Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടത്തിലെ സ്വര്‍ണം പരിശോധിക്കാന്‍ പ്രത്യേക സമിതി; അത് ഞങ്ങളുടെ നേര്‍ച്ചയെന്ന് സുരേഷ് ഗോപി
Text By: Team ukmalayalampathram
സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച സ്വര്‍ണക്കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് പരിശോധിക്കാന്‍ പ്രത്യേക സമിതി. ഇന്നലെ ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തില്‍ സ്വര്‍ണത്തിന്റെ അളവ് പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
ഇക്കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്. എന്നാല്‍ 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങിലുള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ ഇടവക പ്രതിനിധി യോഗത്തില്‍ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് പള്ളി വികാരിയേയും ട്രസ്റ്റിയേയും കൈകാരന്മാരേയും ചേര്‍ത്ത് കമ്മിറ്റി രൂപീകരിച്ചത്.
അതേസമയം, കിരീടവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. ചെമ്പില്‍ സ്വര്‍ണം പൂശിയ കിരീടമാണ് സുരേഷ് ഗോപി സമര്‍പ്പിച്ചതെന്ന തരത്തില്‍, തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയതോതിലുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ന്യൂസ് 18നോടാണ് സംഭവത്തില്‍ ആദ്യമായി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയത്.

''എങ്ങനെയാണോ കിരീടം സമര്‍പ്പിക്കേണ്ടത് അങ്ങനെ സമര്‍പ്പിച്ചിട്ടുണ്ട്. അത് ഞങ്ങളുടെ നേര്‍ച്ചയായിരുന്നു''- സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ വിജയിക്കുമെന്ന് ഉറച്ച പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ അദ്ദേഹം തൃശൂരിലേക്ക് യാത്ര തിരിച്ചു.
പരസ്യം ചെയ്യല്‍
 
Other News in this category

 
 




 
Close Window