയതായി കണക്കുകള്‍. ഇതോടെ അതിര്‍ത്തി സുരക്ഷയും കുടിയേറ്റ നിയന്ത്രണവും സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ആന്‍ഡി ബേണ്‍ഹാമിനോട് പ്രതിപക്ഷവും സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ടു.

ഹോം ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ആഴ്ചയില്‍ ആറ് ബോട്ടുകളിലായി 500-ലധികം പേരാണ് ചാനല്‍ കടന്നെത്തിയത്. ഇവയില്‍ ഒരു 12 മീറ്റര്‍ നീളമുള്ള ബോട്ടില്‍ മാത്രം 165 പേരുണ്ടായിരുന്നതായും, ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ ആളുകളുമായി എത്തിയ ബോട്ടാണിതെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നാലെ വേറെയും ബോട്ടുകള്‍ കണ്ടെത്തിയതോടെ ആകെ 600-ഓളം പേര്‍എത്തുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തന്റെ ആദ്യ ആഴ്ചയിലെ
Full Story
[52][53][54][55][56]
 
-->




 
Close Window