Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
ഇന്ത്യ/ കേരളം
  08-01-2024
കേരള സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം കണ്ണൂരിന്: വാശിയേറിയ പോരാട്ടത്തില്‍ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂര്‍ നേടി
62-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂരിന് കലാ കിരീടം. 952 പോയിന്റോടെയാണ് കണ്ണൂര്‍ കിരീടം നേടിയത്. കോഴിക്കോട് 949 പോയിന്റ് ലഭിച്ചു. അവസാന ദിവസം പോയിന്റുകള്‍ മാറിമറിയുന്നതാണ് കണ്ടത്. ആദ്യ നാല് ദിവസവും ആധിപത്യം പുലര്‍ത്തിയത് കണ്ണൂര്‍ ആണെങ്കിലും ഇന്നലെ രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു. അവസാന ദിനം കിരീടം ഉറപ്പിച്ച് മുന്നേറിയെങ്കിലും കോഴിക്കോട് അവസാന മത്സരയിനങ്ങളില്‍ നടത്തിയ മുന്നേറ്റത്തിലൂടെ കണ്ണൂര്‍ നാലാം തവണ കലോത്സവത്തില്‍ കിരീടം നേടുകയായിരുന്നു.
പരസ്യം ചെയ്യല്‍

പാലക്കാട്- 938, തൃശൂര്‍- 925, മലപ്പുറം- 913, കൊല്ലം- 910 എന്നീ ജില്ലകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തിയത്.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 239
Full Story
  03-01-2024
ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം: തൃശൂരിലെ വേദിയില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് നരേന്ദ്രമോദി
തൃശൂരിലെ വേദിയില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കള്ളക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് മോദി പറഞ്ഞു. കേന്ദ്രം നല്‍കുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാന്‍ പാടില്ല എന്നാണ് നയം. കണക്ക് ചോദിച്ചാല്‍ കേന്ദ്ര പദ്ധതികള്‍ക്കടക്കം തടസം സൃഷ്ടിക്കുകയാണെന്നും അദേഹം പറഞ്ഞു.

വിശ്വാസത്തെയും ആചാരത്തെയും ഇവിടത്തെ സര്‍ക്കാര്‍ അവഹേളിക്കുന്നു. അതിനെ കൊള്ളയടിക്കാനുള്ള മാര്‍ഗമായി മാത്രമാണ് ഇന്ത്യ മുന്നണി കാണുന്നത്. അത് ശബരിമലയില്‍ നമ്മള്‍ കണ്ടു. അവിടെത്തെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികള്‍ക്ക് വിഷമം ആയി. തൃശ്ശൂര്‍ പൂരത്തിന്റെ പേരില്‍ നടക്കുന്ന വിവാദം അത്തരത്തില്‍ ഒന്നാണ്. എല്ലാ വിശ്വാസത്തെയും ബിജെപി അംഗീകരിക്കുന്നു.
Full Story
[97][98][99][100][101]
 
-->




 
Close Window