Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
റൊമാന്‍സ് പാടില്ല, ഇതൊരു കാബാണ്, ടാക്‌സിയില്‍ മുന്നറിയിപ്പ് ബോര്‍ഡ് വച്ച് ഡ്രൈവര്‍

കാബ് ഡ്രൈവര്‍മാര്‍ വളരെ രസികന്മാരാണ്. പലപ്പോഴും കാബില്‍ എഴുതി വച്ചിരിക്കുന്ന ചെറിയ കുറിപ്പുകള്‍, വാക്കുകള്‍, പേരുകള്‍ ഇവയൊക്കെ ആളുകളെ ചിരിപ്പിക്കുന്ന തരത്തില്‍ ഉള്ളതായിരിക്കും. അതുപോലെയുള്ള ഒരുപാട് കാബുകളുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. അതുപോലെ, ഹൈദ്രാബാദില്‍ നിന്നുള്ള ഒരു കാബില്‍ എഴുതിവച്ചിരിക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിനെ വിമര്‍ശിച്ചും അനുകൂലിച്ചും ട്രോളിയും ഒക്കെ അനേകംപേരാണ് കമന്റുകള്‍ ഇടുന്നത്. മുന്നറിയിപ്പ് എന്ന് പറഞ്ഞാണ് കാബിലെഴുതി വച്ചിരിക്കുന്ന വാക്കുകള്‍ തുടങ്ങുന്നത്. കാബില്‍ ഒരുതരത്തിലുള്ള റൊമാന്‍സും പാടില്ല എന്നാണ് ഡ്രൈവറുടെ മുന്നറിയിപ്പ്.

'നോ റൊമാന്‍സ്' എന്നാണ് എഴുതിയിരിക്കുന്നത്. ഒപ്പം ഇത് ഒരു കാബാണ്, സ്വകാര്യ ഇടമല്ല എന്നും, ഓയോ റൂമല്ല എന്നും എഴുതിയിരിക്കുന്നു. അതുകൊണ്ട് തന്നെ പരസ്പരം അകലം പാലിച്ചുവേണം ഇരിക്കാന്‍ എന്നും എഴുതിയിട്ടുണ്ട്. ചിത്രം എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് @HiHyderabad എന്ന യൂസറാണ്. വളരെ പെട്ടെന്നാണ് ചിത്രം വൈറലായി മാറിയത്. ഒരുപാട് പേര്‍ ചിത്രത്തിന് കമന്റുകളുമായി എത്തി. 'ബ്രോ സിംഗിളാണ് എന്ന് തോന്നുന്നു' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇത് ദില്ലിയിലും ബാംഗ്ലൂരിലും കണ്ടിട്ടുണ്ട്, എന്നാല്‍ ഹൈദ്രാബാദില്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

അടുത്തിടെ ഇതുപോലെ ചില നിയമങ്ങള്‍ എഴുതിവച്ചിരുന്ന ഒരു ഓട്ടോയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 'ഈ ടാക്‌സിയുടെ ഉടമ നിങ്ങളല്ല, ഈ വാഹനം ഓടിക്കുന്ന വ്യക്തിയാണ് ഇതിന്റെ ഉടമ, മാന്യമായും ബഹുമാനത്തോടെയും സംസാരിക്കണം, വാഹനത്തിന്റെ വാതില്‍ പതിയെ അടയ്ക്കുക, നിങ്ങളുടെ ആറ്റിറ്റിയൂഡ് നിങ്ങളുടെ പോക്കറ്റില്‍ ഇട്ടാല്‍ മതി. ഞങ്ങളോട് കാണിക്കേണ്ട. കാരണം, നിങ്ങള്‍ കൂടുതല്‍ പണം ഒന്നും ഞങ്ങള്‍ക്ക് നല്‍കുന്നില്ല, 'ഭയ്യാ' എന്ന് ഞങ്ങളെ വിളിക്കരുത്, വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോള്‍ വേഗത്തില്‍ പോകാന്‍ ആവശ്യപ്പെടരുത്' എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്.


 
Other News in this category

  • ഭാര്യ മുഴു മദ്യപാനി, തന്നെയും കുടിക്കാന്‍ നിര്‍ബന്ധിക്കുന്നതായി യുവാവ്
  • ഇതാണ് ബനാന മില്‍ക്ക് ഷേക്ക്
  • വിവാഹം കഴിക്കാന്‍ സ്ത്രീകളില്ല, വിദേശ വനിതകളെ തേടേണ്ട അവസ്ഥ
  • റൊമാന്‍സ് പാടില്ല, ഇതൊരു കാബാണ്, ടാക്‌സിയില്‍ മുന്നറിയിപ്പ് ബോര്‍ഡ് വച്ച് ഡ്രൈവര്‍
  • രോഗിയായ വൃദ്ധയുടെ മരിച്ചുപോയ മകനായി ഈ പൊലീസുകാരന്‍




  •  
    Close Window