Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
ഇതാണ് ബനാന മില്‍ക്ക് ഷേക്ക്

മിക്ക ആരാധനാലയങ്ങളിലും അവിടെയെത്തുന്ന ആളുകള്‍ക്ക് വേണ്ടിയുള്ള സൗജന്യഭക്ഷണം ഒരുക്കിയിട്ടുണ്ടാവും. ചിലപ്പോള്‍ ആരാധനാലയങ്ങള്‍ തന്നെയാവും അത് ഒരുക്കിയിരിക്കുന്നത്. അല്ലെങ്കില്‍ സന്നദ്ധസംഘടനകളോ, ഏതെങ്കിലും കൂട്ടായ്മകളോ, ആളുകളോ ഒക്കെ അത് ചെയ്യാറുണ്ട്. അതുപോലെ സിഖ് മതത്തില്‍ വിശ്വസിക്കുന്നവര്‍ ഗുരുദ്വാരയിലെത്തുന്നവര്‍ക്കായി ജാതിമതവ്യത്യാസങ്ങളൊന്നും തന്നെ ഇല്ലാതെ ഭക്ഷണം വിളമ്പാറുണ്ട്. അതിനെ ലംഗാര്‍ എന്നാണ് പറയുന്നത്. സാധാരണ ലംഗാറില്‍ പച്ചക്കറി, ചോറ്, റൊട്ടി എന്നിവയൊക്കെയാണ് വിളമ്പാറുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലായി മാറി. ഒരു ലംഗാറില്‍ വ്യത്യസ്തമായ വിഭവം വിളമ്പുന്നതായിരുന്നു വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. അമൃത്സറില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ഇവിടെ കുറച്ചുപേര്‍ ചേര്‍ന്ന് അവിടെയെത്തുന്നവര്‍ക്ക് നല്‍കുന്നത് മില്‍ക്ക് ഷേക്ക് ആണ്.

സാധാരണയായി അത്തരം കാഴ്ചകള്‍ കാണാറില്ല എന്നതുകൊണ്ട് തന്നെയാണ് ആളുകള്‍ക്കിടയില്‍ ഇത് കൗതുകമായി മാറിയത്. എന്തായാലും, ഇത് കൊള്ളാം. ക്ഷീണം മാറും, രുചികരമാണ്, ഹെല്‍ത്തിയാണ് എന്നാണ് നെറ്റിസണ്‍സിന്റെ മൊത്തത്തില്‍ ഉള്ള അഭിപ്രായം. വീഡിയോ amritsarislive എന്ന യൂസറാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബനാന ഷേക്ക് ലംഗാര്‍ എന്നാണ് വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിരിക്കുന്നത്. വീഡിയോയില്‍ കുറച്ച് യുവാക്കള്‍ ചേര്‍ന്ന് പഴത്തിന്റെ തോല്‍ കളയുകയും അത് ഷേക്കാക്കി മാറ്റുന്നതും പിന്നീട് അത് വിളമ്പുന്നതും ഒക്കെ കാണാം.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇതാകുമ്പോള്‍ കഴിക്കാനും എളുപ്പമുണ്ട് എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ എല്ലാവരും ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ ഡ്രിങ്ക്‌സ് എന്തെങ്കിലും കഴിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞവരും ഉണ്ട്. എന്നാല്‍, അതേസമയം മറ്റ് ചിലര്‍ അടുത്ത തവണ ഇത് ഉണ്ടാക്കുമ്പോള്‍ ഗ്ലൗസ് ഉപയോഗിച്ചാല്‍ നല്ലതാവും എന്ന് പറയുന്നുണ്ട്.



 
Other News in this category

  • ഭാര്യ മുഴു മദ്യപാനി, തന്നെയും കുടിക്കാന്‍ നിര്‍ബന്ധിക്കുന്നതായി യുവാവ്
  • ഇതാണ് ബനാന മില്‍ക്ക് ഷേക്ക്
  • വിവാഹം കഴിക്കാന്‍ സ്ത്രീകളില്ല, വിദേശ വനിതകളെ തേടേണ്ട അവസ്ഥ
  • റൊമാന്‍സ് പാടില്ല, ഇതൊരു കാബാണ്, ടാക്‌സിയില്‍ മുന്നറിയിപ്പ് ബോര്‍ഡ് വച്ച് ഡ്രൈവര്‍
  • രോഗിയായ വൃദ്ധയുടെ മരിച്ചുപോയ മകനായി ഈ പൊലീസുകാരന്‍




  •  
    Close Window