|
|
|
|
|
| തിരുവനന്തപുരത്ത് സംഘര്‍ഷം: പോലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡ്, കണ്ണീര്‍വാതക പ്രയോഗവും നടത്തി |
|
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പ്രകടനത്തിനുനേരെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍നിന്ന് കല്ലേറുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരികെ തീപ്പന്തം എറിയുകയും സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡ്, കണ്ണീര്‍വാതക പ്രയോഗവും നടത്തി.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
മാര്‍ച്ച് തുടങ്ങുന്നതിന് മുന്നോടിയായി കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിയന്ത്രണം കൊണ്ടുവരണം: സുപ്രീംകോടതി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി |
|
സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ട് തുറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ, കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ നിയമപരമായ ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രായപൂര്‍ത്തിയാകാത്തവര്‍ അക്കൗണ്ട് തുറക്കുമ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ ജസ്റ്റ് റൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി |
|
Full Story
|
|
|
|
|
|
|
| അമേരിക്കയിലെ വിവേക് രാമസ്വാമി പ്രൈവറ്റ് ജെറ്റ് വാടകയ്ക്ക് എടുക്കാന്‍ ചെലവാക്കിയത് 6,90,000 ഡോളര്‍: വിവാദം കനക്കുന്നു |
|
പ്രൈവറ്റ് ജെറ്റ് വാടകയ്ക്കെടുക്കുന്നതിനായി ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനം നേരിട്ട് ഒഹായോ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി. വിമാനങ്ങള്‍ വാടകക്കെടുക്കുന്നതിനായി ഇതുവരെ ഏകദേശം 6,90,000 ഡോളറോളമാണ് അദ്ദേഹത്തിന്റെ ക്യാമ്പയിന്‍ ഫണ്ടില്‍ നിന്നും ചെലവഴിച്ചിരിക്കുന്നത്.
ഒഹായോയിലെ നഗരങ്ങള്‍ക്കിടയിലുള്ള ഹ്രസ്വയാത്രകള്‍ക്കുപോലും സ്വകാര്യ വിമാനം ഉപയോഗിച്ചതാണ് പ്രത്യേകിച്ച് വിവാദമായത്. ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുന്നതിന് പകരം ജെറ്റില്‍ പറക്കുന്നത് ഒഴിവാക്കണമെന്നും ബ്രൗണ്‍ കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍ ചെയര്‍മാന്‍ നിക്ക് ഒവന്‍സ് ആവശ്യപ്പെട്ടു.
ചെലവുകളുടെ കണക്ക്: ജൂണ്‍ അവസാനം വരെയുള്ള കണക്കുപ്രകാരം 'വി ലീസിങ്' എന്ന |
|
Full Story
|
|
|
|
|
|
|
| കരച്ചില്‍ കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും ദിന്‍ഷ കുത്തേറ്റ് മരിച്ചിരുന്നു: പത്തനംതിട്ടയിലെ റിസോര്‍ട്ടില്‍ എത്തിയ ജിത്തു അറസ്റ്റില്‍ |
|
പത്തനംതിട്ട കോഴഞ്ചേരി മാരാമണ്‍ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ദിന്‍ഷ(20) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് കീഴൂകര സ്വദേശി ജിത്തു പിടിയിലായിട്ടുണ്ട്. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. റിസോര്‍ട്ടിലെത്തിയ ജിത്തു ദിന്‍ഷയെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു. പിന്നാലെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ദിന്‍ഷയെ കുത്തുകയായിരുന്നു. അഞ്ചോളം കുത്തുകള്‍ ദിന്‍ഷയുടെ ശരീരത്തിലുണ്ടെന്നാണ് വിവരം.
