Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
സിനിമ
  Add your Comment comment
ഭാവനയുടെ തൊണ്ണൂറാമത് ചിത്രം 'അനോമി'യുടെ ടീസര്‍ പുറത്തിറങ്ങി
Text By: UK Malayalam Pathram
ഇതുവരെ കാണാത്ത പക്വതയുള്ളതും ബോള്‍ഡുമായ ലുക്കിലാണ് ഭാവന ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു സൈക്കോ കില്ലര്‍ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നില്‍ക്കുന്ന ഒന്നാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷന്‍ രംഗങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Watch Video: -


മലയാളത്തിന്റെ സ്‌റ്റൈലിഷ് ഫിലിം മേക്കര്‍ അമല്‍ നീരദാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ടീസര്‍ പുറത്തുവിട്ടത്. ഭാവനയ്‌ക്കൊപ്പം തന്നെ നടന്‍ റഹ്‌മാന്റെ സ്‌നാഗും സ്‌ക്രീന്‍ പ്രസന്‍സും ടീസറിന്റെ പ്രധാന ആകര്‍ഷണമാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ ജിബ്രാന്‍ എന്ന ശക്തമായ പോലീസ് ഓഫീസര്‍ വേഷത്തിലാണ് റഹ്‌മാന്‍ എത്തുന്നത്. ഭാവനയാകട്ടെ സാറ എന്ന ഫോറന്‍സിക് അനലിസ്റ്റായി കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകര്‍ച്ചയിലാണ്.

നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലല്‍ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും 'അനോമി'. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അര്‍ജുന്‍ ലാല്‍, ഷെബിന്‍ ബെന്‍സണ്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.റോയ് സി.ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നായിക ഭാവനയും നിര്‍മ്മാണ പങ്കാളിയാണ്.

ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 'അനിമല്‍', 'അര്‍ജുന്‍ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് 'അനോമി'ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരണ്‍ ദാസും നിര്‍വഹിക്കുന്നു. ആക്ഷന്‍ ഡയറക്റ്റര്‍: ആക്ഷന്‍ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോടൂത്ത്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആര്‍.ഓ അപര്‍ണ ഗിരീഷ്.
 
Other News in this category

 
 




 
Close Window