Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sat 31st Jan 2026
 
 
സിനിമ
  Add your Comment comment
ആര്യ ബാബുവിന്റെ ക്രൈം ത്രില്ലര്‍ ചിത്രം 'ക്രിസ്റ്റീന' ട്രെയ്ലര്‍ പുറത്തിറങ്ങി
Text By: UK Malayalam Pathram
സൗഹൃദത്തിന്റെ പര്യായമായി മാറിയ ഗ്രാമത്തിലെ ചെറുപ്പക്കാരായ നാലു കൂട്ടുകാര്‍. അവരുടെ ഇടയിലേക്കാണ് നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ച് ആ സെയില്‍സ് ഗേള്‍ കടന്നു വന്നത്. അതുവരെ ആരും കാണാത്ത പല സംഭവങ്ങള്‍ക്കും ആ ഗ്രാമം സാക്ഷ്യം വഹിച്ചു. അവളുടെ വരവിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശമെന്ത്? ആരെങ്കിലും അവളുടെ ടാര്‍ഗറ്റിലുണ്ടോ? പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ തുടര്‍യാത്ര.
Watch Video: -


സുധീര്‍ കരമന, ആര്യ ബാബു, എം.ആര്‍. ഗോപകുമാര്‍, സീമ ജി. നായര്‍, ആര്യ, നസീര്‍ സംക്രാന്തി, സുനീഷ് കെ. ജാന്‍, കലാഭവന്‍ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബര്‍ട്ട്, അഭി, അനീഷ്, സുനില്‍ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദര്‍ശനന്‍, രാജീവ്, മാസ്റ്റര്‍ അശ്വജിത്ത്, കുമാരി അവന്തിക പാര്‍വ്വതി, രാജേന്ദ്രന്‍ ഉമ്മണ്ണൂര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ബാനര്‍- സി.എസ്. ഫിലിംസ്, രചന, സംവിധാനം - സുദര്‍ശനന്‍, നിര്‍മ്മാണം - ചിത്രാ സുദര്‍ശനന്‍, ഛായാഗ്രഹണം - ഷമീര്‍ ജിബ്രാന്‍, എഡിറ്റിംഗ് - അക്ഷയ് സൗദ, സംഗീതം - ശ്രീനാഥ് എസ്. വിജയ്, പശ്ചാത്തല സംഗീതം - സണ്‍ഫീര്‍, ഗാനരചന - ശരണ്‍ ഇന്‍ഡോകേര, പാടിയവര്‍ - നജിം അര്‍ഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ്, വിതരണം - എസ്.എഫ്.സി. ആഡ്‌സ്, മ്യൂസിക്ക് റൈറ്റ്‌സ് -ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, കല- ഉണ്ണി റസ്സല്‍പുരം, ചമയം - അഭിലാഷ് തിരുപുറം, അനില്‍ നേമം, കോസ്റ്റ്യും - ഇന്ദ്രന്‍സ് ജയന്‍, ബിജു മങ്ങാട്ടുകോണം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അജയഘോഷ് പരവൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - സബിന്‍ കാട്ടുങ്കല്‍, കോറിയോഗ്രാഫി - സൂര്യ, ആക്ഷന്‍- സുരേഷ്, പ്രൊഡക്ഷന്‍ മാനേജര്‍ - ആര്‍ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി, ഡിഐ- അരുണ്‍കുമാര്‍, സ്‌പോട്ടഡ് കളേഴ്‌സ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, ഡിസൈന്‍സ് -ടെറസോക്കോ, സ്റ്റില്‍സ് - അഖില്‍ദേവ്, പി.ആര്‍.ഒ. - അജയ് തുണ്ടത്തില്‍.
 
Other News in this category

 
 




 
Close Window