ദിന്‍ഷയുടെ കരച്ചില്‍ കേട്ട് സ്ഥലത്തേക്ക് റിസോര്‍ട്ടിലെ മറ്റ് ജീവനക്കാര്‍ എത്തുകയായിരുന്നു. ഉടനെ ദിന്‍ഷയെ |
|
Full Story
|
|
|
|
|
|
|
| വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയ്ക്ക് ജാമ്യം |
|
രണ്ട് കേസുകളില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വര്ഷങ്ങളായി പണം നല്‍കി ജോലിയ്ക്കായി കാത്തിരിക്കുന്നവരെ അടക്കമാണ് ഇവര്‍ ജോലി വാഗ്താനം നല്‍കി വഞ്ചിച്ചത്. നല്‍കിയ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളടക്കം 'ആംസ്റ്റര്‍' ഓവര്‍സീസ് സ്ഥാപനത്തിലെത്തി പ്രതിഷേധിക്കുകയാണ്. നല്‍കിയ പണം തിരികെ ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തന്ന സാഹചര്യമടക്കം ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് ഏകദേശം പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് നിലവിലുള്ള എഫ്ഐആറിലെ ആരോപണം. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ |
|
Full Story
|
|
|
|
|
|
|
| ഒരു വര്‍ഷത്തിനകം കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ |
|
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്ന വിധത്തിലുള്ള വലിയ മാറ്റങ്ങള്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര എയര്‍ കാര്‍ഗോ കോംപ്ലക്‌സ്, 4 മെഗാവാട്ട് സോളാര്‍ പവര്‍ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങിലാണ് വിമാനത്താവള വികസനത്തിനായി പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തിന്റെ ജിഡിപിക്ക് മുതല്‍ക്കൂട്ടാവുന്ന രീതിയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോള്‍' |
|
Full Story
|
|
|
|
|
|
|
| പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ പറയില്ലെന്ന് കണ്ടക്ടര്‍: വസ്ത്രം ഊരി നോക്കാന്‍ പറ്റില്ലല്ലോ എന്നു കമന്റടി: ഒടുവില്‍ സസ്‌പെന്‍ഷന്‍ |
|
പറവൂരില്‍ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ വെച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ബസിലാണ് സംഭവം നടന്നത്. ജീവനക്കാരന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി കെഎസ്ആര്‍ടിസി വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അടിയന്തര നടപടി ഉണ്ടായത്.
മുടിവെട്ടിയതുകൊണ്ട് പെണ്‍കുട്ടിയാണെന്ന് പറയാനാകില്ലെന്ന് കണ്ടക്ടര്‍ സൗജന്യ യാത്രാസൗകര്യം നിഷേധിച്ചത്. ഒരു തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനി തല മൊട്ടയടിച്ചിരുന്നു. മുടി പൂര്‍ണ്ണമായി വളര്‍ന്നു വന്നിരുന്നില്ല.പെണ്‍കുട്ടിയാണെന്ന് |
|
Full Story
|
|
|
|
|
|
|
| പ്രേംകുമാര്‍, വേണുഗോപാല്‍, കല്‍പ്പറ്റ നാരായണന്‍: കേരളത്തിന്റെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് പുതിയ സാരഥികള്‍ |
|
കേരള സാഹിത്യ അക്കാദമിയുടെ ചെയര്‍മാനായി കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണനെ സര്‍ക്കാര്‍ നിശ്ചയിച്ചു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എം. പി. സുരേന്ദ്രനാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി ഗായകനും സംഗീതസംവിധായകനുമായ ജി. വേണുഗോപാല്‍ ചുമതലയേല്‍ക്കും. നാടക-സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഹേമന്ത്കുമാറാണ് വൈസ് ചെയര്‍മാന്‍. സാംസ്‌കാരിക സംഘടനാ രംഗത്ത് സജീവമായ എന്‍. വി. പ്രദീപ്കുമാറാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.
സംസ്ഥാനത്തെ പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് പുതിയ നേതൃത്വം. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല, നാടോടികലകള്‍ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് വിവിധ അക്കാദമികളുടെയും |
|
Full Story
|
|
|
|
| |