Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇനി സ്റ്റാലിനും കമലും ഒന്നിച്ച്: കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി ഡിഎംകെയുമായി സഖ്യത്തിലെത്തി
Text By: Team ukmalayalampathram
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ മറ്റൊരു രാഷ്ട്രീയ സഖ്യം കൂടി രൂപപ്പെട്ടു. നടന്‍ കമല്‍ഹാസന്‍ നയിക്കുന്ന മക്കള്‍ നീതി മയ്യം ഡിഎംകയുമായി സഖ്യം ചേര്‍ന്നു. ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും കമല്‍ഹാസനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സഖ്യം സംബന്ധിച്ച തീരുമാനമായത്. ഡിഎംകെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചര്‍ച്ച. കമല്‍ഹാസന്റെ പാര്‍ട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഡിഎംകെയുമായി സഖ്യം രൂപീകരിച്ചത്.

എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി മത്സരിക്കില്ലെന്നാണ് വിവരം.ഡിഎംകെയുമായി നടത്തിയ ചര്‍ച്ചയില്‍ എംഎന്‍എമ്മിന് രാജ്യസഭാ സീറ്റ് നല്കാന്‍ തീരുമാനമായി. 2025ല്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റാണ് എംഎന്‍എമ്മിന് നല്‍കുക. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ക്കായി കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള എംഎന്‍എം നേതാക്കള്‍ പ്രചാരണത്തിന് ഇറങ്ങും.
 
Other News in this category

 
 




 
Close Window