Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
രോഗിയായ വൃദ്ധയുടെ മരിച്ചുപോയ മകനായി ഈ പൊലീസുകാരന്‍

കിഴക്കന്‍ ചൈനയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ 11 വര്‍ഷക്കാലമായി മറ്റൊരാളുടെ അമ്മയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. തളര്‍വാതം ബാധിച്ച ഈ അമ്മയുടെ മരിച്ചുപോയ മകന്റെ സ്ഥാനത്ത് നിന്ന് അവര്‍ക്ക് ആശ്വാസമാവുകയാണ് ഇദ്ദേഹം. രക്തബന്ധത്തിനും അതീതമായ ആത്മബന്ധത്തിന്റെ ആഴം സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തരുകയാണ് ഈ ഉദ്യോഗസ്ഥന്‍. 2003 -ലാണ്, വടക്കന്‍ ചൈനയിലെ ഷാങ്സി പ്രവിശ്യയില്‍ താമസിക്കുന്ന സിയാ ഴാന്‍ഹായ്ക്കും ഭാര്യ ലിയാങ് ക്വിയോയിങ്ങിനും ഒരു വാതകച്ചോര്‍ച്ച അപകടത്തില്‍ മകനെ നഷ്ടപ്പെട്ടത്. ആ ദുരന്തം അമ്മയെ തളര്‍ത്തുകയും അവര്‍ക്ക് മാനസികമായി ചില പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു. ഓര്‍മ്മയില്‍ ഉണ്ടായിരുന്ന പലതും എന്നെന്നേക്കുമായി അവരില്‍ നിന്നും മാഞ്ഞുപോയി. മകന്റെ മരണം ലിയാങ്ങിന് ഉള്‍ക്കൊള്ളാന്‍ ആകുമായിരുന്നില്ല, അതിനാല്‍ തങ്ങളുടെ മകന്‍ വിദൂര നഗരത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് സിയ അവളെ ആശ്വസിപ്പിച്ചു.

ഒരിക്കല്‍ ഷാങ്ഹായില്‍ നിന്നുള്ള ജിയാങ് ജിംഗ്വെ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ഒരു ടിവി പ്രോഗ്രാമില്‍ കണ്ട സിയാ, അവരുടെ പരേതനായ മകനുമായുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സാമ്യം ശ്രദ്ധിച്ചു. തുടര്‍ന്ന് ജിയാങുമായി അദ്ദേഹം ബന്ധപ്പെടുകയും തന്റെ അവസ്ഥ അറിയിക്കുകയും ചെയ്തു. ദമ്പതികളുടെ കഥ കേട്ടതും മനസ്സലിവ് തോന്നിയ ജിയാങ്ങ് അന്നുമുതല്‍ അവരുടെ മരണപ്പെട്ടുപോയ മകന് പകരക്കാരന്‍ ആകാമെന്ന് വാക്ക് നല്‍കി. ആ വാക്ക് ഇന്നും പാലിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ നിരവധി തവണ അവരെ നേരില്‍ കാണാനും ഒരു മകന്റെ സ്ഥാനത്ത് നിന്ന് കരുതലാകാനും ജിയാങ്ങ് സമയം കണ്ടെത്തി. വീഡിയോ കോളുകളിലൂടെ എല്ലാ ദിവസവും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടേയിരുന്നു അദ്ദേഹം. അടുത്തിടെ ഇവരുടെ ഒരു വീഡിയോകോളിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡ് ദൃശ്യങ്ങള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഈ അപൂര്‍വ്വ സ്‌നേഹത്തിന്റെ കഥ ലോകം അറിഞ്ഞത്.

 
Other News in this category

  • ഭാര്യ മുഴു മദ്യപാനി, തന്നെയും കുടിക്കാന്‍ നിര്‍ബന്ധിക്കുന്നതായി യുവാവ്
  • ഇതാണ് ബനാന മില്‍ക്ക് ഷേക്ക്
  • വിവാഹം കഴിക്കാന്‍ സ്ത്രീകളില്ല, വിദേശ വനിതകളെ തേടേണ്ട അവസ്ഥ
  • റൊമാന്‍സ് പാടില്ല, ഇതൊരു കാബാണ്, ടാക്‌സിയില്‍ മുന്നറിയിപ്പ് ബോര്‍ഡ് വച്ച് ഡ്രൈവര്‍
  • രോഗിയായ വൃദ്ധയുടെ മരിച്ചുപോയ മകനായി ഈ പൊലീസുകാരന്‍




  •  
    Close Window