|
|
|
|
|
| ബ്രെക്സിറ്റ് പുനഃക്രമീകരണം: ചരക്കുകള്‍ക്കായി യൂറോപ്യന്‍ യൂണിയനുമായി 'ഏക വിപണി' നിര്‍ദ്ദേശിച്ച് യുകെ |
ബ്രെക്സിറ്റിനു ശേഷമുള്ള യൂറോപ്യന്‍ യൂണിയന്‍ ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ചരക്ക് വ്യാപാരത്തിനായി യുകെയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പ്രത്യേക ഏക വിപണി രൂപീകരിക്കാമെന്ന ആശയം യുകെ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ട്. ഗാര്‍ഡിയനും ബിബിസിയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഈ നീക്കം റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷ്യവസ്തുക്കള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഊര്‍ജ വ്യാപാരം, എമിഷന്‍ ട്രേഡിംഗ് എന്നിവയുമായി ബന്ധപ്പെട്ട നിലവിലെ ചര്‍ച്ചകളെക്കാള്‍ വലിയ സാമ്പത്തിക പുനഃസമീപനമാണ് ഈ നിര്‍ദ്ദേശം സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന യുകെ-ഇയു ഉച്ചകോടിക്ക് മുന്നോടിയായി, ബ്രെക്സിറ്റിന് ശേഷം ഇരുവിഭാഗങ്ങളും |
|
Full Story
|
|
|
|
|
|
|
| 'മടിയല്ല, ആശങ്കയാണ് പ്രശ്നം'; യുകെയിലെ യുവതലമുറയെ കുറിച്ച് അലന്‍ മില്‍ബണ്‍ റിപ്പോര്‍ട്ട് |
ലണ്ടന്‍: മുന്‍ ലേബര്‍ ഹെല്‍ത്ത് സെക്രട്ടറിയും യുകെ സര്‍ക്കാരിന്റെ തൊഴില്‍ ഉപദേഷ്ടാവുമായ അലന്‍ മില്‍ബണ്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ബ്രിട്ടനിലെ യുവതലമുറയെ കുറിച്ച് ഗൗരവമേറിയ മുന്നറിയിപ്പാണ് നല്‍കുന്നത്. 16 മുതല്‍ 24 വയസ്സുവരെയുള്ള ഏകദേശം പത്തുലക്ഷം യുവാക്കള്‍ വിദ്യാഭ്യാസത്തിലോ തൊഴില്‍ പരിശീലനത്തിലോ ജോലിയിലോ ഇല്ലെന്നതാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ആശങ്ക. ഇവരെ സാധാരണ രീതിയില്‍ ''മടിയന്മാര്‍'' എന്നു മുദ്രകുത്തുന്നത് തെറ്റാണെന്നും, ആശങ്ക, വിഷാദം, മാനസികാരോഗ്യ പ്രശ്നങ്ങള്‍, സാമൂഹിക അകലം എന്നിവയാണ് പലരെയും തൊഴില്‍ ലോകത്ത് നിന്ന് അകറ്റുന്നതെന്നും മില്‍ബണ്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടന്‍ മാറിയ തൊഴില്‍ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ-യുകെ വ്യാപാരകരാര്‍ വേഗത്തില്‍ നടപ്പാക്കണം; പ്രതീക്ഷയോടെ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍ |
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വേഗത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാക്കി യുകെയിലെ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍. കരാര്‍ നടപ്പാകുന്നതോടെ ഇന്ത്യയിലേക്കുള്ള സ്‌കോച്ച് വിസ്‌കി കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് അസോസിയേഷന്റെ പ്രതീക്ഷ. ഇന്ത്യ ലോകത്തിലെ പ്രധാന വിസ്‌കി വിപണികളിലൊന്നായതിനാല്‍, നികുതി ഇളവ് ബ്രിട്ടീഷ് മദ്യ വ്യവസായത്തിന് വലിയ നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
കരാര്‍ പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ബ്രിട്ടീഷ് വിപണിയില്‍ തീരുവ രഹിത പ്രവേശനം ലഭിക്കും. പകരമായി, യുകെയില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കി, ജിന്‍, |
|
Full Story
|
|
|
|
|
|
|
| യു കെയിലെ അഞ്ച് പ്രദേശങ്ങളില്‍ ചൂട് ഉയര്‍ന്നു: ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചു |
|
ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ഉഷ്ണതരംഗം, അന്തരീക്ഷ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ത്തിയേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. അഞ്ചിടങ്ങളില്‍ നിലനിന്നിരുന്ന മഞ്ഞ മുന്നറിയിപ്പാണ് ഇപ്പോള്‍ യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി (യു കെ എച്ച് എസ് എ) ആംബര്‍ മുന്നറിയിപ്പായി ഉയര്‍ത്തിയിരിക്കുന്നത്. കിഴക്കന്‍ മിഡ്ലാന്‍ഡ്സ്, പടിഞ്ഞാറന്‍ മിഡ്ലാന്‍ഡ്സ്, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍, ലണ്ടന്‍, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ആംബര്‍ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ ഉണ്ടാവുക.
ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍, 65 വയസ് കഴിഞ്ഞവര്‍ എന്നിവര്‍ക്കിടയില്‍ മരണനിരക്ക് കൂടാന്‍ ഇടയുണ്ടെന്നാണ് ഈ മുന്നറിയിപ്പില്‍ പറയുന്നത്. മാത്രമല്ല, ആരോഗ്യ സുരക്ഷാ കെയര്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഏപ്രിലില്‍ കടമെടുപ്പ് കുത്തനെ ഉയര്‍ന്നു; സര്‍ക്കാര്‍ ധനകാര്യത്തിന് സമ്മര്‍ദം |
ലണ്ടന്‍: ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതലായി കടമെടുത്ത് യുകെ സര്‍ക്കാര്‍. ഉയര്‍ന്ന പണപ്പെരുപ്പത്തെ തുടര്‍ന്ന് പെന്‍ഷന്‍, ബെനഫിറ്റ് ചെലവുകള്‍ വര്‍ധിച്ചതാണ് കടമെടുപ്പ് ഉയരാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ യുദ്ധവും രാഷ്ട്രീയ അനിശ്ചിതത്വവും കടത്തിന്റെ ചെലവ് കൂടാന്‍ കാരണമായിട്ടുണ്ട്. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രണ്ടായിരത്തി ഇരുപത്താറ് ഏപ്രിലില്‍ പബ്ലിക് സെക്ടര്‍ നെറ്റ് കടമെടുപ്പ് ഇരുപത്തിനാല് ദശാംശം മൂന്ന് ബില്യണ്‍ പൗണ്ടായി ഉയര്‍ന്നു. രണ്ടായിരത്തി ഇരുപത്തഞ്ച് ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ നാല് ദശാംശം ഒന്‍പത് ബില്യണ്‍ പൗണ്ടിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
|
|
Full Story
|
|
|
|
|
|
|
| നിര്‍മിത ബുദ്ധി വ്യാപനം തൊഴില്‍ മേഖലയെ ബാധിക്കുന്നു; സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ 7800 പേര്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യത |
ലണ്ടന്‍: യുകെയില്‍ നിര്‍മിത ബുദ്ധിയുടെ ഉപയോഗം വര്‍ധിച്ചതോടെ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ബാങ്കിങ് സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഏകദേശം പതിനഞ്ച് ശതമാനം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ജീവനക്കാരുടെ എണ്ണത്തില്‍ ഇത് ഏകദേശം ഏഴായിരത്തി എണ്ണൂറ് പേരെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക്, ജീവനക്കാരെ പരമാവധി മറ്റു ജോലികളിലേക്ക് മാറ്റി ആഘാതം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും തൊഴില്‍ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നാണ് സൂചന. ഇന്ത്യ, ചൈന, മലേഷ്യ, പോളണ്ട് |
|
Full Story
|
|
|
|
|
|
|
| യുകെ വിസകളില്‍ ഇടിവ്; എങ്കിലും മുന്നില്‍ ഇന്ത്യക്കാര്‍ തന്നെ |
ലണ്ടന്‍: വിദേശികളുടെ വരവ് നിയന്ത്രിക്കുന്ന നടപടികള്‍ ശക്തമാക്കിയതോടെ യുകെ അനുവദിക്കുന്ന വിസകളുടെ എണ്ണത്തില്‍ കുറവ്. വിവിധ തരത്തിലുള്ള കുടിയേറ്റ നിയന്ത്രണങ്ങള്‍ ഇതിനകം പ്രാബല്യത്തില്‍ വന്നതും ചില പുതിയ പദ്ധതികള്‍ അണിയറയില്‍ തയ്യാറാകുന്നതുമാണ് വിസ അനുവദനത്തില്‍ ഇടിവിന് കാരണമായത്. എന്നാല്‍ ദീര്‍ഘകാല വിസകളിലും വിദ്യാര്‍ഥി വിസകളിലും യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ തന്നെയാണ് ഇപ്പോഴും മുന്നില്‍. പുതുതായി യുകെയിലെത്തുന്നവരുടെ എണ്ണം കുറയുമ്പോഴും ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഭിക്കുന്ന വിസകളുടെ എണ്ണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അതേസമയം, ബ്രിട്ടന്‍ വിട്ടുപോകുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണത്തിലും വര്‍ധന |
|
Full Story
|
|
|
|
|
|
|
| ക്രിപ്‌റ്റോ തട്ടിപ്പ് പരാതി വ്യാജമെന്ന് സുഭാഷ് മാനുവല്‍ ജോര്‍ജ്; ബ്ലാക്ക്‌മെയില്‍ ശ്രമമെന്ന് ആരോപണം |
ലണ്ടന്‍: ക്രിപ്‌റ്റോ കറന്‍സി ഇടപാടിന്റെ പേരില്‍ കോടികള്‍ തട്ടിയെന്ന പരാതി വ്യാജമാണെന്ന് കേസില്‍ ആരോപണവിധേയനായ യുകെ മലയാളി സുഭാഷ് മാനുവല്‍ ജോര്‍ജ് പ്രതികരിച്ചു. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിപ്‌റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടെത്തിയ പരാതിക്കാരെ മര്‍ദിച്ചെന്ന പരാതിയില്‍ ഹൈക്കോടതി നേരത്തെ വിഷയം പരിഗണിച്ചിരുന്നുവെന്ന് സുഭാഷ് പറഞ്ഞു. ജാമ്യം ലഭിക്കാത്ത വകുപ്പുകളൊന്നും കേസില്‍ ഇല്ലെന്ന് അന്ന് വ്യക്തമാക്കിയിരുന്നുവെന്നും, എന്നിട്ടും നിയമത്തെ വെല്ലുവിളിച്ച് പരാതിക്കാരന്‍ വീണ്ടും തങ്ങള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Full Story
|
|
|
|
| |